ടെലിവിഷൻ സീരിയൽ ആരാധകരായ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ഐശ്വര്യയും ആർദ്രയും. ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങിയ ഇവർ സ്റ്റാർ മാജിക്കിലെയും സ്ഥിരം സാന്നിധ്യമാണ്. ഇപ്പോൾ രസകരമായ അനുഭവങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും
സ്വാസിക അവതാരകയായി എത്തിയ റെഡ് കാർപ്പറ്റിൽ അതിഥികളായി എത്തിയപ്പോഴാണ് ഇരുവരും രസകരമായ കുറേ അനുഭവങ്ങൾ പങ്കുവെച്ചത്. ഇതുവരെ വീട്ടുകാർപോലും അറിയാത്ത രഹസ്യങ്ങൾ തുറന്നു പറയാൻ സ്വാസിക പറഞ്ഞപ്പോഴാണ് ഇരുവരും രസകരമായ കഥകൾ പറഞ്ഞത്.
അനിയൻ സൈക്കിളിൽ നിന്നും വീണ കഥയായിരുന്നു ഐഷു പങ്കുവച്ചത്. ചെറിയൊരു കഥ പറയാം. ചെറുപ്പത്തിലാണ്. ഒരു ദിവസം ഞാൻ എന്റെ അനിയനെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുകയായിരുന്നു. ഓടിച്ചോണ്ടിരിക്കെ അമ്മ എന്നെ വിളിച്ചു. നീയിങ്ങ് വന്നേ എന്ന് പറഞ്ഞായിരുന്നു അമ്മ വിളിച്ചത്. ഇതോടെ ഞാൻ അങ്ങോട്ട് ഓടി.
എന്നാൽ ഞാൻ പിടി വിട്ടതും അവൻ വീണു. പക്ഷെ ഇത് ഞാൻ അറിഞ്ഞിരുന്നില്ല. എന്തോ ശബ്ദം കേട്ടു. ഇവൻ കരയുന്നത് കേട്ടു. ഞാൻ ഓടിച്ചെന്നു. നോക്കുമ്പോൾ ഇവൻ ചോ ര യെക്കെ വന്ന് കരയുകയാണ്. പുറകെ അമ്മയൊക്കെ വന്നു. എന്താ പറ്റിയതെന്ന് അമ്മ ചോദിച്ചപ്പോൾ, ഞാൻ തനിയെ സൈക്കിളിൽ കയറാൻ നോക്കിയപ്പോൾ വീണു.
അങ്ങനെ ചോ ര വന്നുവെന്നായിരുന്നു ഉണ്ണി, അനിയൻ, പറഞ്ഞത്. ഞാനും പിന്നെ അത് തിരുത്താൻ പോയില്ല. എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. അവൻ കുഞ്ഞായിരുന്നു, പെട്ടെന്ന് അവൻ അങ്ങനെയാണ് പറഞ്ഞത്. ഇതിന് പിന്നാലെ നീയല്ലേ തിരുത്തേണ്ടത്, കണ്ണിൽ ചോ ര ുണ്ടോ എന്ന് ഐശ്വര്യയെ കളിയാക്കി കൊണ്ട് സ്വാസിക ചോദിച്ചു.
ഞാനെന്തിന് തിരുത്തണം, പിന്നെ എന്റെ ദേഹത്തു നിന്നും അതിലും കൂടുതൽ ചോ ര പോകും എന്ന് ആയിരുന്നു ഇതിന് ഐശ്വര്യ മറുപടി നൽകിയത്. ഇനി വീട്ടിൽ ചെല്ലുമ്പോൾ അമ്മ നല്ലത് തരുമെന്ന് ആയിരുന്നു ഇതിന് ഐശ്വര്യയുടെ മറുപടി.
ആർദ്രയ്ക്ക് പറയാനുണ്ടായിരുന്നത് താൻ വീട്ടുകാരെ പറ്റിച്ചൊരു കഥയായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് റിംഗ് കമ്മലാണ് ഇട്ടു തന്നിരുന്നത്. സ്വർണത്തിന്റേതായിരുന്നു. എനിക്ക് പക്ഷെ അത് ഇട്ട് മടുത്തത് കാരണം, ജിമിക്കി ഇടണമെന്നായിരുന്നു ആഗ്രഹം. ഇങ്ങനെ ഞാൻ ഈ റിംഗ് ക്ലോസറ്റിൽ ഇട്ടു. എന്നിട്ട് കളഞ്ഞു പോയി എന്ന് പറഞ്ഞിരുന്നു.
തപ്പി നടക്കുകയൊക്കെ ചെയ്തു. അന്നാണ് എനിക്ക് അഭിനയിക്കാൻ അറിയാം എന്നെനിക്ക് മനസിലായത്. രണ്ടിൽ ഒരു റിംഗേ കളഞ്ഞിരുന്നുള്ളൂ എന്നാണ് ആർദ്ര പറഞ്ഞത്. അതേ സമയം കാമുകനൊപ്പം ലിഫ്റ്റിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യുമെന്ന സ്വാസികയുടെ ചോദ്യത്തിന് ഡ്യുയറ്റ് കളിക്കുമെന്നും ഇതോടെ ബഹളം കാരണം തങ്ങൾ കുടുങ്ങിപ്പോയത് പുറത്തുള്ളവർ അറിയുമെന്നും അവർ തങ്ങളെ രക്ഷിക്കുമെന്നും ഐശ്വര്യ പറയുന്നു.
അതേസമയം ഉപേക്ഷിച്ചു പോയ ആദ്യ കാമുകൻ ആർദ്ര സംവിധായക ആയപ്പോൾ അവസരം ചോദിച്ചു വന്നാൽ എന്ത് ചെയ്യുമെന്നായിരുന്നു സ്വാസികയുടെ അടുത്ത ചോദ്യം. തീർച്ചയായും അവസരം നൽകുും കാരണം തെറി പറയാൻ കിട്ടിയ അവസരമാണ്, ചെറിയ വേഷമായിരിക്കും കൊടുക്കുകയെന്നും ഒരുപാട് വഴക്ക് പറയുമെന്നും പണിയെടുപ്പിക്കുമെന്നും ആർദ്ര വ്യക്തമാക്കുന്നു.