തനിക്ക് ഒരു കുഞ്ഞിനെ കൂടി ഐശ്വര്യയിൽ നിന്ന് വേണമെന്ന് അഭിഷേക് ബച്ചൻ, കാരണവും വെളിപ്പെടുത്തി താരം

28819

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ഐശ്വര്യ റായി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള ഐശ്വര്യ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ്. ബോളിവുഡ് സൂപ്പർതാരം അഭിഷേക് ബച്ചനെയാണ് ഐശ്വര്യ റായ് വിവാഹം കഴിച്ചിരിക്കുന്നത്. ആരാധ്യ എന്ന ഒരു മകളും ഇവർക്കുണ്ട്.

സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹം കഴിക്കുന്നത്. 2007 ൽ ആണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 നവംബർ 16 ആണ് ആഷിനും ജൂനിയർ ബച്ചനും ആരാധ്യ ജനിക്കുന്നത്. മകൾ ജനിച്ചതിന് ശേഷം ആരാധ്യയെ ചുറ്റിപ്പറ്റിയായിരുന്നു താരങ്ങളുടെ ജീവിതം. കല്യാണത്തോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി.

Advertisements

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്. മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവനിലൂടെ യാണ് നടി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്.

Also Read
ആദ്യ ഭർത്താവിന്റെ സുഹൃത്താണ് ശിവ സൂര്യ, എനിക്കൊരു സഹായമായിരുന്നു അദ്ദേഹം അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി: രണ്ടാം ഭർത്താവിനെ കുറിച്ച് നടി സിന്ധു ജേക്കബ്

രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ഐശ്വര്യ റായി ആയിരുന്നു സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പുറത്ത് വിട്ടത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

സിനിമയിൽ നിന്നുള്ള ഐശ്വര്യയുടെ ഇടവേള ആരാധകരെ ഏറെ സങ്കപ്പെടുത്തിയിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ഫാഷൻ ഷോകളിലും വീക്കുകളിലും ഐശ്വര്യ സജീവമായിരുന്നു. വിവാഹ ശേഷം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച ദമ്പതികൾ ആയിരുന്നു അഭിഷേകും ഐശ്വര്യ റായിയും. ഇവരുടെ വിവാഹമോചന കഥകളാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്.

എന്നാൽ ഇതിനോടൊന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. ഗോസിപ്പ് വാർത്തകളെ അതിന്റെ വഴിക്ക് വിട്ടിട്ട് ഇരുവരും സന്തോഷ ത്തോടെ ജീവിക്കുകയായിരുന്നു. മകൾ മുതിർന്നതിന് ശേഷമാണ് നടി സിനിമയിൽ വീണ്ടും എത്തുന്നത് എന്നാൽ സജീവ മായിരുന്നില്ല. വിവാഹശേഷം സിനിമയെക്കാളും കുടുംബത്തിനായിരുന്നു അഭിഷേക് ബച്ചൻ പ്രധാന്യം നൽകിയത്.

തിരക്കുകൾക്കിടയിലും ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര പോകാനും മറ്റും താരം സമയം കണ്ടെത്തിയിരുന്നു.ഇപ്പോഴിതാ അഭിഷേക് ബച്ചന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫാമിലി പ്ലാനിങ്ങിനെ കുറിച്ചാണ് നടൻ പറയുന്നത്. രണ്ട് കുഞ്ഞുങ്ങളെ വേണമെന്നാണ് നടന്റെ ആഗ്രഹം. കാരണവും ജൂനിയർ ബച്ചൻ അന്ന് വെളിപ്പെടുത്തിയിരുന്നു തനിക്ക് ഒരു സഹോദരിയുണ്ട്. ആ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതിനാലാണ് രണ്ട് മക്കൾ വേണമെന്നുള്ള ആഗ്രഹമെന്നും ബച്ചൻ അഭിമുഖത്തിൽ പറയുന്നു.

Also Read
‘നിങ്ങളിതെന്താണു ഭായ് മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കൾ : ശ്രദ്ധ നേടി സാന്ദ്ര തോമസിന്റെ കുറിപ്പ്

ഐശ്വര്യ ആരാധ്യയെ പ്രസവിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അഭിഷേക് ഈ അഭിമുഖം നൽകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് നടന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നത്. അതേ സമയം ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തകൾ അടുത്ത കാലത്ത് ബോളിവുഡ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ നടിയുടെ ഒരു ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്.

നടി വരലക്ഷ്മി ശരത് കുമാറായിരുന്നു ആഷിന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം നടൻ അഭിഷേക് ബച്ചനുമുണ്ട്. കറുത്ത് വൈഡ് നെക്കുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രം വൈറലായതിന് പിന്നാലെയാണ് താരം അമ്മായാവാൻ പോവുന്നു എന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.

Advertisement