Home kerala

അനുപമയുടെയും അജിത്തിന്റെും ഒപ്പം കടൽത്തീരത്ത് കളിച്ച് ഉല്ലസിച്ച് എയ്ഡൻ; പുതുജീവിതത്തിലെ സന്തോഷം പങ്കുവെച്ച് അനുപമ അജിത് ഫോട്ടഷൂട്ട് ചിത്രങ്ങൾ, വൈറൽ

364

കുറച്ചു ന്‌ളുകൾക്ക് മുമ്പുവരെ കേരളത്തിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു ദത്ത് വിവാദം. ഏറെ ചർച്ചയായ ഈ ദത്തു വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും അടുത്തിടെയാണ് നിയമപരമായി വിവാഹിതരായത്. ഇരുവരുടെയും കുട്ടിയായ എയ്ഡൻ സക്ഷിയായായിരുന്നു രജിസ്റ്റർ വിവാഹം നടത്തിയത്.

തിരുവനന്തപുരത്തെ പട്ടം രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തത്. ഇപ്പോഴിതാ
പുതു ജീവിതത്തിന്റെ സന്തോഷം നിറയുന്ന ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനുപമയും അജിത്തും. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ജീവിതത്തിലെ സന്തോഷമാണ് ഫോട്ടോകളിൽ.

Advertisements

കുഞ്ഞ് എയ്ഡനാണ് ഫോട്ടോയിലെ താരം. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ഒന്നര മാസം മുൻപാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരികെ കിട്ടിയത്. വിവാഹത്തിന് മുമ്പുണ്ടായ കുഞ്ഞായതിനാൽ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും അവർ ദത്ത് നൽകുകയുമായിരുന്നു.

Also Read
ഒരു അൾട്ടിമേറ്റ് ഫ്രോഡാണ് അയാൾ, ഇവന്മാരെയൊക്കെ എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു: സിദ്ധിഖിന് എതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്

താൽകാലിക ദത്ത് നിർത്തലാക്കി ആന്ധ്രയിലെ ദമ്പതികളിൽ നിന്നാണ് കുഞ്ഞിനെ തിരികെയെത്തിച്ച് കോടതി വഴി അനുപമയ്ക്കും അജിത്തിനും നൽകുകയായിരുന്നു. കുട്ടിയുമായി ജീവിതം തുടങ്ങിയപ്പോൾ മാതാപിതാക്കളുടെയൊന്നും പിന്തുണയില്ലാതെ എങ്ങിനെ ജീവിക്കുമെന്ന പരിഹാസ ചോദ്യം ഉയർന്നിരുന്നു.

അതിനുള്ള മറുപടി കൂടിയാണ് സന്തോഷത്തോടെ ജീവിക്കുന്നതിന്റെ തെളിവായ ഫോട്ടോഷൂട്ട്. അതേ സമയം ഗർഭിണി ആയിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ് പക്ഷേ അതെല്ലാം പരാജയപ്പെട്ടു.

എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനു പുറത്ത് എത്തിയതിൽ പിന്നെ അവനെ എനിക്കു കിട്ടിയത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ്. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയുണ്ട്. അതിന്റെ തനിപകർപ്പാണു മോൻ. എയ്ഡൻ അനു അജിത് എന്നാണ് മോന് പേരിട്ടിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രകാശമാണവൻ എന്നാണ് അനുപമ പറയുന്നത്.

Also Read
ആര്യൻമാരായ കുട്ടികൾക്കായി ഇവിടുത്തെ പുരുഷൻമാരിൽ നിന്ന് ഗർഭം ധരിക്കണം, ഇന്ത്യയിലെ ഈ ഗ്രാമത്തിലേക്ക് യൂറോപ്യൻ യുവതികൾ എത്തുന്നതിന്റെ കാരണം ഇതാണ്

Advertisement