ജോൺ കാറ്റാടിയായി മോഹൻലാൽ, ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജ് ; ആരാധകരെ അക്ഷമരാക്കി ബ്രോ ഡാഡി ടീസർ

72

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ടീസർ പുറത്തിറങ്ങി. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മോഹൻലാലിന്റെ നർമരംഗങ്ങളാണ് ടീസറിന്റെ ആകർഷണം എന്ന് വേണമെങ്കിൽ പറയാം.

ALSO READ

Advertisements

ഗവർണറെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ; കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ പങ്കു വച്ച് താരം

ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, കല്യാണി പ്രിയദർശൻ, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

ALSO READ

കുളികഴിഞ്ഞ് വയറിൽ പച്ച വെളിച്ചെണ്ണ പുരട്ടി തടവും, രാത്രി അധികം സൗന്ദര്യവർധകങ്ങൾ മുഖത്തു പുരട്ടുന്നത് ചർമത്തിനു ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും : പ്രസവശേഷവും സൗന്ദര്യം നിലനിർത്താനുള്ള ശിവദയുടെ ടിപ്‌സ്

ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. ലൂസിഫർ എന്ന സീരിയസി സിനിമയ്ക്ക് ശേഷം ബ്രോ ഡാഡി എന്ന കോമഡി പടത്തിലെ പൃഥ്വിയുടെ ഡയറക്ഷനും അഭിനയവും ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.

Advertisement