ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് എന്റെ കുടുംബം കഴിയുന്നത്, ആ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്, എന്റെ വീട്ടിലെ കഷ്ടപ്പാട് എനിക്കറിയാം: മൃദുല വിജയ്

119

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. ബിഗ് സ്‌ക്രീനിലും അഭിനയിച്ചിട്ടുള്ള നടി ശ്രദ്ദേയ ആയത് മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ്. ഏഷ്യനെറ്റ്, മഴവിൽ മനോരമ. സീ കേരളം എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ ചാനലുകളിലെ സീരിയലുകളിലെല്ലാം നടി വേഷമിട്ടിട്ടുണ്ട്.

ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. വിവാഹത്തിന് ശേഷമുള്ള നടിയുടെ ഏറ്റവും പുതിയ പരമ്പരയാണ് ഇത്. വീണ എന്ന കഥാപാത്രത്തെയാണ് തുമ്പപ്പൂവിൽ മൃദുല അവതരിപ്പിക്കുന്നത്. മേക്കപ്പ് ഇല്ലാതെ വളരെ സിമ്പിൾ ലുക്കിലാണ് താരം സീരിയലിൽ എത്തുന്നത്. ഈ സിരിയലിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽന്നനും ലഭിക്കുന്നത്.

Advertisements

Also Read
എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്ന് മേഘ്‌നയോട് പറഞ്ഞ യുവാവിന് കിട്ടിയ കിടിലൻ മറുപടി കേട്ടോ

ഇപ്പോഴിതാ തന്റെ വിവാഹ ചിലവുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടി മൃദുല വിജയ്. ജൂലൈ എട്ടിനായിരുന്നു മൃദുലയും നടൻ യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹത്തിന് അനാവശ്യ ചിലവ് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു എന്നാണ് മൃദുല വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

തന്റെ അച്ഛന് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സമ്പാദ്യം കുറവായിരുന്നു. താൻ ജനിച്ചതും വളർന്നതുമൊക്കെ വാടക വീടുകളിലാണ്. ഇപ്പോൾ പതിമൂന്നാമത്തെ വാടക വീട്ടിലാണ് തന്റെ കുടുംബം കഴിയുന്നത്. ആ കഷ്ടപ്പാടണ് കണ്ടാണ് വളർന്നത്. പതിനാറാമത്തെ വയസു മുതലാണ് കുടുംബ കാര്യവും തന്റെയും അനിയത്തിയുടേയും കാര്യമൊക്കെ താൻ ആലോചിച്ച് തുടങ്ങിയത്.

അതോടെ അച്ഛനെ പോലെ തനിക്കും ടെൻഷനായി. പതിനഞ്ചാം വയസ്സു മുതൽ സിനിമയിൽ ശ്രദ്ധിച്ചു തുടങ്ങി. ഒന്നുമാകാഞ്ഞതോടെ 19ാം വയസിൽ സീരിയലിലെത്തി. ആദ്യ സീരിയലിൽ കിട്ടിയതുമുതൽ സ്വർണ്ണമായി അമ്മ ശേഖരിച്ചു.അതാണ് കല്യാണത്തിന് ഞാൻ ഉപയോഗിച്ചത്. കല്യാണത്തിന് ചിലവുകൾ താൻ സ്വയം കണ്ടെത്തുക ആയിരുന്നു.

സ്ത്രീധനം ചോദിക്കാത്ത ഒരാളെ തനിക്ക് കിട്ടി. യുവ ചേട്ടൻ ഇന്നുവരെ അങ്ങനെയൊരു കാര്യമേ ചോദിച്ചിട്ടില്ല. താൻ വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ എന്തു ചെയ്തു, എവിടെയാണത് എന്നു പോലും യുവ ചേട്ടനോ ചേട്ടന്റെ വീട്ടുകാരോ തിരക്കിയിട്ടില്ലെന്നും മൃദുല പറയുന്നു.

Also Read
സെലിബ്രിറ്റികൾക്കും മനസും വികാരങ്ങളുമുണ്ട്, ജീവിതത്തിലെ ദുരനുഭവങ്ങളും മോശം കാര്യങ്ങളുമെല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും: തുറന്നു പറഞ്ഞ് ഡിംപിൾ റോസ്

വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. കടംവാങ്ങി ആഡംബരം കാട്ടിയുള്ള വിവാഹത്തോട് യോജിപ്പില്ലെന്നാണ് മൃദുല പറയുന്നത്. ലളിതം സുന്ദരമാകണം വിവാഹം. ഒരു ദിവസത്തെ ആരവത്തിനായി എന്തിന് അത്യാഡംബരം കാണിക്കണം. കല്യാണം എങ്ങനെയായാലും ദാമ്പത്യം സുന്ദരമാകണം എന്നാണ് എൻറെ പക്ഷം.

ഒരു ദിവസത്തിന് വേണ്ടി വെറുതെ പണം കളയുന്നതിനെന്തിനാണ്, അതുകൊണ്ട് വേറെ എന്തൊക്കെ നമുക്ക് ചെയ്യാനാവും. അനാവശ്യ ചെലവ് ഇല്ലാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാണുന്നവർക്ക് വൃത്തി കേടായി തോന്നരുത്. ശാന്തമായൊരു വിവാഹമായിരുന്നു ഞങ്ങളുടേത്. ആഡംബരങ്ങൾ ഉണ്ടായില്ല ആവശ്യത്തിനുള്ളത് മാത്രമായിരുന്നു.

സ്ത്രീധനം വാങ്ങാത്തയാൾ മതിയെന്ന് എനിക്കുണ്ടായിരുന്നു. എന്റെ വീട്ടിലെ കഷ്ടപ്പാട് എനിക്കറിയാം. എനിക്കും അനിയത്തിക്കും കല്യാണത്തിന് ഇത്ര പവൻ വേണമെന്നൊക്കെ വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്. അതിന്റെ ആവശ്യമെന്തിനാണെന്ന് ഞാൻ ചോദിച്ചിട്ടുണ്ടെന്നും മൃദുല പറഞ്ഞു.

Also Read
നടൻ റഹ്‌മാന്റെ മൂത്തമകൾ റുസ്ത വിവാഹിതയായി, വരൻ കൊല്ലം സ്വദേശി: താരപുത്രിയെ അനുഗ്രഹിക്കാൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കം വമ്പൻമാർ വിവാഹ വേദിയിൽ, വീഡിയോ

Advertisement