Home Entertainment

പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും, കുട്ടിയുടുപ്പിട്ടില്ലെങ്കിലും യുവതലമുറയെ കൈയിലെടുത്തൊരു പെണ്ണുണ്ടായിരുന്നു, അവൾക്ക് ഭംഗിക്ക് കൺമഷിയും പൊട്ടും തന്നെ ധാരാളം: കാവ്യയെ കുറിച്ച് വൈറൽ കുറിപ്പ്

237

കമൽ ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ പിന്നീട് നായികയായി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാരിയ താരമാണ് കാവ്യ മാധവൻ. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകർ എറെയാണ്.അതേ സമയം ഏറ്റവും കൂടുതൽ വിവാദങ്ങളിലിടം പിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.

Advertisements

വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.

Also Read
ഞാൻ അന്ന് ഡേറ്റ് കൊടുത്തത് മഞ്ജുവിനല്ല, സംവിധായകനും തിരക്കഥാകൃത്തിനുമാണ്: തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബൻ

ഇപ്പോഴിതാ മലയാളത്തിന്റെ ഈ പ്രിയ നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. നടിയുടെ പഴയൊരു ചിത്രത്തിനൊപ്പം കാവ്യ മാധവൻ ഗേൾസ് ഫാൻസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്ലാസ്റ്റിക് സർജറി ചെയ്തിലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും അക്കാലത്തു യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളംഎന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ഈ പേജിൽ മുഴുവൻ കാവ്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളുമാണ് ഉള്ളത്. അടുത്തിടെ തുടങ്ങിയ പേജിന് ഇരുപത്തയ്യായിരത്തിനടുത്ത് ഫോളോവേഴ്സും ഉണ്ട്. കാവ്യയ്ക്ക് പൊതുവേ മേക്കപ്പിനോട് വലിയ താത്പര്യമില്ലെന്നും, ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നുമൊക്കെ ആരാധകർ മുൻപ് കണ്ടെത്തിയിരുന്നു.

Also Read
വിവാഹ മോചനത്തിന് ശേഷം ദിലീപിനോട് വീണ്ടും വിവാഹം കഴിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല, വിവാഹം അവനവന് തോന്നിയിട്ട് ചെയ്യേണ്ട കാര്യമാണ്: കെപിഎസി ലളിത

Advertisement