Home Entertainment

കൂടുതൽ ഷൈൻ ചെയ്യണ്ട എന്ന് പറഞ്ഞ് ആ സ്റ്റേജ് ഷോയ്ക്കിടെ ശോഭന എന്നോട് കേറി ചൂടായി: വെളിപ്പെടുത്തലുമായി മുകേഷ്

228

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന. ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന സിനിമലൂടെ വെള്ളിത്തിരയിൽ എത്തിയ ശോഭന പിന്നീട് മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു.

2000 വരെ സിനിമയിൽ തിളങ്ങി നിന്ന നടി പിന്നീട് അഭിനയത്തിന് ഇടവേള നൽകിനൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 2019 ൽ പുറത്ത് ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിരുന്നു. സൂപ്പർതാരവും ബിജെപി രജ്യസഭാ എംപിയുമാ സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ശോഭന തിരിച്ച് എത്തിയത്.

Advertisements

ഒരിടവേളയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെയും മടങ്ങി വരവ് ഈ ചിത്രത്തിൽ കൂടി ആയിരുന്നു. 2019 ൽ ശേഭന സിനിമയിൽ മടങ്ങി എത്തിയെങ്കിലും പിന്നീട് ഇതുവരെ സിനിമ ചെയ്തിട്ടില്ല. അതേ സമയം ഇപ്പോൾ അധികം സിനിമ ചെയ്യാത്തതിന്റെ കാരണം നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മധുരം ശോഭനം എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

Also Readചിലർ എന്നെ തരംതാഴ്ത്തിയിട്ടുണ്ട്, ഞാൻ ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്, അന്ന് എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്, പക്ഷേ: മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ

നടിയുടെ അഭിനയ ജീവിതത്തിന്റെ 38 വർഷങ്ങൾ ആഘോഷിക്കുന്ന പരിപാടിയാണിത്. സിനിമ ചെയ്യാത്തത് വർക്കിലുളള മറ്റ് കമിറ്റ്‌മെൻസ് കൊണ്ടാണ്. ഇവിടെ നിന്ന് പെട്ടെന്നാണ് ഡേറ്റ് വന്ന് ചോദിക്കുന്നത്. അപ്പോൾ തനിക്ക് ചെയ്യാൻ പറ്റില്ലെന്നും മറ്റ് വർക്കുകൾ ഉണ്ടാവുമെന്നും ശോഭന പറഞ്ഞു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശോഭനയെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ്.

ശോഭന തന്നോട് ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ചായിരുന്നു നടൻ പറഞ്ഞത്. സീ കേരളം സംപ്രേക്ഷണം ചെയ്ത മധുരം ശോഭനം എന്ന പരിപാടിയിൽ തന്നെയായിരുന്നു മുകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അമേരിക്കൻ പരിപാടിയ്ക്കിടയിലായിരുന്നു സംഭവം.

അപൂർവ്വമായി മാത്രമേ ശോഭനയ്ക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിട്ടിട്ടുള്ളൂവെന്നും നടൻ പറയുന്നു. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:

ന്യൂയോർക്കിലായിരുന്നു അന്ന് പരിപാടി. ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി ആരംഭിക്കാറുള്ളത്. അന്ന് ഏത് കലാപരിപാടിയാണെങ്കിലും ശോഭനയുടെ ഡാൻസുമുണ്ടാവും. ഡാൻസിനായി ശോഭന റെഡിയായി നിൽക്കുകയാണ്. എന്തൊക്കെയോ ഒരു അസ്വസ്ഥതയുണ്ട് മുഖത്ത് ആരെയോ നോക്കും, അങ്ങോട്ടും ഇങ്ങോട്ടും നടക്കും അതായിരുന്നു ചെയ്തോണ്ടിരുന്നത്.

മുകേഷ് എനിക്കൊരു ഹെൽപ്പ് വേണം എന്ന് പറഞ്ഞ് ശോഭന തന്റെ അടുത്തു വന്നു. സക്കീർ ഹുസൈൻ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്. ഇവർക്ക് ആളെ മനസ്സിലാവാതെ അദ്ദേഹത്തെ തിരിച്ച് വിടുമോ, മുകേഷിന് ആളെ അറിയാമോ, മുകേഷിന് കുറച്ച് കഴിഞ്ഞല്ലേ കയറേണ്ടതുള്ളൂ.

Also Readഒരേസമയം ഭർത്താവും കാമുകനുമായി ശാരീരിക ബന്ധം, കാമുകന് സമ്മാനിച്ചിരുന്നത് 150 പവൻ സ്വർണവും ഒരു ബൈക്കും: നീതുവിന്റെ വഴിവിട്ട ജീവിതം ഇങ്ങനെ

അദ്ദേഹത്തെ ഫോട്ടോയിൽ കണ്ടേ പരിചയമുള്ളൂ. സ്വീകരിക്കാനായി ഞാൻ നിൽക്കാമെന്നായിരുന്നു പറഞ്ഞത്. മനോജ് നൈറ്റ് ശ്യാമളനും വരുന്നുണ്ട് പരിപാടിയിലേക്ക് എന്ന് ആരോ പറഞ്ഞിരുന്നു. അദ്ദേഹം വന്നിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എല്ലാവരും ഭയങ്കര സീരീയസായി അഭിനയമായിരുന്നു. എന്റെ ഭാഗമായപ്പോൾ ഞാൻ സ്റ്റേജിലേക്ക് കയറുകയായിരുന്നു.

അതേ സമയം സാക്കീർ ഹുസൈൻ നേരത്തെ വന്നിരുന്നു, എനിക്ക് മനസിലായത് തബലയും ഡോലക്കും ഒക്കെ കണ്ടതിനാലാണ്. മനോജും സക്കീർ ഹുസൈനും വന്നിരുന്നു ആരും സ്വീകരിക്കാൻ ഇല്ലാത്തതിനാൽ അവര് തിരിച്ച് പോയി എന്നായിരുന്നു ഞാൻ ശോഭനയോട് പറഞ്ഞത്.

എന്നാൽ കൂടുതലങ്ങ് ഷൈൻ ചെയ്യണ്ട, സക്കീർ ഹുസൈൻ തബലയും കൊണ്ട് അല്ലേ പോയെ എന്ന് പറഞ്ഞ് ശോഭന എന്നോട് ചൂടാവുകയായിരുന്നു എന്ന് ആ പഴയ സംഭവം ഓർത്തെടുത്ത് കൊണ്ട് മുകേഷ് പറഞ്ഞു.

Advertisement