ക്യാപ്റ്റനെ കണ്ടു, സിബിഐ 5 ലൊക്കേഷനിൽ മമ്മൂട്ടിക്ക് ഒപ്പം ശോഭന; നടി സോതുരാമയ്യരുടെ ഭാര്യയായി എത്തുന്നു എന്ന് സൂചന, സെൽഫി വൈറൽ

112

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി ശോഭന കൂട്ടുകെട്ട്. നിരവധി സിനിമകളിൽ നായികാ നായകൻമാർ അഭിനയിച്ച ഇവർ വേഷമിട്ട സിനിമകൾ എല്ലാം സൂപ്പർഹിറ്റുകളുമായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയേയും ശോഭനയേയും നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒറ്റ ഫ്രെയിമിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. പക്ഷേ സിനിമയിലല്ല, മറിച്ച് ഒരു സെൽഫിയിലാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ശോഭന എടുത്ത സെൽഫിയാണ് സോഷ്യൽ മീഡിയയിൽ മിനിറ്റുകൾ കൊണ്ട് വൈറൽ ആയത്.

Advertisements

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ക്യാപ്റ്റനെ കണ്ടു, ഫാൻ മൊമന്റ് എന്നാണ് ചിത്രത്തിനൊപ്പം എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്.

Also Read
ഒരുതരം ഭ്രാന്താണ് എനിക്ക് ആ നടനോട്, എത്ര ദൂരെയായാലും കാണാൻ പോകും; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലശ്ശേരി

എക്കാലത്തേയും മലയാളത്തിലെ എവർഗ്രീൻ ജോഡികളിലൊന്നാണ് മമ്മൂട്ടിയും ശോഭനയും. ഒരു കാലത്ത് മോഹൻലാലും സുരേഷ് ഗോപിയും, ജയറാമും ഉൾപ്പെടെയുള്ള താരങ്ങളുടെ നായികയായി അഭിനയിച്ച് ശോഭന പിന്നീട് അഭിനയരംഗത്ത് സജിവം ആല്ലാതാവുകയായിരുന്നു.

എന്നാൽ 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ശോഭന വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാം ഭാഗം.

മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം ശോഭന ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് പുതിയ ചോദ്യങ്ങൾ ഉയർന്നത്. ക്യാപ്റ്റനെ സന്ദർശിച്ചു എന്നാണ് ചിത്രത്തോടൊപ്പം ശോഭന കുറിച്ചിരിക്കുന്നത്. ാഭന കുറിച്ചത്.

ഇരുവരുടെയും ആരാധകർ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. അതേ സമയം ഇതുവരെയുള്ള സിബിഐ സീരിസിൽ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാൽ അത് പ്രേക്ഷകർക്ക് ഇരട്ടിമധുരമായിരിക്കും.
2012 ലെ വാഹനാ പ ക ട ത്തി ന് ശേഷം 9 വർഷമായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ഹാസ്യ സാമ്രാട്ട് ജഗതി സിബിഐയിലൂടെ തിരിച്ചു വരുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

Also Read
ഈ സിനിമയിൽ അഭിനയിച്ചതിന് പൈസ വാങ്ങരുതെന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ട് സുൽഫത്ത്, മുകേഷും ശ്രീനിവാസനും കുറേ നിർബന്ധിച്ചിട്ടും മമ്മൂട്ടി വഴങ്ങിയില്ല

ആദ്യ നാലുഭാഗങ്ങളും സൂപ്പർഹിറ്റായ സിബി ഐ സീരിസിന്റെ അഞ്ചാം ഭാഗം 13 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

സിബിഐ സീരിസിലെ ഏറെ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും എസ്എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്.

Advertisement