Home Entertainment

ഞങ്ങൾക്ക് അതിൽ വ്യക്തമായൊരു പ്ലാനുണ്ട്, ഇങ്ങനെ നടന്നാൽ മതിയോ കുട്ടികൾ വേണ്ടേ എന്ന് ചോദിക്കുന്നവരോട് ജീവയും അപർണയും

767

മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട അവതാരകരാണ് ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ റിയാലിറ്റി ഷോ യിലൂടെ അവതാരകരായി എത്തിയാണ് ജീവ ജോസഫും അപർണ തോമസും ശ്രദ്ധേയരാവുന്നത്. പിന്നീട് യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ താരങ്ങളുടെ വിശേഷങ്ങൾ സജീവമായി. കഴിഞ്ഞ ദിവസം അപർണ പുതിയ കാറ് വാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇതോടെ ജീവയും അപർണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാർത്തകൾ. എന്നാൽ കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇരുവരും മറുപടി പറയുകയാണിപ്പോൾ.
ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റസിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങൾ ഇരുവരും പങ്കുവെച്ചത്.

Advertisements

കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതൽ യൂട്യൂബ് ചാനലിൽ വാർത്ത വന്നത് ജീവയുടെയും അപർണയുടെയും ജീവിതത്തിൽ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു. ഗർഭിണിയാണെന്ന് കാണിക്കാൻ വേണ്ടി എന്റെ ചിത്രത്തിൽ ഒരു വട്ടം വരച്ച ചിത്രങ്ങളും പുറത്ത് വന്നതായി അപർണ പറയുന്നു.

Also Read
ഒരുപാട് സന്തോഷം, ഇങ്ങനെ ഒരു ദിനം മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു, സന്തോഷ വാർത്ത പങ്കുവെച്ച് അനുമോൾ

ഇതൊക്കെ തമാശയായി കാണുന്നു. അല്ലാതിപ്പോ എങ്ങനെ കാണാനാണെന്ന് അപർണയും ജീവയും ചോദിക്കുന്നു. ഇതൊക്കെ കണ്ടതോടെ സുഹൃത്തുക്കടളക്കം എല്ലാവരും ഇങ്ങനെ നടന്നാൽ മതി യോ കുട്ടികൾ വേണ്ടേ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. ചാനലും സിനിമയുമായി നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ എന്നാണ് എല്ലാവർക്കും ചോദിക്കാനുള്ളത്.

പക്ഷേ ഞങ്ങൾക്ക് അതിൽ വ്യക്തമായൊരു പ്ലാനുണ്ട്. ഞങ്ങളൊന്ന് സെറ്റിലായിട്ട് കുട്ടികളെ പറ്റി ചിന്തിക്കാം എന്നാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോൾ മുതൽ നമ്മൾ അതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തണം.

സാമ്പത്തികമായിട്ട് മാത്രമല്ല, മാനസികമായിട്ടും നമ്മളതിന് തയ്യാറെടുക്കണം. ഏറ്റവും മികച്ച കാര്യങ്ങൾ മാത്രമാണ് നമ്മുടെ കുട്ടിയ്ക്ക് കൊടുക്കേണ്ടത്. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അങ്ങനെയാണ്. അത് തന്നെയാണ് ഞങ്ങളുടേതും. അവൻ വരുമ്പോൾ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. അങ്ങനെയാണ് ഞങ്ങൾ ചിന്തിക്കുന്നത്.

കുട്ടിയെ കുറിച്ച് ചോദിക്കുന്ന എല്ലാവർക്കുമുള്ള മറുപടി ഇതാണെന്നാണ് താരങ്ങൾ പറയുന്നത്. അത് സമയം ഇടയ്ക്ക് ഈ ചിന്തകളൊക്കെ മാറി ഒരു കുഞ്ഞിനെ കുറിച്ച് ആലോചിച്ചാലോ എന്ന് തോന്നി പോവാറുണ്ടെന്ന് അപർണ പറയുന്നുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് തന്നെ എത്തും.

Also Read
പഴയത് പോലെ ഇനി ചെയ്യില്ല, എല്ലാത്തിനും കേറി യെസ് പറയില്ല, വെളിപ്പെടുത്തലുമായി ഭാവന

ഇടയ്ക്ക് ഞങ്ങളുടെ സുഹൃത്തുക്കളുടെ കുട്ടികളെ കാണുമ്പോഴാണ് ഒരു കുഞ്ഞ് ആയാലോ എന്ന് ചിന്തിക്കുന്നത്. തൊട്ടടുത്ത നിമിഷം തന്നെ പിള്ളേരുടെ പുറേകെ ഓടി നടക്കുന്നവരെയാണ് കാണുന്നത്. അപ്പോൾ തന്നെ ആ ചിന്ത മാറ്റും. അതിനുള്ള മെച്യൂരിറ്റി ആയോന്ന് ചോദിച്ചാൽ അറിയില്ല. കാരണം ഫുൾ ടൈം ഇങ്ങനെ ജോളിയായി അടിച്ച് പൊളിച്ച് തമാശയുമായി നടക്കുകയാണെന്ന് അപർണയും ജീവയും പറയുന്നു.

Advertisement