സിനിമാ അഭനിയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട് ഇപ്പോഴും ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാറായി തിളങ്ങുകയാണ് മലയാലത്തിന്റെ സ്വന്തം മമ്മൂട്ടി. 50 വർഷം പിന്നിട്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടുമിക്ക എല്ലാ ഇന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം നേടിയെടുക്കാത്ത അവാർഡുകളും കുറവാണ്.
അതേ സമയം അഭിനയരംഗത്ത് നടൻ മമ്മൂട്ടി അരനൂറ്റാണ്ട് പിന്നിടുമ്പോൾ അദ്ദേഹം കടന്നു വന്ന വഴികളും ചർച്ചയാവുകയാണ്. സിനിമയിലെത്തിയ മമ്മൂട്ടിക്ക് തുടക്കകാലത്ത് നിരവധി കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് പ്രമുഖ ടെലിവിഷൻ ജേണലിസ്റ്റ് കരൺ ഥാപ്പർ ബിബിസിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ വേദനിപ്പിച്ചവരെ കുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്. അഭിനയ സപര്യയിൽ മമ്മൂട്ടി അരനൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ വീണ്ടും ചർച്ചയാകുകയാണ് മമ്മൂട്ടിയുടെ ഈ തുറന്നുപറച്ചിൽ.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:
എൺപതുകൾ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ ആളുകൾ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനർജന്മം ഉണ്ടായി.

എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തിൽ നിന്നുയർന്നു വന്നതുപോലെ റീ ബെർത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു.









