കോഹ് ലിയ്ക്കും അനുഷ്‌കയ്ക്കുമൊപ്പം കസേരയിൽ ഇരുന്ന് ആഹാരം കഴിയ്ക്കുന്ന കുഞ്ഞു വമികയുടെ ചിത്രം പങ്കു വച്ച് താരങ്ങൾ

67

ക്രിക്കറ്റ് പ്രേമികളുടെയും ബോളിവുഡ് ആരാധകരുടെയും പ്രിയ താരജോഡിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ് ലിയും ഭാര്യയായ ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശർമയും.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2017ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് 2021ൽ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുമാലാഖയുമെത്തി. ഇന്ന് കോഹ് ലിയുടെയും അനുഷ്‌കയുടെയും ലോകം മകൾ വമികയാണ്.

Advertisements

ALSO READ

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കണം, എന്നാൽ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്! അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ : ഹരീഷ് ശിവരാമകൃഷ്ണൻ

വമികയുടെ മുഖം ആരാധകർക്ക് മുന്നിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും മകളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ഇരുവരും ശ്രമിയ്ക്കാറുണ്ട്.

അത്തരത്തിൽ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ആരാധക മനം കവർന്നിരിയ്ക്കുകയാണ്. കോഹ് ലിയ്ക്കും അനുഷ്‌കയ്ക്കുമൊപ്പം കസേരയിൽ തിരിഞ്ഞിരുന്ന് ആഹാരം കഴിയ്ക്കുന്ന വമികയുടെ ചിത്രമാണ് താരങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

‘എന്റെ ഹൃദയം ഒറ്റ ഫ്രെയിമിൽ’ എന്ന അടിക്കുറിപ്പോടെ വമികയെ കളിപ്പിയ്ക്കുന്ന കോഹ് ലിയുടെ ചിത്രമാണ് അനുഷ്‌ക പങ്കുവെച്ചിരിയ്ക്കുന്നത്. ഇരു ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിയ്ക്കുകയാണ്.

ALSO READ

പിള്ളേർ പ്രേമിക്കട്ടെന്നെ, തന്റെ ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം ; വിമർശകർക്കുള്ള മറുപടിയായി കുറിപ്പ്

താരദമ്പതികളുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. വമികയെ ഒരു ഫോട്ടോയിലും ശരിയ്ക്കു കാണാത്തതിനാൽ തന്നെ ഓരോ ഫോട്ടോയും വളരെയധികം ആകാംഷയോടെ ആണ് ആരാധകർ നോക്കുന്നത്.

Advertisement