യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായ ‘ഒള്ളുള്ളേരു’ തീയ്യേറ്ററുകളെ ഇളക്കി മറിയ്ക്കുന്നു!

141

ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് എത്തിയ അജഗജാന്തരം എന്ന ചിത്രമാണ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ജനത്തിരക്ക് സൃഷ്ടിക്കുന്നത്. ഒരു പക്കാ ആക്ഷൻ ചിത്രമായി ഒരുക്കിയ അജഗജാന്തരം യുവ പ്രേക്ഷകരെ ത്രസിപ്പിച്ചികൊണ്ടിരിക്കുകയാണ്.

തുടക്കം മുതൽ ഒടുക്കം വരെ കിടിലൻ ആക്ഷനും അടിപൊളി ഗാനങ്ങളും ഗംഭീര പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവും നിറഞ്ഞ ഈ ചിത്രം ഈ സീസണിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്.

Advertisements

ചിത്രത്തിലെ ആക്ഷനൊപ്പം ഇതിലെ ഗാനങ്ങളും തീയേറ്ററുകളിൽ ഉത്സവ തിമിർപ്പ് സൃഷ്ടിക്കുകയാണ്. അതിൽ തന്നെ ഒള്ളുള്ളേരു എന്ന ഗാനം തീയ്യേറ്ററുകൾ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു ആഘോഷ തിമിർപ്പാണ് ഒള്ളുള്ളേരു എന്ന ഗാനം തീയ്യേറ്ററുകളിൽ ഉണ്ടാക്കുന്നത്.

ജസ്റ്റിൻ വർഗീസാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യം ഈ ഗാനം യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആയതിനു ശേഷം ഈ ഗാനം തീയേറ്ററുകളിലും ആഘോഷം ഉണ്ടാക്കുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച വീഡിയോയിൽ കേരളമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രേക്ഷകർ ഒള്ളുള്ളേരു ആഘോഷമാക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നാടൻപാട്ടിനെ സൈട്രാൻസുമായി യോജിപ്പിച്ച് ശ്രോതാക്കൾക്ക് പുതിയൊരു ആസ്വാദന തലം നൽകിയിരിക്കുകയാണ് ജസ്റ്റിൻ വർഗീസ്.

പ്രസീദ ചാലക്കുടി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആന്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചത് വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരാണ്.

 

Advertisement