ഗവർണറെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ; കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ പങ്കു വച്ച് താരം

120

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ALSO READ

Advertisements

കുളികഴിഞ്ഞ് വയറിൽ പച്ച വെളിച്ചെണ്ണ പുരട്ടി തടവും, രാത്രി അധികം സൗന്ദര്യവർധകങ്ങൾ മുഖത്തു പുരട്ടുന്നത് ചർമത്തിനു ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും : പ്രസവശേഷവും സൗന്ദര്യം നിലനിർത്താനുള്ള ശിവദയുടെ ടിപ്‌സ്

ALSO READ

യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായ ‘ഒള്ളുള്ളേരു’ തീയ്യേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു!

‘വാശി’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് ടൊവിനോ ഇപ്പോൾ. മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിർ ഇടവേളക്ക് ശേഷം നിർമാണരംഗത്തെത്തുന്ന ‘വാശി’യിൽ കീർത്തി സുരേഷ് ആണ് നായിക. നവാഗതനായ വിഷ്ണു ജി.രാഘവ് ആണ് സംവിധാനം. തിരക്കഥയും വിഷ്ണുവിന്റേതാണ്. ജി.സുരേഷ് കുമാർ നിർമ്മിക്കുന്ന സിനിമയുടെ സഹനിർമ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.

Advertisement