Home Entertainment

അമ്മായാകാൻ ഒരുങ്ങി സ്റ്റാർ സിംഗർ വിജയി സോണിയ, വളക്കാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് പൊന്നോമന ഉടനെത്തുമെന്ന് അറിയിച്ച് താരം

256

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാളം ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഷോകളിൽ ഒന്നായിരുന്നു. വിവിധ സീസണുകളായി നൂറിൽ ആധികം യുവ ഗായകരെയാണ് ആ സംഗീത റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിനു സമ്മാനിച്ചത്.

ഐഡിയ സ്റ്റാർ സിംഗർ ഉൾപ്പെടെ 4 റിയാലിറ്റി ഷോകളിൽ വിജയിയാണ് സോണിയ എന്ന ഗായിക സംഗീത ലോകത്തേക്ക് തന്റെ ഇടം കണ്ടെത്തിയത്. ആലപ്പുഴയാണ് സോണിയയുടെ നാട്. അമ്മയുടെ അച്ഛൻ ഗണപതി ആചാരി ഗായകനാണ്. അമ്മ കൃഷ്ണവേണിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛൻ ശശിധരൻ. ആമോദാണ് താരത്തിന്റെ ജീവിത പങ്കാളി.

Advertisements

2008 ൽ സ്റ്റാർ സിംഗർ റിയാലിറ്റിഷോയിൽ വിജയി ആയതോടെ സോണിയക്ക് ലഭിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് നൽകിയ ഒരു കോടി രൂപ വിലമതിക്കുന്ന 2 ഫ്‌ളാറ്റുകൾ ആയിരുന്നു. സംഗീതപരമ്പര്യം ഉള്ള തമിഴ് കുടുംബത്തിൽ ജനിച്ച സോണിയയുടെ വീട് നിറയെ സംഗീതമാണ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്സിൽ നിന്നും സംഗീതത്തിൽ തന്നെ എംഎ ബിരുദം നേടിയ സോണിയ സ്റ്റാർ സിംഗർ ഉൾപ്പെടെ നാല് റിയാലിറ്റി ഷോകളിൽ ആണ് വിജയിയായത്.

Also Read
ഐവി ശശിയാണ് എന്നെ ദേവാസുരത്തിലെ ഭാനുമതി ആക്കിയത്, മോഹൻലാലും രഞ്ജിത്തും മറ്റ് രണ്ട് നടിമാർക്ക് വേണ്ടിയാണ് വാശി പിടിച്ചത്

10ാം വയസ്സിൽ ആണ് പ്രൊഫഷണൽ വേദിയിലെ ആദ്യ വിജയം. തുടർന്ന് കേരളത്തിൽ ഉടനീളം നിരവധി കച്ചേരികളിലും ഗാനമേളകളിലും സാന്നിധ്യമറിയിച്ചു. പിന്നീട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായി. സോണിയ പത്താംവയസ്സിൽ ആണ് വോയിസ് ഓഫ് ആലപ്പി എന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയത്.

അന്നായിരുന്നു ആദ്യ നേട്ടം പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്വര മഞ്ചേരി എന്ന റിയാലിറ്റി ഷോയിലും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സൂപ്പർ സിംഗറിലും ഒന്നാം സമ്മാനം കിട്ടി. 2006ലെ ഗന്ധർവ്വ സംഗീതത്തിൽ ഫൈനൽ റൗണ്ട് വരെ എത്തിയതിനുശേഷമാണ് സ്റ്റാർ സിംഗറിൽ പങ്കെടുത്തത്.

2014ലാണ് തമിഴ് സൂപ്പർ സിംഗർ ഫൈനൽ റൗണ്ട് വരെ എത്തിയത്. എആർ റഹ്മാൻ, എസ് ജാനകി, ആശാ ഭോസ്ലെ തുടങ്ങിയ പ്രഗൽഭരുടെ മുന്നിൽ വച്ച് സംഗീത പ്രകടനം കാഴ്ചവച്ചതിന് സോണിയയ്ക്ക് വിലമതിക്കാനാ വാത്ത സമ്മാനങ്ങൾ ലഭിച്ചിരുന്നു.

അതേ സമയം ഐഡിയ സ്റ്റാർ സിങ്ങർ 2008ൽ ഒന്നാംസ്ഥാനം നേടി സംഗീതലോകത്തിന്റെ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ ഈ യുവഗായിക ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം അറിയിച്ച് സോണിയ തന്നെയാണ് തന്റെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

Also Read
കല്യാണത്തിന്റെ അന്നു തന്നെ എന്റെ കൈതട്ടിയാണ് ചന്ദയ്ക്ക് അത് നഷ്ടപെട്ടതെന്ന് ടോഷ്, അങ്ങനെയല്ല സത്യം ഇതാണെന്ന് ചന്ദ്ര ലക്ഷ്മൺ: താരദമ്പതികൾ പറയുന്നത് കേട്ടോ

പുതിയ അംഗം എത്തുന്നു എല്ലാവരുടെയും അനുഗ്രഹം വേണമെന്നാണ് ചിത്രത്തോടൊപ്പം സോണിയ കുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സോണിയയുടെ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്.

Advertisement