ഞാൻ അന്ന് ഡേറ്റ് കൊടുത്തത് മഞ്ജുവിനല്ല, സംവിധായകനും തിരക്കഥാകൃത്തിനുമാണ്: തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബൻ

298

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലെ നായകനായി എത്തി പിന്നീട് മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിന് ശേഷം സ്ഥിരം റൊമാന്റി ക് വേഷങ്ങൾ ചെയ്ത കുഞ്ചാക്കോ ബോബന് പിന്നീട് കുറേക്കാലം സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.

ഒരേ ടൈപ്പ് കഥാപാത്രങ്ങൾ സ്ഥിരമായി തേടിയെത്തിയതോടെ ആദ്യ സിനിമകളിൽ ഉണ്ടായ വിജയം അദ്ദേഹത്തിന് ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ ചെറിയ ഇടവേള എടുത്ത താരം പിന്നീട് ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത്. രണ്ടാം വരവിൽ ഒന്നിനൊന്ന വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത ചാക്കോച്ചൻ ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് മാറ്റിയെടുത്തിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ സിനിമാ വിശേഷങ്ങളെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും ഒക്കെ കുഞ്ചാക്കോ ബോബൻ തുറന്നു പറയുന്ന ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറാലകുന്നത്. ഇപ്പോൾ വൈറലായി മാറുന്നത്. ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് നടൻ തന്റെ മനസ് തുറന്നത്.

Also Read
സ്നേഹിക്കുന്നവർക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നൽകാനും അവർ തയ്യാറാകും, വെറുത്താൽ പിന്നെ ഒരിക്കലും അടുപ്പിക്കില്ല; നയൻതാരയെ പറ്റി അനിരുദ്ധ് രവിചന്ദർ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാര് മഞ്ജു വാര്യരുടെ തിരുച്ചുവരവ് ചിത്രമായ ഹൗഓൾഡ് ആർയുവിൽ നായകനായത് ചാക്കോച്ചൻ ആയിരുന്നു. ഈ ചിത്രത്തിൽ മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിക്കാതിരിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടായിരുന്നു എന്ന് കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മഞ്ജുവിനേക്കാൾ കൂടുതൽ കമ്മിറ്റ്‌മെന്റ് ബോബി സഞ്ജയിനോടുണ്ടായിരുന്നു. ട്രാഫിക് എന്ന ചിത്രം എനിക്ക് സമ്മാനിച്ചത് അവരായിരുന്നു. റോഷൻ ആൻഡ്രൂസിനും നിർമ്മാതാവിനുമാണ് താൻ ഡേറ്റ് നൽകിയതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ശാലിനിയെ വെച്ച് ഈ പ്രൊജക്ട് മുന്നോട്ട് കൊണ്ടുപോയാലോ എന്ന ആലോചനയുണ്ടായിരുന്നു ഇടയ്ക്ക്. ആ സമയത്ത് ആയിരുന്നു ലാലേട്ടനുമായുള്ള രഞ്ജിയേട്ടന്റെ പ്രൊജക്ട് മഞ്ജുവിന് വന്നത്. അങ്ങനെ രണ്ടാമത്തെ സിനിമയായി ഈ ചിത്രം കൊണ്ടുപോവാമെന്ന് തീരുമാനിച്ചാണ് ഡേറ്റ് കൊടുത്തത്. മഞ്ജുവിനല്ല ഡേറ്റ് കൊടുത്തത്.

സംവിധായകനും തിരക്കഥാകൃത്തിനുമാണ്. അവരോട് സംസാരിക്കാനായിരുന്നു താൻ പറഞ്ഞത്. ചിത്രത്തിൽ നിന്നും നേരിട്ട് ഒഴിയണമെന്ന് അവർ പറഞ്ഞിട്ടില്ല. ഈ സിനിമയിൽ താൻ അഭിനയിക്കരുതെന്ന രീതിയിൽ തനിക്ക് സൂചന നൽകി എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Also Read
ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് എന്റെ കുടുംബം കഴിയുന്നത്, ആ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്, എന്റെ വീട്ടിലെ കഷ്ടപ്പാട് എനിക്കറിയാം: മൃദുല വിജയ്

വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. സൂചന എന്നത് കൊണ്ട് പുള്ളി ഉദ്ദേശിച്ചത് എന്താണ്, മഞ്ജു അഭിനയിക്കേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടില്ലല്ലോ, അതേ പോലെ മകന്റെ മാമോദീസക്ക് കുഞ്ചാക്കോ ബോബൻ വിളിച്ച ഒരേ ഒരു സെലിബ്രിറ്റി ദിലീപും കാവ്യ മാധവനുമാണെന്നുമായിരുന്നു ദിലീപിന്റെ ആരാധകർ ചൂണ്ടിക്കാണിച്ചത്.

ഉദയ ബാനറിനെക്കുറിച്ചും കുഞ്ചാക്കോ ബോബൻ തുറന്നുപറഞ്ഞിരുന്നു. തുടക്കത്തിൽ ആ ബാനർ വേണ്ടെന്ന് പറഞ്ഞിട്ടുള്ളയാളാണ് താൻ. പ്രായത്തിന്റെ പ്രശ്നമായിരുന്നു. പക്വത കുറവായിരുന്നു അന്ന്. ഇന്ന് താൻ നല്ല നിലയിൽ നിൽക്കുന്നതിന് പിന്നിലൊരു കാരണം കൂടിയാണ് ഉദയ. അക്കാര്യത്തിൽ മുത്തശ്ശനോടാണ് തനിക്ക് കടപ്പാടെന്നും കുഞ്ചാക്കോ ബോബൻ തുറന്നുപറഞ്ഞിരുന്നു.

Advertisement