സിഐ എവിടെ, ഇതിന്റെയെല്ലാം ആൾ സിഐ അല്ലേ. ഇത് അദ്ദേഹത്തിന് ഉള്ളതാണ്, പോലീസുകാരെ ഞെട്ടിച്ച് സുരേഷ് ഗോപി

75

മലയാളികളുട പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ രാജ്യ സഭാ എംപിയുമാണ് സുരേഷ് ഗോപി. ജനോപകാര പ്രദമായ പലകാര്യങ്ങളും ചെയ്ത് ഏവരെയും അമ്പരപ്പിക്കുന്ന വ്യക്തികൂടിയാണ് സുരേഷ് ഗോപി. ഇപ്പോതാ പോലീസുകാർക്ക് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

തൃശ്ശൂർ ജില്ലയിലെ കൊരട്ടി ജംക്ഷനിലാണു സംഭവം നടന്നത്. ഇവിടെ പോലീസുകാർ പാവങ്ങൾക്ക് നൽകുന്ന സൗജന്യ പൊതിച്ചോർ വിതരണത്തിൽ പൊതിച്ചോർ കെട്ടുകൾ നല്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.

Advertisements

ഒരു വർഷമായി ജനമൈത്രി പൊലീസ് ഇവിടെ പാഥേയം എന്ന പേരിൽ ഈ പദ്ധതി നടത്തുന്നുണ്ട്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം. പോലീസിന്റെ ഈ നല്ല മനസിന് പിന്തുണയുമായി പൊതിച്ചോർ പൊതികളും അത് നടത്തുന്ന ഉദ്യോഗസ്ഥർക്ക് പൊന്നാടയുമായാണ് സുരേഷ് ഗോപി എത്തിയത്.

എന്നാൽ ഷെൽഫിൽ പൊതിച്ചോറുകൾ വച്ച ശേഷം സുരേഷ് ഗോപി പൊലീസുകാരോട് ‘സിഐ എവിടെയാണ്? ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ അങ്കലാപ്പിലായി. എന്താകും സുരേഷ് ഗോപി ഉദ്ദേശിക്കുന്നത് എന്നോർത്ത് പോലീസുകാർ വിയർത്തു. സി ഐ പോലീസ് സ്റ്റേഷനിൽ ഒരു യോഗത്തിലാണ് സാർ എന്ന് എസ്‌ഐ എംവി തോമസ് മറുപടി നൽകി.

തുടർന്ന് സി ഐ ബികെ അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്ഐയെ ഏൽപിച്ചു. എന്നിട്ട് ഒരു പഞ്ച് ഡയലോഗും കൂടി. ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേ’ എന്ന് പറയുകയും ചെയ്തു.സുരേഷ് ഗോപി അവിടെ ഉണ്ടായിരുന്ന മറ്റ് പോലീസുകാരോട് കുശലം പറഞ്ഞു. അഭിനന്ദനം ഏറ്റു വാങ്ങി.

സി ഐ വരാത്തത് പുലിവാലുകുമോ എന്ന് പേടിച്ച് പോലീസുകാർ ഒടുവിൽ സന്തോഷത്തോടെയാണ് സുരേഷ് ഗോപിയേ യാത്രയാക്കിയത്. ദേശീയപാതയിൽ കൊരട്ടി ജംക്ഷനിലാണു കഴിഞ്ഞ ഒരു വർഷമായി ജനമൈത്രി പൊലീസ് പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതി ച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം.

നൂറു കണക്കിനാളുകളുടെ വിശപ്പാണ് പോലീസ് ഇടപെട്ട് അകറ്റുന്നത്. വഴിയാത്രക്കാരും പാവങ്ങളും എല്ലാം ഇവിടെ ഷെല്ഫിൽ നിന്നും പൊതി ചോർ എടുത്ത് വിശപകറ്റുന്നു. പൊതി ചോർ ചൂട് പോകാതിരിക്കാൻ താൻ ഒരു ഷെല്ഫ് തരാം എന്നും സുരേഷ് ഗോപി പോലീസിനു ഉറപ്പ് നല്കി.

Advertisement