Home Entertainment

ഈ സിനിമയിൽ അഭിനയിച്ചതിന് പൈസ വാങ്ങരുതെന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ട് സുൽഫത്ത്, മുകേഷും ശ്രീനിവാസനും കുറേ നിർബന്ധിച്ചിട്ടും മമ്മൂട്ടി വഴങ്ങിയില്ല

908

സിനിമയിൽ 50 വർഷം പൂർത്തിയാക്കി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി സിനിമകൾ ആദ്ദേഹത്തിന്റെതായി ഇപ്പോൾ റിലീസ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഒരു സിനിമയുമായ ബന്ധപ്പെട്ട ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശ്രീനിവാസന്റെ രചനയിൽ എം മോഹനൻ സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ സിനിമയാണ് കഥ പറയുമ്പോൾ.
ശ്രീനിവാസൻ, മമ്മൂട്ടി, മീന, മുകേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണി നിരന്ന സിനിമ തിയറ്ററുകളിൽ സൂപ്പർഹിറ്റായി. മുകേഷും ശ്രീനിവാസനും ചേർന്നായിരുന്നു ഈ സിനിമ നിർമ്മിച്ചത്.

Advertisements

തിയറ്ററുകളിൽ കഥ പറയുമ്പോൾ ഇത്ര വലിയ സൂപ്പർ ഹിറ്റാകുമെന്ന് നിർമ്മാതാക്കളായ ശ്രീനിവാസനും മുകേഷും കരുതിയിരുന്നില്ല. ഈ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. ഒടുവിൽ എത്ര നിർബന്ധിച്ചിട്ട് ആണെങ്കിലും മമ്മൂട്ടിയുടെ കൈയിൽ പ്രതിഫലം നൽകിയേ മതിയാകൂ എന്ന് മുകേഷും ശ്രീനിവാസനും തീരുമാനിച്ചു.

Also Read
അവന് നല്ലൊരാളുണ്ട് അവൻ പ്രണയത്തിലാണ്; അഡോണിയെ കുറിച്ച് വെളിപ്പെടുത്തലുമായി സന്ധ്യ മനോജ്

മമ്മൂട്ടി പിണങ്ങിയാലും കുഴപ്പമില്ല നിർബന്ധമായും പണം കൈയിൽ ഏൽപ്പിക്കണമെന്ന് ശ്രീനിവാസൻ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പഴയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സിനിമയുടെ ഡബ്ബിങ് നടക്കുന്ന സമയത്ത് മമ്മൂട്ടിയെ കാണാൻ മുകേഷും ശ്രീനിവാസനും കൂടി സ്റ്റുഡിയോയിൽ എത്തി.

ഡബ്ബിങ് കഴിഞ്ഞ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ അടുത്ത് പോയി മുകേഷും ശ്രീനിവാസനും കഥ പറയുമ്പോൾ സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലം നീട്ടി. എന്നാൽ, മമ്മൂട്ടി സ്വീകരിച്ചില്ല. മമ്മൂക്ക ഈ പ്രതിഫലം വാങ്ങിയില്ലെങ്കിൽ തങ്ങൾക്ക് ഒരു മനസമാധാനം ഉണ്ടാകില്ലെന്ന് മുകേഷും ശ്രീനിവാസനും പറഞ്ഞു.

പ്രതിഫലം വേണ്ട എന്ന് മമ്മൂട്ടി ആവർത്തിച്ചു. എന്തു കൊണ്ടാണ് പ്രതിഫലം വേണ്ടെന്നു പറയുന്നതെന്ന് മുകേഷ് മമ്മൂട്ടിയോട് ചോദിച്ചു. ഭാര്യ സുൽഫത്ത് പറഞ്ഞിട്ടാണ് താൻ പ്രതിഫലം വാങ്ങാത്തതെന്ന് മമ്മൂട്ടി ഇവരോട് പറഞ്ഞു. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ അശോക് രാജ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ഈ കഥാപാത്രത്തിന്റെ പേര് അശോക് രാജ് എന്നാണെങ്കിലും യഥാർഥത്തിൽ അത് മമ്മൂട്ടി തന്നെയാണെന്ന് സുൽഫത്ത് പറയുകയായിരുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി മമ്മൂട്ടി എന്തും ചെയ്യുമെന്ന് മലയാളികൾക്ക് അറിയാം. അതുകൊണ്ട് ഇത്ര നല്ലൊരു സിനിമയിൽ അഭിനയിച്ചതിനു നിങ്ങൾ പ്രതിഫലം വാങ്ങരുതെന്ന് സുൽഫത്ത് മമ്മൂട്ടിയോട് പറഞ്ഞിരുന്നു.

Also Read
പത്ത് വർഷം പ്രണയം ആയിരുന്നു, ഒന്ന് ഒളിച്ചോടി, 2 മാസം ലിവിംഗ് ടുഗദറുമായിരുന്നു; മീര അനിൽ പറഞ്ഞത് കേട്ടോ

പ്രതിഫലം വാങ്ങിയാൽ പിന്നെ സുൽഫത്തിനെ ഫേസ് ചെയ്യാൻ പറ്റില്ലല്ലോ എന്നാണ് മമ്മൂട്ടി മുകേഷിനോടും ശ്രീനിവാസനോടും ചോദിച്ചത്. ഇതുകേട്ടപ്പോൾ പിന്നെ പ്രതിഫലം വാങ്ങണമെന്ന് പറഞ്ഞ് മമ്മൂട്ടിയെ തങ്ങൾ നിർബന്ധിച്ചില്ലെന്നും മുകേഷ് പറഞ്ഞു. എല്ലാവർക്കും പറ്റുന്ന കാര്യമല്ല ഇതെന്നും മമ്മൂക്കയുടെ ക്വാളിറ്റിയാണ് അതെന്നും മുകേഷ് വ്യക്തമാക്കുന്നു.

Advertisement