ഒരു സന്തോഷ വാർത്തയുണ്ടെന്ന് അനുക്കുട്ടി, എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ആരാധകർ

70

മിനി സ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോൾ. ടെലിവിഷൻ സീരിയലുകളിൽ കൂടി പരിചിതയായി മാറിയ അനുമോൾ ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവർന്നിരുന്നു. പാടാത്ത പൈങ്കിളിയിൽ നിന്നും ഈയ്യടുത്ത് താരം പിന്മാറിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുമോൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അനുമോൾ രസകരമായ ഒരുപാട് ചോദ്യങ്ങൾക്കാണ് അനുമോൾ ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയിരിക്കുന്നത്.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ് എന്നായിരുന്നു ഒരാൾക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് അനുമോൾ മറുപടി നൽകിയത് അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. അതേസമയം പിന്നെ നവംബർ 23ന് ഒരു സന്തോഷ വാർത്തയുണ്ട് എന്നും അനുമോൾ പറയുന്നുണ്ട്.

ഇതോടെ ആരാധകർ കൂടുതൽ ചോദ്യങ്ങളുമായി എത്തുകയായിരുന്നു. രസകരമായ ഒരുപാട് ചോദ്യങ്ങളാണ് ആരാധകർക്കുള്ളത്. യൂട്യൂബ് ചാനൽ തുടങ്ങുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. യെസ് ആഗ്രഹം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം എന്നായിരുന്നു ഇതിന് അനുമോൾ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിനോട് യൂട്യൂബ് ചാനൽ ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

Also Read
പൂജകൾ ചെയ്തിട്ട് ഒന്നും ഫലമുണ്ടായില്ല, പ്രശ്‌നങ്ങൾ ഒന്നും തീർന്നില്ലല്ല, രക്ഷകനായി ജീസസ് വന്നതോടെ പിരിയാൻ ഇരുന്ന ഭർത്താവിന്റെ വരെ മനം മാറി: ക്രിസ്ത്യാനി ആയതിനെ പറ്റി മോഹിനി

തനിക്കും ആഗ്രഹമുണ്ടെന്ന് അനുമോളും പറയുന്നുണ്ട്. അധികം വൈകാതെ തന്നെ ചാനൽ തുടങ്ങുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അനുമോൾ പറയുന്നുണ്ട്. അതേസമയം മുൻ പരിചയം ഇല്ലാത്ത ഒരാൾ ഐ ലവ് യു പറഞ്ഞാൽ എന്തു ചെയ്യുമെന്ന രസകരമായൊരു ചോദ്യമായിരുന്നു മറ്റൊരാൾക്കുണ്ടായിരുന്നത്.

താൻ അയാളോട് ലവ് യു ടു എന്ന് പറയും എന്നായിരുന്നു ഇതിന് അനുമോൾ നൽകിയ ഉത്തരം.നവംബർ 23 ഹൃദയ കുമാരി ടീച്ചർ റിലീസിംഗ് ആണോ അതോ വേറെ എന്തെങ്കിലും വിശേഷം ആണോ എന്ന സംശയമായിരുന്നു മറ്റൊരാൾക്ക് ഉണ്ടായിരുന്നത്. എന്നാൽ അല്ലെന്നായിരുന്നു അനുമോൾ പറഞ്ഞത്. സ്റ്റാർ മാജിക്കിൽ അനുവിനൊപ്പം പ്രേക്ഷകർ ഓർക്കുന്ന പേരാണ് തങ്കച്ചൻ വിതുര.

അതുകൊണ്ട് തന്നെ തങ്കുവിനെ പറ്റി അഭിപ്രായം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒറ്റ വാക്കിൽ പറയാൻ എങ്കിൽ ഒരു പാവം എന്നായിരുന്നു ഇതിന് അനു നൽകിയ ഉത്തരം. സ്റ്റാർ മാജിക്കിൽ നിന്നുമുള്ള അനുവിന്റേയും തങ്കുവിന്റേയും രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയും ആരാധകരും സ്ഥിരം ഏറ്റെടുക്കാറുള്ളതാണ്. കല്യാണം എന്നാണ് എന്നായിരുന്നു മറ്റൊരാൾക്ക് അറിയാനുണ്ടായിരുന്നത്. പലപ്പോഴും താരങ്ങൾ നേരിടേണ്ടി വരുന്ന ചോദ്യമാണിത്.

എന്നാൽ തനിക്ക് അറിയില്ലെന്നായിരുന്നു ഇതിന് അനുമോൾ നൽകിയ ഉത്തരം. പിന്നാലെ താരത്തോട് പുതിയ സീരിയൽ വല്ലതും ചെയ്യുന്നുണ്ടോ എന്ന് മറ്റൊരു ആരാധകൻ ചോദിച്ചു. എന്നാൽ താൻ സീരിയൽ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുക യാണെന്നു മായിരുന്നു അനുവിന്റെ മറുപടി. അനുമോൾ അവസാനം എത്തിയ പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി.

Also Read
നെഗറ്റീവ് എല്ലാം എല്ലാം എനിക്ക് ഉയരാനുള്ള അവസരമാണ് ; ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വർത്തമാനത്തെ ആസ്വദിക്കൂ : അൻഷിത അഞ്ജിയുടെ പുതിയ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു

കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ താരം പരമ്പരയിൽ നിന്നും പിന്മാറിയത് ആരാധകർക്ക് ഏറെ വിഷമമായിരുന്നു. എന്തുകൊണ്ടാണ് പാടാത്ത പൈങ്കിളിയിൽ നിന്നും പോയത് എന്ന് ചോദിച്ചപ്പോൾ ഡേറ്റ് ക്ലാഷ് എന്നായിരുന്നു അനു നൽകിയ ഉത്തരം. എന്തായാലും താരത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.

അതേസമയം എന്താണ് താരം കാത്തുവച്ചിരിക്കുന്ന സന്തോഷ വാർത്ത എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. പുതിയ സിനിമയോ ഷോർട്ട് ഫിലിമോ ആയിരിക്കുമെന്ന വിലയിരുത്തലാണ് ചില ആരാധകരിൽ പലരും പങ്കുവെക്കുന്നത്.

Advertisement