സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവൾ ഒരു കുഞ്ഞിനെ പോലെയാണ്, തന്നെയും നസ്റിയയേയും ചേർത്ത് വന്ന ഗോസിപ്പിനെ കുറിച്ച് ദുൽഖർ സൽമാൻ

1550

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ എത്തി പിന്നീട് പാൻ ഇന്ത്യൻ സൂപ്പർ താരമായി മാറിയ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖർ ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയാണ്.

മലയാളത്തിന് പുറമേ ബോളിവുഡിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച് തിളങ്ങി നിൽക്കുകയാണ് ദുൽഖർ. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രം വമ്പൻ വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. ഇതിനോടകം തന്നെ 75 കോടിയിൽ അധികം കളക്ഷൻ ഈ ചിത്രം നേടിക്കഴിഞ്ഞു.

Advertisements

അതേ സമയം ഗോസിപ്പ് കോളങ്ങളിൽ ആധികം എത്തിപ്പെടാത്ത താരം കൂടിയാണ് ദുൽഖർ സൽമാൻ. എന്നാൽ തന്റെ പേരിൽ വന്ന ഒരു ഗോസിപ്പിനെ കുറിച്ച് തുറന്നു പറഞ്ഞിരുക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖറിന്റെ തുറന്നു പറച്ചിൽ.

Also Read
പഴയത് പോലെ ഇനി ചെയ്യില്ല, എല്ലാത്തിനും കേറി യെസ് പറയില്ല, വെളിപ്പെടുത്തലുമായി ഭാവന

മലയാളത്തിന്റെ അരുമ നടി നസ്റിയയ്ക്ക് ഒപ്പം തന്റെ പേരും ചേർത്ത് ഗോസിപ്പ് വന്നിരുന്നുവെന്നും തന്നെ ഏറ്റവും അധികം ചിരിപ്പിച്ച സംഭവമായിരുന്നു എന്നുമാണ് ദുൽഖർ അഭിമുഖത്തിൽ പറഞ്ഞത്. വായിമൂടി പേസുവോം എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് നസ്റിയയ്ക്കൊപ്പം ചേർത്ത് ഗോസിപ്പ് വന്നത്.

എനിക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു അത്. സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവൾ ഒരു കുഞ്ഞിനെ പോലെയാണ്. നസ്റിയയും അവരുടെ കുടുംബവും വരെ ഈ ഗോസിപ്പ് കണ്ട് ചിരിച്ചു എന്നും ദുൽഖർ പറഞ്ഞു.

അതേ സമയം കലി എന്ന ചിത്രത്തിൽ തന്റെ നായികയായി അഭിനയിച്ച സായ് പല്ലവിയെ കുറിച്ചും ദുൽഖർ വാചാലനായിരുന്നു. ആർക്കും തകർക്കാൻ കഴിയാത്ത ഒരു എനർജി ഉള്ള നടിയാണ് സായി പല്ലവി. ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്ന നടിയല്ല, വളരെ സ്പൊണ്ടേനിയസ് ആണ് പല്ലവി.

വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണെന്നും ദുൽഖർ പറയുന്നു. തന്നെ മറ്റൊരു ഹിറ്റ് നായികയായ നിത്യ മേനോനെ കുറിച്ചും ദുൽഖർ പറയുകയുണ്ടായി. നിത്യ മേനോനുമായി എപ്പോഴും വഴക്കിടുന്ന കാര്യം, അവൾ കഴിക്കുന്ന ഡസേട്ടിനെ ചൊല്ലിയാണ്. നമ്മൾ അഭിനേതാക്കളാണ്.. ഇങ്ങനെ ഡസേട്ട് കഴിക്കാൻ പാടില്ല എന്ന് ഞാൻ പറയും. എവിടെ പോയാലും നിത്യ ആദ്യം നോക്കുന്നത് അവിടെയുള്ള ഡസേട്ട് ആണ്.

Also Read
മാസ്റ്റർ ഫിലിംമേക്കർ എന്റെ ഏറ്റവും ഫേവറൈറ്റ് നടൻ മിസ്റ്റർ ജയറാമിനൊപ്പം വർക്ക് ചെയ്യുന്നത് കാണാൻ എപ്പോഴും സന്തോഷമാണ്: കാളിദാസ് ജയറാം

എനിക്ക് എപ്പോഴും ഡയറ്റിൽ ഭയങ്കര ശ്രദ്ധയാണ്. നിത്യ എന്ന് പറയുമ്‌ബോൾ ആദ്യം മനസ്സിൽ വരുന്ന കാര്യം ഇതാണ്. ഒരുപാട് ഹോം വർക്ക് ചെയ്യാൻ ഇഷ്ടമുള്ള നടിയാണ് പാർവ്വതി. ചെയ്യുന്ന വേഷങ്ങൾ കൃത്യമായി പഠിച്ച് ചെയ്യും എന്ന് ദുൽഖർ പറയുന്നു.

Advertisement