ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ALSO READ
Advertisements
  

ALSO READ
യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായ ‘ഒള്ളുള്ളേരു’ തീയ്യേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു!

‘വാശി’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് ടൊവിനോ ഇപ്പോൾ. മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിർ ഇടവേളക്ക് ശേഷം നിർമാണരംഗത്തെത്തുന്ന ‘വാശി’യിൽ കീർത്തി സുരേഷ് ആണ് നായിക. നവാഗതനായ വിഷ്ണു ജി.രാഘവ് ആണ് സംവിധാനം. തിരക്കഥയും വിഷ്ണുവിന്റേതാണ്. ജി.സുരേഷ് കുമാർ നിർമ്മിക്കുന്ന സിനിമയുടെ സഹനിർമ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.
Advertisement 
  
        
            








