ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കണം, എന്നാൽ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്! അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ : ഹരീഷ് ശിവരാമകൃഷ്ണൻ

32

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിക്ക് എത്തി മകളെക്കുറിച്ച് നടി മുക്ത നടത്തിയ പരാമർശം വിവാദത്തിന് ഇടയാക്കിയിരുന്നു. മുക്തയുടെ നിലപാടിനെ വിമർശിച്ച് ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. വിമര്ശിച്ചും അനുകൂലിച്ചും നിരവധി പേരെത്തിയിരുന്നു. അതിന് അപ്പോൾ തന്നെ മറുപടി നൽകി മുകതയും എത്തിയിരുന്നു.

ഇപ്പോഴിതാ മുക്ത നടത്തിയ വിവാദ പരാമർശത്തോടു പരസ്യമായി പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ എത്തിയിരിയ്ക്കുകയാണ്. കുട്ടികളിൽ ലിംഗ സമത്വം സംബന്ധിച്ച് അടിസ്ഥാന ബോധവത്ക്കരണം നടത്തുന്നതിനെക്കുറിച്ചാണ് ഗായകൻ പ്രതികരണക്കുറിപ്പിൽ പറയുന്നത്. മകൾ അച്ചുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ നിലപാടറിയിച്ചത്.

Advertisements

ALSO READ

പിള്ളേർ പ്രേമിക്കട്ടെന്നെ, തന്റെ ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം ; വിമർശകർക്കുള്ള മറുപടിയായി കുറിപ്പ്

‘ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്. പക്ഷേ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ’എന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചത്.

അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത്. വീട്ടുവിശേഷവും കുടുംബവിശേഷവുമെല്ലാം സംസാരിക്കവെ മുക്ത പറഞ്ഞ ചില കാര്യങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്.

മകളേയും ചെറിയ വീട്ടുജോലികൾ പഠിപ്പിക്കാറുണ്ടെന്നും അവളും മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടതല്ലേയെന്നുമായിരുന്നു പരിപാടിക്കിടെ മുക്ത ചോദിച്ചത്.

ALSO READ

നിശ്ചയം കഴിഞ്ഞ് രണ്ടുവർഷം ആയിരിക്കുന്നു, ഓർമ്മയുണ്ടോ ആ ദിവസം ; ഭർത്താവിനെ ടാഗ് ചെയ്തുള്ള ആതിര മാധവിന്റെ വീഡിയോ ശ്രദ്ധ നേടുന്നു

പാരന്റിംഗിനെ കുറിച്ച് സംസാരിക്കവേയായിരുന്നു മുക്തയുടെ വിവാദ പരാമർശം ഉണ്ടായത്. മകളെ അത്യാവശ്യം ക്‌ളീനിംഗും കുക്കിങ്ങും ഒക്കെയും പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു താരം പറഞ്ഞത്.

അപ്പോൾ ബാല വേല ആണല്ലേയെന്ന് ഷോയിലെ മറ്റൊരു താരം ചോദിച്ചപ്പോൾ പെൺകുട്ടികൾ എല്ലാം ചെയ്തു പഠിക്കണം എന്നും മുക്ത പറഞ്ഞു.

കല്യാണം കഴിക്കുന്നത് വരെയെ ആർട്ടിസ്റ്റ് ഒക്കെ ഉള്ളു അത് കഴിഞ്ഞാൽ നമ്മൾ വീട്ടമ്മയായി. അപ്പോൾ നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ, എന്നും മുക്ത പറഞ്ഞിരുന്നു. ആ പരാമർശങ്ങൾക്കെതിരെയാണ് പലരു രംഗത്ത് വന്നത്.

 

Advertisement