Home Entertainment

ആദ്യമൊക്കെ ഭയങ്കര സങ്കടമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അതൊരു വിഷയമല്ല പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ: തനിക്കെതിരായ ഗോസിപ്പുകളെ കുറിച്ച് നടി ഡെല്ല ജോർജ്

1257

മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഡെല്ല ജോർജ്. ഈ പേരിനെക്കാളും കസ്തൂരിമാനിലെ കീർത്തി എന്ന് പറഞ്ഞാലാണ് നടിയെ ഏവരും തിരിച്ചറിയുക. തൊടുപുഴ സ്വദേശിനിയായ നടി വളരെ ചെറിയ കാലം കൊണ്ടാണ് മലയാളത്തിലെ അറിയപ്പെടുന്ന നടിയായി മാറിയത്.

റിയാലിറ്റി ഷോ യിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഡെല്ലയെ കസ്തൂരിമാനിലേക്ക് വിളിക്കുന്നത്. ആദ്യം അഭിനയിച്ച സീരിയലിലൂടെ തന്നെ ജനപ്രീതി നേടി എടുത്തതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അച്ഛനും അമ്മയും ചേട്ടനും അനിയനും അടങ്ങുന്ന കുടുംബത്തിൽ നിന്നുമാണ് ഡെല്ല അഭിനയത്തിലേക്ക് എത്തുന്നത്.

Advertisements

ഇപ്പോഴിതാ തന്നെ പ്രേക്ഷകർ തിരിച്ചറിയുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഡെല്ലയുടെ തുറന്നു പറച്ചിൽ. ഡെല്ല ജോർജിന്റ വാക്കുകൾ ഇങ്ങനെ:

കസ്തൂരിമാനിലെ കീർത്തി എന്ന പേരിലാണ് താനിപ്പോഴും അറിയപ്പെടുന്നത്. ഡെല്ല എന്ന് പേര് പറഞ്ഞാൽ പോലും പലർക്കും അറിയില്ല. അടുത്ത് അറിയുന്നവർ മാത്രമേ ഡെല്ല എന്ന് വിളിക്കാറുള്ളതെന്നും നടി പറയുന്നത്.

കസ്തൂരിമാനിന് ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നു. മുൻപൊക്കെ നമ്മുടെ നാട്ടിൽ ഉള്ളവർക്കും കോളേജിൽ ഉള്ളവർക്കും മാത്രമേ എന്നെ അറിയുമായിരുന്നുള്ളു.

Also Read
പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു, ഇത് വേണോ എന്ന് ചോദിച്ചു, പക്ഷേ എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു മനസ് എലിസബത്തിനുണ്ട്: ഭാര്യയെ കുറിച്ച് ബാല

ഇപ്പോൾ മാസ്‌ക് വെച്ച് പുറത്ത് ഇറങ്ങിയാൽ പോലും ആളുകൾക്ക് എന്നെ മനസിലാവും. അതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഡിഗ്രി പൂർത്തിയാക്കി ഇരിക്കുകയാണ്. അന്നും ഇന്നും ആഗ്രഹം എംഎസ്ഡബ്ല്യൂ ചെയ്യണമെന്നാണ്. അത് നടക്കുമെന്നാണ് കരുതുന്നു.

സീരിയലിൽ നിന്നും അടി കിട്ടിയ കഥയെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ഇന്ദുലേഖ എന്ന സീരിയലിൽ ഞാൻ നെഗറ്റീവ് റോൾ ചെയ്തിരുന്നു. അതിലെ ഒരു സീനിൽ ടൈമിംഗ് തെറ്റിയതാണെന്ന് തോന്നുന്നു. എന്റെ ഓപ്പോസിറ്റ് നിന്ന നായികയാണ് അടിക്കുന്നത്.

ഷോട്ട് റെഡിയായി ഇനി അടിച്ചോളൂ എന്ന് പറഞ്ഞതൊക്കെ കേട്ടു. പക്ഷേ അവളുടെ കൈ വന്നത് മാത്രം ഞാൻ അറിഞ്ഞില്ല. എല്ലാം ടൈമിംഗ് ആണല്ലോ. എനിക്ക് മുഖമൊന്ന് മാറ്റാനുള്ള സമയം കിട്ടിയില്ല. അതൊരു ഒന്നൊന്നര അടിയായി പോയി.

സീരിയലിലെ താരത്തിന്റെ പേരിനൊപ്പം ഇഷ്ടം പോലെ ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. ഇപ്പോൾ അതൊന്നും ഒരു പ്രശ്നവുമല്ല. ഇനി ഒരുപാട് സീരിയലുകളിൽ അഭിനയിക്കുമ്പോൾ വേറെയും താരങ്ങളുടെ കൂടെ അഭിനയിക്കണം. ഒന്നിച്ചഭിനയിച്ച നടനൊപ്പം പ്രണയത്തിലാണെന്ന് അന്നേരവും വാർത്തകൾ വരും. ആദ്യമൊക്കെ ഇതിനെ പറ്റി അറിയില്ലാത്തത് കൊണ്ട് ഭയങ്കര സങ്കടമുണ്ടായിരുന്നു.

ഇങ്ങനെ ഒക്കെ പറഞ്ഞാൽ മുന്നോട്ട് എന്താവുമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതൊരു വിഷയമല്ല. പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടേ എന്നേ വിചാരിക്കുന്നുള്ളു. ഓഫ് സ്‌ക്രീനിൽ ആരോടും ഇതുവരെ ക്രഷ് തോന്നിയിട്ടില്ല. എത്ര നിങ്ങൾ ചോദിച്ചാലും ആരുമില്ലെന്ന് തന്നെ പറയും. ഇനിയങ്ങനെ ഒരു ക്രഷ് ഉണ്ടായാൽ അങ്ങോട്ടും ഇങ്ങോട്ടും അണ്ടർസ്റ്റാൻഡിങ് ആവണം.

Also Read
ഐ ലവ്യു അച്ഛാ, ദിലീപിന് കിടിലൻ പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി, ഏറ്റെടുത്ത് ആരാധകർ

അതാണ് പ്രധാന കാര്യം. അതുണ്ടെങ്കിൽ പിന്നെ എല്ലാം അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റും. എന്ത് കാര്യം ഉണ്ടെങ്കിലും അത് പരസ്പരം പറയണം. അവൾ അറിയുമ്പോൾ വിഷമമാവുമെന്ന് കരുതി മറച്ച് വെക്കാതെ പറയുന്ന ആളായിരിക്കണം. എപ്പോഴും വിളിച്ചോണ്ട് ഇരുന്ന് വർത്തമാനം പറയണമെന്ന ആഗ്രഹമൊന്നും എനിക്കില്ലെന്നും ഡെല്ല പറയുന്നു.

Advertisement