അയ്യനെ തൊഴാൻ ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും അയ്യപ്പസന്നിധിയിൽ; ഒപ്പം ഒരു സന്തോഷവും അറിയിച്ച് താരം

712

മലയാളം സിനിമാ ആരാധകരുടെ പ്രിയപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദൻ. നായകനായും വില്ലനായും സഹനടനായും നിരവധി വ്യത്യസ്ത വേഷങ്ങൾ ആണ് ഉണ്ണി മുകുന്ദൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും ശബരിമല ദർശനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ.

കഴിഞ്ഞ ദിവസം താൻ ശബരിമല ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടിയാണ് ഉണ്ണി മുകുന്ദൻ ശബരിമല ദർശന ചിത്രങ്ങളും കുറിപ്പും ഷെയർ ചെയ്തിരിക്കുന്നത്.

Advertisements

കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതിൽ സന്തോഷം തോന്നി. ഞാൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനവും ശബരിമല സന്നിധാനത്ത് വച്ച് നടന്നു.

Also Read
മാസ്റ്റർ ഫിലിംമേക്കർ എന്റെ ഏറ്റവും ഫേവറൈറ്റ് നടൻ മിസ്റ്റർ ജയറാമിനൊപ്പം വർക്ക് ചെയ്യുന്നത് കാണാൻ എപ്പോഴും സന്തോഷമാണ്: കാളിദാസ് ജയറാം

നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് നൽകിയാണ് പ്രകാശനം ചെയ്തത് . ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ ,ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ എസ് പി പ്രേംകുമാർ, ദേവസ്വം പിആർഓ സുനിൽ അരുമാനൂർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതേ സമയം മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി റിലീസ് ചെയ്യാനുള്ള പ്രധാന ചിത്രങ്ങളിൽ ഒന്ന്. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

Also Read
അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് വലിയ നഷ്ടങ്ങൾ, നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു; പ്രിയപ്പെട്ടയാളുടെ വേർപാടിന് പിന്നാലെ പിതാവിനെയും നഷ്ടപ്പെട്ട് നെഞ്ച് തകർന്ന് നടി

നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. മേപ്പടിയാന്റെ സെൻസറിങ് പൂർത്തിയായി എന്നും യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഉടൻ തന്നെ തീയേറ്ററിലേക്ക് എത്തുമെന്നും ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഉണ്ണി മുകുന്ദനെ കൂടാതം അഞ്ജു കുര്യൻ, അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. മേപ്പടിയാനു വേണ്ടി ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നത് വലിയ വാർത്തയായിരുന്നു.

Advertisement