Home Entertainment

ആദ്യ ഭർത്താവിന്റെ സുഹൃത്താണ് ശിവ സൂര്യ, എനിക്കൊരു സഹായമായിരുന്നു അദ്ദേഹം അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി: രണ്ടാം ഭർത്താവിനെ കുറിച്ച് നടി സിന്ധു ജേക്കബ്

777

മലയാളം ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സിന്ധു ജേക്കബ്. ഒരുകാലത്ത് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരന്ന ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മാനസ്സി എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് സിന്ധു ജേക്കബ് ആയിരുന്നു.

പിന്നീടും ചെറുതും വലുതുമായ വേഷങ്ങളിലൂടെ നടി മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുന്നിൽ എത്തി. എന്നാൽ പിന്നീട് സീരിയൽ മേഖലയിൽ നിന്നും അഭിനയ മേഖലയിൽ നിന്നുമെല്ലാം പിന്മാറിയ സിന്ധുവിന്റെ കുടുംബ ജീവിതത്തെ കുറിച്ച് ആർക്കും അത്ര അറിവ് ഉണ്ടായിരുന്നില്ല.

Advertisements

അതേ സമയം മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ സിന്ധു പങ്കെടുത്തിരുന്നു. ഈ പരിപാടിയിലൂടെയാണ് സിന്ധു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭർത്താവ് മ രി ച്ച തിന് ശേഷം ആയിരുന്നു സിന്ധു രണ്ടാമത് വിവാഹം ചെയ്യുന്നത്.

Also Read
‘നിങ്ങളിതെന്താണു ഭായ് മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കൾ : ശ്രദ്ധ നേടി സാന്ദ്ര തോമസിന്റെ കുറിപ്പ്

മിമിക്രി ആർട്ടിസ്റ്റ് ആ ശിവ സൂര്യയും ആയിട്ട് ആയിരുന്നു സിന്ധുവിന്റെ രണ്ടാം വിവാഹം. വിവാഹ ശേഷം സിന്ധു ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. എവിടെ വെച്ചാണ് ശിവ സൂര്യയെ കണ്ടുമുട്ടിയത് എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് സിന്ധു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പറയാൻ ആണേൽ വലിയൊരു കഥയാണ്. ചുരുക്കിപ്പറയാം എന്ന് തുടങ്ങുന്ന കഥയാണ് ഷോയിലൂടെ പറയുന്നത്. എന്റെ ആദ്യ ഭർത്താവ് മ രി ച്ചു പോയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ. കുടുംബവും ആയി നല്ല അടുപ്പം ഉണ്ടായിരുന്നു.

വരുമായിരുന്നു കാണുമായിരുന്നു ശരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാൻ ആകില്ല. എനിക്കൊരു സഹായമായിരുന്നു അദ്ദേഹം അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാൾ എന്നുണ്ടല്ലോ അതുപോലെ ആണ് തങ്ങളുടെ ബന്ധം.

Also Read
ഋഷിരാജ് സിങ് സഹസംവിധായകനാകുന്നു ; നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ മലയാളത്തിലേക്ക് തിരിച്ചുവരുന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ തുടക്കം

എന്റെ വീട്ടുകാർ ആദ്യത്തെ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ ശിവ സൂര്യ എന്റെ കുടുംബത്തിലെ എല്ലാവരും ആയി നല്ല ബന്ധമാണ് പുലർത്തുന്നത്. ജീവിതം വളരെ ആസ്വാദിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ വളരെ സന്തോഷവതി ആണെന്നും സിന്ധു ജേക്കബ് പറയുന്നു.

Advertisement