ആ സമയത്ത് അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ബാബുരാജ്

57

ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായി മാറിയ താരമണ് ബാബുരാജ്. വില്ലൻ കഥാപാത്രങ്ങളിൽ നിന്നും കോമഡി വേഷങ്ങളിലേക്കും പിന്നീട് സ്വഭാവ വേഷങ്ങളിലും നായകനായും മാറുകയായിരുന്നു അദ്ദേഹം.

ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ തന്റെ ശക്തമായ സാന്നിധ്യം അദ്ദേഹം അറിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഒരു ടെലിവിഷൻ ചാനലിലെ ടോക് ഷോയിൽ സംസാരിക്കവെ ബാബുരാജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു സമയത്ത് താൻ അഭിനയം നിർത്താൻ തീരുമാനിച്ചതാണെന്നും പക്ഷേ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകൾ ആണ് തനിക്ക് വലിയ പ്രചോദനമായതെന്നുമാണ് ബാബുരാജ് പറയുന്നത്.

Advertisements

Also Read
ഒരു സന്തോഷ വാർത്തയുണ്ടെന്ന് അനുക്കുട്ടി, എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ആരാധകർ

ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ ഒരു സമയത്ത് അഭിനയം നിർത്താൻ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്തു. മിസ്റ്റർ മരുമകൻ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു.

ദിലീപ് ചെയ്യാമെന്നും പറഞ്ഞു. അവിടെ വച്ച് ഞാൻ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മൾക്ക് കൂടി ഇതിൽ നല്ലൊരു വേഷം തന്നൂടെ എന്ന്. ഇതിൽ താങ്കൾക്ക് പറ്റിയ വില്ലൻ വേഷം ഒന്നുമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു വില്ലൻ വേഷമൊക്കെ നിങ്ങൾക്ക് എഴുതി ഉണ്ടാക്കിക്കൂടെ എന്നാൽ മാത്രമല്ലേ നമുക്കും കൂടുതൽ അവസരം കിട്ടുള്ളൂവെന്ന്.

മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊൻതൂവൽ നൽകാതെ പോകില്ല എന്നായിരുന്നു അന്ന് ഉദയൻ പറഞ്ഞത്. പിന്നീട് ആ സിനിമയിൽ ഞാൻ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. ജഗതി ചേട്ടന് അപകടം പറ്റിയപ്പോൾ ആ സിനിമ നിർത്തി വയ്ക്കേണ്ടി വന്നു. പിന്നീട് ജഗതി ചേട്ടൻ ചെയ്യാനിരുന്ന റോൾ ഞാനാണ് ചെയ്തതെന്നും ബാബുരാജ് പറയുന്നു.

Also Read
പൂജകൾ ചെയ്തിട്ട് ഒന്നും ഫലമുണ്ടായില്ല, പ്രശ്‌നങ്ങൾ ഒന്നും തീർന്നില്ലല്ല, രക്ഷകനായി ജീസസ് വന്നതോടെ പിരിയാൻ ഇരുന്ന ഭർത്താവിന്റെ വരെ മനം മാറി: ക്രിസ്ത്യാനി ആയതിനെ പറ്റി മോഹിനി

Advertisement