Home Entertainment Celebrities

ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളത്: ഗായത്രി സുരേഷ്

361

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന താരം കൂടിയാണ് ഗായത്രി. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിക്കുന്നത്.

ജമ്നാപ്യാരിക്ക് പിന്നാലെ ഒരുപിടി സിനിമകളിലൂടെ ചുരുങ്ങിയ സമയം കൊണ്ട്മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ.

Advertisements

ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ എസ്‌കേപ്പ് പ്രദർശനത്തിനൊരുങ്ങുകയാണ്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് വള്ളിയും തെറ്റി പുള്ളിയും തെറ്റി, നിർണായകം, പ്രേമം എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. എന്നാൽ അതെല്ലാം ഫെയിൽ ആയി പോവുകയായിരുന്നു.

Also Read
പുതിയ വിശേഷം അറിയിച്ച് നടി ശ്വേതാ മേനോൻ, സന്തോഷത്തിൽ ആരാധകർ

കഴിഞ്ഞ ദിവസങ്ങളായി താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറ പ ക ടം നടന്നിട്ടും വണ്ടി നിറുത്താതെ പോയതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുടെ വീഡിയോ ആയിരുന്നു അത്. തുടർന്ന് ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. ഗായത്രിയുടെ കൂടെ ചില ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതേ സമയം ഗായത്രി തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹൻലാലിനോട് മാത്രമാണ്. ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളത്.

പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ല പ്രണവ് എന്നെക്കാളും ഒരുപാട് മുകളിൽ നിൽക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലിൽ എത്തുമ്പോൾ അറിയണം എന്നായിരുന്നു ആഗ്രഹം. എനിക്കൊരു രാജകുമാരിയുടെ റോൾ ചെയ്യണം എന്നുണ്ട്.

Also Read
ജോണി സിൻസിനെ അറിയാമോ എന്ന് ചോദിച്ച അവതാരകന് മീരാ നന്ദൻ കൊടുത്ത മറുപടി കേട്ടോ, പൊങ്കാലയുമായി ആരാധകർ

സാധാ മിഡിൽ ക്ലാസ് പെൺകുട്ടി അവളുടെ സ്വന്തം പ്രയത്‌നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റിയൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോൾ ചെയ്യണം എന്നുമുണ്ടെന്നും ഗായത്രി സുരേഷ് പറയുന്നു.

Advertisement