പുതിയ വിശേഷം അറിയിച്ച് നടി ശ്വേതാ മേനോൻ, സന്തോഷത്തിൽ ആരാധകർ

4125

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്.

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിക്ക് പിന്നാലെ മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30ാം വാർഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോൻ ഇപ്പോൾ.

Advertisements

അഭിനയവും മോഡലിങ്ങും കൂടാതെ മികച്ച ഒരു ഡബ്ബിംങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ഇതിനോകം നിരവധി ചിത്രങ്ങൾക്കാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്. ഒരു അഭിനേത്രി എന്നതിലുപരി മോഡൽ, ടിവി അവതാരക എന്നീ നിലകളിലും ശ്വേതാ മലയാളികൾക്ക് പ്രിയങ്കരിയാണ്. മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടിയാണ് അവതരണ രംഗത്ത് വന്നത്.

Also Read
ജോണി സിൻസിനെ അറിയാമോ എന്ന് ചോദിച്ച അവതാരകന് മീരാ നന്ദൻ കൊടുത്ത മറുപടി കേട്ടോ, പൊങ്കാലയുമായി ആരാധകർ

ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു. ശ്രീവൽസൻ മേനോൻ ആണ് ശ്വേതയുടെ ഭർത്താവ്. ഒരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്വേത. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

മിനിസ്‌ക്രീനിലെ ശ്വേതാ മേനോൻ അവതരിപ്പിക്കുന്ന അരം പ്ലസ് അരം കിന്നാരം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യത ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ശ്വേതാ മേനോന്റേതായി ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. വർഷങ്ങൾ കൊണ്ട് ബിഗ് സ്‌ക്രീനിൽ സജീവമായിരുന്ന ശ്വേതാ മേനോനേഡ മിനിസ്‌ക്രീനിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു എങ്കിലും ഇത് വരെ ഒരു ടെലിവിഷൻ പരമ്പരയുടെ ഭാഗമായിരുന്നില്ല.

എന്നാൽ ഒരു സീരിയലിന്റെ ഭാഗമാകാൻ പോകുകയാണ് ശ്വേതാ മേനോൻ എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ കൂടിയാണ് ശ്വേതാ സീരിയലിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത് എന്നാണു പുറത്ത് വരുന്ന വാർത്തകൾ. ശ്വേതാ മേനോൻ ഇനി മുതൽ പരമ്പരയുടെ ഭാഗമാകുന്നു എന്ന് സീരിയലിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

പരമ്പരയിൽ ശ്വേതാ മേനോൻ എത്തുന്നു എന്ന തരത്തിലെ പ്രമോ ആണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. പ്രമോ പുറത്ത് വന്നതോടെ ആവേശത്തിൽ ആണ് താരത്തിന്റെ ആരാധകരും, ഇത്രയും നാലും ബിഗ് സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന തങ്ങളുടെ ഇഷ്ട്ട താരത്തെ ഇനി മുതൽ മിനിസ്‌ക്രീനിലും കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ ആണ് താരത്തിന്റെ ആരാധകർ.

Also Read
ഉള്ളിന്റെയുള്ളിൽ അത് ഉള്ളതിനാലാണ് ഞങ്ങളുടെ ബന്ധം ഇപ്പോഴും മുമ്പോട്ട് പോകുന്നത്: വാണി വിശ്വനാഥ്

അതേ സമയം അതേ സമയം 2011 ൽ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് ശ്വേത മേനോൻ. അനശ്വരത്തിന് പിന്നാലെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സാൾട്ട് ആന്റ് പെപ്പർ, രതി നിർവേദം, കളിമണ്ണ്, ലാപ്ടോപ്, മധ്യവേനൽ, ടിഡി ദാസൻ സ്റ്റാൻഡേഡ് 4 ബി, ഒഴിമുറി തുടങ്ങിയവയാണ് ശ്വേതാ മേനോന്റെ ശ്രദ്ധേയമായ മറ്റു സിനിമകൾ.

Advertisement