Home Entertainment

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് മമ്മൂട്ടി; മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയുമോ എന്നും കമല്‍ഹാസന്‍

30

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വാനോളം പ്രശംസിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍.

Advertisements

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് മമ്മൂട്ടിയെന്നും മോഹന്‍ലാല്‍ സാറിന് അഭിനയിക്കാന്‍ അറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ എന്നും ഒരു അഭിമുഖത്തില്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

‘വൈവിധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടി സാര്‍ കടന്നുപോയി. ശരിക്കും, സിനിമ മാത്രം സ്വപ്നം കണ്ടാണ് മമ്മൂട്ടി സാറിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.’ എന്നും

‘മോഹന്‍ലാല്‍ സാറിന് അഭിനയിക്കാന്‍ അറിയുമോ? ബിഹേവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരുനടനിലും ഞാന്‍ കണ്ടിട്ടില്ലെന്നും’ കമല്‍ പറഞ്ഞു.

മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, ഞാന്‍ മലയാളത്തെ മറന്നിട്ടില്ല. മലയാളം എന്നെയും. നല്ല ഒരു കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ ഞാന്‍ വീണ്ടുമെത്തുമെന്നും മലയാളത്തിലെ അഭിനേതാക്കള്‍ക്കൊപ്പം നടിക്കുന്നത് വലിയൊരനുഭവമാണ്. ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ഇത്രയേറെ സമ്പന്നമായ മറ്റൊരു ഭാഷയില്ലെന്നും കമല്‍ പറഞ്ഞു.

Advertisement