അന്ന് ക്യാപ്റ്റൻ രാജു അടുത്ത് വന്ന് നിന്നിട്ട് എന്റെ കൈപിടിച്ച് മാപ്പു പറഞ്ഞു, ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, വെളിപ്പെടുത്തലുമായി മുകേഷ്

437

1982ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്ത പിന്നീട് നായകൻ, സഹനടൻ, കോമഡി എന്നിങ്ങനെ എല്ലാ വേഷത്തിലും തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് മുകേഷ്. 1989ൽ സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് നടന്റെ കരിയർ മാറ്റിയത്.

ഇപ്പോഴും സിനിമയിൽ സജീവമായ നടൻ രാഷ്ട്രീയത്തിലും ശോഭിക്കുകയണ്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണ് അദ്ദേഹം. മുകേഷിന്റെ പുതിയ ചിത്രങ്ങൾക്കൊപ്പം പഴയ സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ചർച്ചയാണ്.

Advertisements

Also Read
തനിക്ക് ഒരു കുഞ്ഞിനെ കൂടി ഐശ്വര്യയിൽ നിന്ന് വേണമെന്ന് അഭിഷേക് ബച്ചൻ, കാരണവും വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മുകേഷ് അടുത്തിടെ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു നടൻ. തന്റെ സിനിമ അനുഭവങ്ങൾ ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവുമായി ഉണ്ടായിരുന്ന അകൽച്ചയെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുകേഷ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തെറ്റിദ്ധാരണകൊണ്ടുള്ള പിണക്കമായിരുന്നു അതെന്നും പിന്നീട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തതായി മുകേഷ് പറയുന്നു. ക്യാപ്റ്റൻ രാജു ചേട്ടനും ഞാനും ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇങ്ങനെ ഒരുപാട് തമാശക്കഥകളൊക്കെ പറയും. അതെല്ലാം കേട്ട് അദ്ദേഹം ചിരിക്കാറുമുണ്ട്. എന്നാൽ ഞാൻ പറയാത്തെ ചില തമാശകൾ ഞാൻ പറഞ്ഞു എന്ന് പറഞ്ഞ് ചിലർ അദ്ദേഹത്തിന്റെ അടുത്ത് പോയി പറഞ്ഞു.

അദ്ദേഹത്തോട് ഇത്തിരി ദേഷ്യമുള്ളവരും അദ്ദേഹം വിഷമിക്കുന്നത് കാണാൻ ആഗ്രഹമുള്ളവരുമൊക്കെയായിരിക്കും ഇത് ചെയ്യുന്നത്. മുകേഷ് ഇങ്ങനെയൊരു കഥയിറക്കിയിട്ടുണ്ട് കേട്ടോ എന്ന രിതീയിലാണ് പോയി പറയുന്നത്. അദ്ദേഹത്തിന് ഇത് വിഷമമായി. യഥാർത്ഥത്തിൽ ഞാൻ ഒരിക്കലും അത്തരത്തിൽ കഥ ഇറക്കില്ല. തമാശക്കഥകൾ ഇറക്കുന്നതിലും തമാശ പറയുന്നതിനുമുള്ള നിയമങ്ങളിൽ ഒന്ന് മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നതാണ്.

എന്തെങ്കിലും ഒന്ന് അത്തരത്തിലുണ്ടെങ്കിൽ അത് അയാൾ കൂടി ഇരിക്കുമ്പോഴേ പറയാവൂ. അയാൾ ഇരിക്കാത്തപ്പോൾ പറഞ്ഞാൽ അത് പരദൂഷണമാവും. ഇദ്ദേഹം കുറേ നാൾ ഇത് മനസിൽ കൊണ്ടുനടന്നു. ഇത് ഞാനറിയുന്നുണ്ട്. എന്താണ് ഇതൊന്നും മുകേഷിനോട് ചോദിക്കാത്തതെന്ന് ഈ കഥ പറഞ്ഞുകൊടുത്തവർ അദ്ദേഹത്തോട് ഇടക്കിടെ ചോദിക്കുമ്പോൾ അവനോട് ഞാൻ ചോദിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയും.

