ഒരുതരം ഭ്രാന്താണ് എനിക്ക് ആ നടനോട്, എത്ര ദൂരെയായാലും കാണാൻ പോകും; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലശ്ശേരി

18877

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി.ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന നടനോടുള്ള ആരാധനയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി.

മമ്മൂട്ടിയോടൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ ശ്രീവിദ്യയും അഭിനയിച്ചിരുന്നു. ഒരിക്കൽ മമ്മൂട്ടി ഉണ്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാസർഗോഡ് എത്തിയപ്പോഴാണ് ശ്രീവിദ്യ അദ്ദേഹത്തെ കാണാനായി പോയത്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത് 2019ൽ റിലീസിനെത്തിയ സിനിമയാണ് ഉണ്ട.

Advertisements

സിനിമയുടെ ചില ഭാഗങ്ങളുടെ ചിത്രീകരണം കാസർഗോഡ് കർണാടക അതിർത്തിയിലായിരുന്നു ചിത്രീകരിച്ചത്. അന്ന് സിനിമാ ചിത്രീകരണം കാണാനും മമ്മൂട്ടിയെ കാണാനുമായി പോയപ്പോഴുള്ള അനുഭവത്തെ കുറിച്ചാണ് ശ്രീവിദ്യ പറഞ്ഞത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
മുന്ന് കോടിയുടെ ആഢംബര കാറും 2.7 കോടിയുടെ മാലയും, കത്രീന കൈഫിന് മുൻ കാമുകൻമാരായ സൽമാനും രൺബീറും നൽകിയ വിവാഹ സമ്മാനങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

മമ്മൂക്കയ്‌ക്കൊപ്പം കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മാത്രം ആയിരുന്നു ചിത്രീകരണം. അന്ന് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. ശേഷമാണ് ഉണ്ടയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കാസർഗോഡ് എത്തിയത്. അദ്ദേഹം നമ്മുടെ നാട്ടിൽ വരുമ്പോൾ ഞാൻ എന്തായാലും പോയി കാണണമെല്ലോ.

അങ്ങനെയാണ് ജോർജേട്ടനോട് സംസാരിച്ച് കുറച്ച് ഉണ്ണിയപ്പവുമായി ഞാൻ അദ്ദേഹത്തെ കാണാൻ ഉണ്ടയുടെ സെറ്റിൽ പോയത്. ഉണ്ണിയപ്പം കഴിച്ച് നല്ല അഭിപ്രായമൊക്കെ പറഞ്ഞിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. കാട്ടിനുള്ളിലായിരുന്നു ചിത്രീകരണം. അതുകൊണ്ട് അധികനേരം അവിടെ നിൽക്കാൻ അദ്ദേഹം സമ്മതിച്ചില്ല.

ഒരു ഫോട്ടോയൊക്കെ എടുത്ത ശേഷം ഞങ്ങൾ മടങ്ങി ശ്രീവിദ്യ പറഞ്ഞു. പേരൻപിന്റെ ലോഞ്ച് സമയത്ത് മുംബൈയിൽ നിന്നും വണ്ടി കയറി ഇതിനായി മാത്ര ചെന്നൈയിൽ സുഹൃത്തിനൊപ്പം താൻ വന്നിട്ടുണ്ടെന്നും ആൾക്കൂട്ടത്തിൽ നിന്ന് മമ്മൂക്കയേയും പരിപാടിയും കണ്ട് ആസ്വദിച്ച് മടങ്ങുകയായിരുന്നുവെന്നും ശ്രീവിദ്യ പറയുന്നു.

മമ്മൂക്ക എന്നാൽ ഒരുതരം ഭ്രാന്താണെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. അംഗത്വം എടുത്തിട്ടില്ലെങ്കിലും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവൃത്തികളിൽ മുൻ പന്തിയിൽ താനുണ്ടാകാറുണ്ടെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പമാണോ ദുൽഖറിനൊപ്പമാണോ നായിക വേഷം ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയെന്നാണ് ശ്രീവിദ്യ ഉത്തരം പറഞ്ഞത്.

Also Read
തലശ്ശേരി, മലബാർ ബോർഡുകൾ കേരളത്തിലോ പുറത്തോ ഹോട്ടലുകൾക്ക് മുന്നിൽ കണ്ടാൽ അവിടെനിന്ന് ഓടി രക്ഷപ്പെട്ടോണം: രശ്മി ആർ നായർ

ആരൊക്കെ വന്നാലും മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യുക എന്നതിലാണ് സന്തോഷമെന്നും ശ്രീവിദ്യ പറയുന്നു. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ സജീവമായ ശേഷമാണ് ശ്രീവിദ്യയ്ക്ക് നിരവധി ആരാധകർ ഉണ്ടായത്. ഇപ്പോൾ കൈ നിറയെ സിനിമകളും മോഡലിങും യുട്യൂബ് വ്‌ളോഗിങ്ങുമെല്ലാമായി തിരക്കിലാണ് ശ്രീവിദ്യ. ക്യാമ്പസ് ഡയറിയായിരുന്നു ശ്രീവിദ്യയുടെ ആദ്യ സിനിമ.

പിന്നീടാണ് ഒരു കുട്ടനാടൻ വ്‌ളോഗിൽ ശ്രീവിദ്യ അഭിനയിച്ചത്. ഇപ്പോൾ ശ്രീവിദ്യ നായികയാകുന്ന എസ്‌കേപ്പ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്രത്തിനായി ശ്രീവിദ്യ അടുത്തിടെ മുടി മുറിച്ച് രൂപമാറ്റം വരുത്തിയിരുന്നു. ബിഹൈൻവുഡ്‌സിന്റെ സീരിസായ ജസ്റ്റ് മാരീഡ് തിങ്‌സിലും ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സീരിസിൽ നടനും അവതാരകനുമായ ജീവയാണ് നായകൻ. ബാലാ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിക്കുന്നത്.

Advertisement