മുന്ന് കോടിയുടെ ആഢംബര കാറും 2.7 കോടിയുടെ മാലയും, കത്രീന കൈഫിന് മുൻ കാമുകൻമാരായ സൽമാനും രൺബീറും നൽകിയ വിവാഹ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

317

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് കത്രീന കൈഫ്. മലയാളത്തിലും അഭിനയിച്ചിട്ടുള്ള താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയിട്ടായിരുന്നു കത്രീന മലയാളത്തിൽ അഭിനയിച്ചത്.

അതേ സമയം ഏറെ നാളുകളുടെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ഡിസംബർ 9 ന് വിക്കി കൗശലും വിവാഹിതർ ആയിരിക്കുകയാണ്. ഇരുവരും പ്രണയത്തിൽ ആണെന്ന റിപ്പോർട്ടുകൾ കുറച്ച് കാലമായി ഗോസിപ്പ് കോളങ്ങളിൽ സജീവമായിരുന്നു. എന്നാൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ വിക്കിയും കത്രീനയും കൂട്ടാക്കിയിരുന്നില്ല.

Advertisements

അതുകൊണ്ട് തന്നെ നവംബറിൽ ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്ന വാർത്തകൾ പ്രചരിച്ചപ്പോഴും വെറും ഗോസിപ്പ് മാത്രമായിരിക്കും എന്നായിരുന്നു ആരാധകരുടെ ധാരണ. എന്നാൽ പതിയെ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ വിക്കിയും കത്രീനയും വിവാഹിതർ ആവുകയാണെന്ന വാർത്ത ആരാധകരും അംഗീകരിച്ചു.

Also Read
ഈ സിനിമയിൽ അഭിനയിച്ചതിന് പൈസ വാങ്ങരുതെന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ട് സുൽഫത്ത്, മുകേഷും ശ്രീനിവാസനും കുറേ നിർബന്ധിച്ചിട്ടും മമ്മൂട്ടി വഴങ്ങിയില്ല

മാധ്യമങ്ങളെയെല്ലാം ദൂരേക്ക് മാറ്റി നിർത്തി, ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളേയും ബന്ധുക്കളേയും മാത്രം സാക്ഷി നിർത്തിയായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. രാജസ്ഥാനിലെ കൊട്ടാര സമാനമായ റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. വലിയ ആർഭാടത്തോടെയും ആഘോഷത്തോടേയും നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ വിക്കിയും കത്രീനയും തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

തങ്ങളുടെ വിവാഹത്തിന് എത്തിയ അതിഥികളോട് സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്യാൻ പാടില്ല, ചിത്രങ്ങളോ വീഡിയോകളോ പകർത്താൻ പാടില്ല എന്നൊക്കെയുള്ള കർശന നിബന്ധനകളും വിക്കിയും കത്രീനയും മുന്നോട്ട് വച്ചിരുന്നു. വിക്കിയുടേയും കത്രീനയുടേയും വിവാഹത്തിന് ആരൊക്കെയാണ് ക്ഷണിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായിരുന്നു.

രണ്ടു പേരും തങ്ങളുടെ മുൻ കാമുകന്മാരേയും കാമുകിമാരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കരീന തന്റെ മുൻ കാമുകന്മാരായ രൺബീർ കപൂറിനേയും സൽമാൻ ഖാനേയും വിക്കി തന്റെ മുൻ കാമുകി ഹർലീൻ സേത്തിയേയും ക്ഷണിക്കാത്തതും വാർത്തകളിൽ ഇടം നേടിയിരുന്നു.

Also Read
തലശ്ശേരി, മലബാർ ബോർഡുകൾ കേരളത്തിലോ പുറത്തോ ഹോട്ടലുകൾക്ക് മുന്നിൽ കണ്ടാൽ അവിടെനിന്ന് ഓടി രക്ഷപ്പെട്ടോണം: രശ്മി ആർ നായർ

എന്നാൽ വാർത്തകൾ പറയുന്നത് പോലെയല്ല കാര്യങ്ങൾ എന്നാണ് ഇപ്പോൾ അറിയുന്നത്. ബോളിവുഡിൽ നിന്നുമുള്ള അടുത്ത സുഹൃത്തിക്കൾ അടക്കം വിവാഹത്തിന് എത്തിയിരുന്നില്ലെന്നും ഇവർക്കായി മുംബൈയിൽ വിരുന്ന് ഒരുക്കാനാണ് വിക്കിയുടേയും കത്രീനയുടേയും തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ വിവാഹത്തിന് വിക്കിയ്ക്കും കത്രീനയ്ക്കും ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും സജീവം ആയിരിക്കുകയാണ്. കത്രീയുടെ മുൻ കാമുകനും അടുത്ത സുഹൃത്തുമായ നടൻ രൺബീർ കപൂർ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നത്.

കത്രീനയുടെ മറ്റൊരു മുൻ കാമുകനും ബോളിവുഡിലെ സൂപ്പർതാരവുമായ സൽമാൻ ഖാൻ സമ്മാനിച്ചത് മൂന്ന് കോടി രൂപയുടെ റേഞ്ച് റോവർ കാറും ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കത്രീനയും സൽമാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുമ്പ് സൽമാൻ ഖാനൊപ്പം ടൈഗർ ത്രീയുടെ ചിത്രീകരണത്തിലായിരുന്നു കത്രീന.

കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടി ആലിയ ഭട്ട് സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള പെർഫ്യൂം ബാസ്‌ക്കറ്റ് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. മുംബൈയിലെ വിരുന്നിൽ രൺബീറും ആലിയയും ഒരുമിച്ചാകും എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്.

Also Read
പത്ത് വർഷം പ്രണയം ആയിരുന്നു, ഒന്ന് ഒളിച്ചോടി, 2 മാസം ലിവിംഗ് ടുഗദറുമായിരുന്നു; മീര അനിൽ പറഞ്ഞത് കേട്ടോ

കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ സീറോയിലെ സഹതാരവും വിക്കിയുടേയും കത്രീനയുടേയും പുതിയ അയൽക്കാരിയുമായ അനുഷ്‌ക ശർമ സമ്മാനിച്ചത് 6.4 ലക്ഷത്തിന്റെ കമ്മലാണെന്നും റിപ്പോർട്ടുണ്ട്.് ഹൃത്വിക് റോഷൻ, താപ്സി പന്നു തുടങ്ങിയവരും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം വിവാഹത്തിന് ശേഷം വിക്കിയും കത്രീനയും മുംബൈയിൽ മടങ്ങിയെത്തിയിരിക്കുകയാണ്. തിരികെ എത്തിയ താരങ്ങളുടെ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്.

Advertisement