ഇതും അവർ എന്റെ അടുത്ത് വന്ന് പറയും. അങ്ങനെ രണ്ടുപേരും പരസ്പരം തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടുംതുറന്നു പറയാതെ നടക്കുകയാണ്. അങ്ങനെയിരിക്കെ ഊട്ടിയിൽ ഗോൾ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ചിത്രത്തിൽ ഞാനും ക്യാപ്റ്റൻ രാജു ചേട്ടനുമുണ്ട്. ഭയങ്കര തണുപ്പാണ് അവിടെ. അവിടുത്തെ ഒരു സ്‌കൂളിലാണ് ഷൂട്ടിങ്. അങ്ങനെ ഞാൻ വലിയൊരു ഹാളിൽ ഇരുന്ന് മേക്കപ്പ് ചെയ്യുകയാണ്.

Also Read
തനിക്ക് ഒരു കുഞ്ഞിനെ കൂടി ഐശ്വര്യയിൽ നിന്ന് വേണമെന്ന് അഭിഷേക് ബച്ചൻ, കാരണവും വെളിപ്പെടുത്തി താരം

ഒരു ഭ്രാന്തന്റെ വേഷമാണ് ചെയ്യുന്നത്. മേക്കപ്പിനായി ഞാൻ ചെന്ന് ഇരുന്ന് കൊടുക്കും. പിന്നെ ഞാൻ ഉറങ്ങിപ്പോകും. രണ്ടുമണിക്കൂറോളമുള്ള മേക്കപ്പ് കഴിഞ്ഞാൽ മേക്കപ്പ്മാൻ എന്നെ വിളിക്കും. അങ്ങനെ ഒരു ദിവസം ഞാൻ മേക്കപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ സീൻ ആയിട്ടില്ലെന്നും ചേട്ടൻ കുറച്ചുകഴിഞ്ഞു വന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ ഇങ്ങനെ ഇരിക്കുകയാണ്.

ചുറ്റും കണ്ണാടിയാണ് ഞാൻ ഇങ്ങനെ ചുറ്റും നോക്കിയപ്പോൾ പിറകിലായി ക്യാപ്റ്റൻ രാജു ഇരിക്കുന്നു. ഇത് ഞാൻ കണ്ടിരുന്നില്ല. ഞാൻ ഉറങ്ങുന്ന സമയത്താണ് അദ്ദേഹം വന്നത്. ഞാൻ ഒന്നുകൂടി നോക്കിയപ്പോഴാണ് ആ വലിയ മുറിയിൽ ഞങ്ങൾ രണ്ടുപേരും മാത്രമേയുള്ളൂ എന്ന് മനസിലാകുന്നത്. ഞാൻ നോക്കുമ്പോൾ അദ്ദേഹം എന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഇന്ന് ഇവിടെ എന്തെങ്കിലും നടക്കും എന്ന മട്ടിലാണ് ഞാൻ ഇരിക്കുന്നത്.

ഞാൻ പതുക്കെ എഴുന്നേറ്റു അദ്ദേഹം അടുത്ത് വന്ന് നിന്നിട്ട് എന്റെ കൈയിൽ പിടിച്ചു. അപ്പോൾ ഞാനല്ല ആ കഥകൾ ഒക്കെ പറഞ്ഞത് എന്ന് അദ്ദേഹത്തോട് പറഞ്ഞു മനസിലാക്കണമെന്നുണ്ട്. എന്നാൽ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, പല കാര്യങ്ങളും ഞാൻ വൈകിയാണ് മനസിലാക്കിയത്.

ഞാൻ മൂലം നിന്റെ മനസിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പുതരണം എന്ന്. ഇതോടെ ഞാനും അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് എനിക്കും മാപ്പുതരണമെന്ന് ഞാനും പറഞ്ഞ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. തെറ്റിദ്ധാരണ മൂലം അദ്ദേഹവും എപ്പോഴോ വിഷമിച്ചിട്ടുണ്ട്. അതിന് മാപ്പുപറയാൻ പറ്റിയതിൽ എനിക്ക് സന്തോഷം തോന്നി. ഇതാണ് എന്റെ ഓർമ്മയിലുള്ള ഒരു മാപ്പപേക്ഷ എന്നും മുകേഷ് വ്യക്തമാക്കുന്നു.

Advertisement