Home Entertainment

പഴയത് പോലെ ഇനി ചെയ്യില്ല, എല്ലാത്തിനും കേറി യെസ് പറയില്ല, വെളിപ്പെടുത്തലുമായി ഭാവന

334

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ താരമാണ് ഭാവന. നമ്മളിന് ശേഷം നല്ല കഥാപാത്രങ്ങൾ ഭാവനയെ തേടി എത്തുകയായിരുന്നു. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യാഭാഷകളിൽ നിന്നും എത്തുകയായിരുന്നു മലയാളത്തെ പോലെ തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി സജീവമായിരുന്നു.

ഇപ്പോൾ മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഭാവന. കന്നഡ സിനിമാ നിർമ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല ഭാവന. കല്യാണത്തോടെ മലയാളത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു.

Advertisements

2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിവാഹത്തിന് ശേഷം ഭാവന കന്നഡയിൽ ചിത്രങ്ങൾ ചെയ്തിരുന്നു. 96 എന്ന സിനിമയുടെ കന്നഡ പതിപ്പിലും ഭാവന ആയിരുന്നു നായിക ആയി എത്തിയത്.

Also Read
അയ്യനെ തൊഴാൻ ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും അയ്യപ്പസന്നിധിയിൽ; ഒപ്പം ഒരു സന്തോഷവും അറിയിച്ച് താരം

അതേ സമയം മിനിസ്‌ക്രീനിലും സജീവമാണ് ഭാവന. റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായി എത്താറുണ്ട്. താരം മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ആരാധകർക്ക് ഒട്ടും കുറവില്ല. സോഷ്യൽ മീഡിയയിലൂടെ നടിയുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകർ എത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ ഭാവന തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷവും താരം പങ്കുവെയ്ക്കാറുണ്ട്.

ഭാവനയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. തന്നെ തേടി എത്തുന്ന എല്ലാ സിനിമകളും ചെയ്യില്ലെന്നാണ് നടി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നു പറച്ചിൽ. എല്ലാ സിനിമകൾക്കും യെസ് പറയില്ലെന്നും സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളൂവെന്നും ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ:

താൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞു. സെറ്റിൽഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങൾ പലതുമുണ്ട്. മുൻപത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ല. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ ആളാണ് ഞാൻ. പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യം സിനിമ ചെയ്യുന്നത്. ഇനി പതുക്കെ മുന്നോട്ട് പോയാൽ മതി.

ഒരു നടി എന്ന നിലയിൽ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാൽ മാത്രം ചെയ്യുമെന്നാണ് ഭാവന പറയുന്നത്.കന്നഡ ചിത്രം ബജ്റംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. മറ്റൊരു ചിത്രമായ ഗോവിന്ദ ഗോവിന്ദയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

Also Read
എന്റെ ഈ ഹൈറ്റിൽ കഴുത്തുവരെ ചവിട്ടണമെങ്കിൽ എത്ര ഫ്ളെക്‌സിബിൾ ആയിരിക്കണം ആ മനുഷ്യൻ: സുരേഷ് ഗോപിയെകുറിച്ച് കിച്ചു ടെല്ലസ്

ഈ ചിത്രത്തിൽ സിനിമാ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്. സിനിമാ നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും അതുപോലെ രസകരവും ആയിരുന്നുവെന്നും ഭാവന പറയുന്നു. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്ന മാറി നിൽക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.

ഒടിടി പ്ലേയുമായിട്ടുള്ള അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് ബോധപൂർവ്വമാണെന്നാണ് ഭാവന അന്ന് പറഞ്ഞത്. എന്റെ തീരുമാനമാണ് മലയാള സിനിമകൾ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്.

ഇപ്പോൾ കന്നടയിൽ മാത്രം കേന്ദ്രീകരിച്ച് സിനിമകൾ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളിൽ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവിൽ പുതിയ സിനിമകൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെ ന്നാണ് ഭാവന പറഞ്ഞു.

Advertisement