Home Entertainment Celebrities

നടി അഞ്ജു കുര്യനുമായി പ്രണയത്തിൽ ആണോ, ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു

2565

മലയാള സിനിമയിലെ യുവനടൻമാരിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ മസിൽമാൻ എന്നാണ് ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. മല്ലു സിംഗ് എന്ന സിനിമയിൽ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയറിൽ ഒരു ബ്രേക്ക് സംഭവിക്കുന്നത്. നടൻ എന്നതിൽ നിന്നും നിർമ്മാതാവിലേക്ക് മാറിയിരിക്കുകയാണ് താരമിപ്പോൾ.

ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാൻ നിർമ്മിക്കുന്നത് താരമാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷൻ വർക്കുകളിലാണ് താരമിപ്പോൾ. പല അഭിമുഖങ്ങളിൽ കൂടിയായി തന്റെ വിശേഷങ്ങൾ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു.

Advertisements

പ്രമുഖ നടിമാരുടെയടക്കം പേരിൽ ഗോസിപ്പുകൾ വന്നെങ്കിലും ഇനിയും ആർക്കും പിടികൊടുക്കാതെ പോവുകയാണ് താരം. എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നൽകിയിരിക്കുകയാണ് ഇപ്പോൾ. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ.

Also Read
താൻ ഗർഭിണിയാണെന്ന് അറിയിച്ച് മൃദുല വിജയ്, റെസ്റ്റ് വേണം സീരയലിൽ നിന്നും പിന്മാറുകയാണെന്നും താരം, അശംസ അറിയിച്ച് സീരിയൽ ലോകവും ആരാധകരും

ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും താരം ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും എന്നാണ് അറിയുന്നത്. ഈ കഥയിലേക്ക് തന്നെ അടുപ്പിച്ച ഘടകവും അതായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. അതേ സമയം ഈ സിനിമയിലെ നായികയായി അഭിനയിക്കുന്നത് നടി അഞ്ജു കുര്യനാണ്.

രേണുക എന്ന കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിക്കുന്നതും. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചുള്ള നിരവധി ഫോട്ടോസും പുറത്ത് വന്നിരുന്നു. ഇതോടെ ഉണ്ണി മുകുന്ദൻ അഞ്ജു കുര്യനുമായി അടുപ്പത്തിലാണെന്നും താരങ്ങൾ വൈകാതെ വിവാഹം കഴിക്കും എന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചു.

അതേ സമയം കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ അഞ്ജു കുര്യനുമായി പ്രണയത്തിലാണോന്ന് അവതാരകൻ ചോദിച്ചപ്പോൾ വാർത്ത നിഷേധിച്ച് കൊണ്ടുള്ള മറുപടിയാണ് നടൻ നൽകിയത്. ഒരു പ്രതിഞ്ജ എടുത്തിട്ട് അഭിമുഖം തുടങ്ങാമെന്നാണ് അവതാരകൻ ഉണ്ണി മുകുന്ദനോട് പറഞ്ഞത്. അവതാരകന് എന്തും ചോദിക്കാനുള്ള സ്വതന്ത്ര്യം നൽകിയിരിക്കുന്നു.

പ്രകോപനപരമായ എന്ത് ചോദ്യങ്ങൾ വന്നാലും പുറമേ മാത്രം ചിരിക്കുകയും ഉള്ളിൽ മാത്രമേ തെ റി വി ളി ക്കു ക യുള്ളു എന്നും പറയുന്നു ഇത്രയുമാണ് പ്രതിഞ്ജ. എന്നാൽ താൻ പുറത്തും തെ റി വിളിച്ചേക്കും എന്നുമാണ് ഉണ്ണി തമാശയായി പറയുന്നത്. നടി അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.

അല്ലെന്ന് ഉണ്ണിയും പറഞ്ഞു. ആ പ്രണയം ഉണ്ണി മുകുന്ദൻ നിഷേധിച്ചു എന്ന് പറഞ്ഞ് എക്സ്‌ക്ലൂസീവ് കൊടുക്കട്ടേ എന്ന ചോദ്യത്തിന് അഞ്ജു കുര്യനുമായിട്ടുള്ള പ്രണയം നിഷേധിച്ചു എന്ന് കൊടുത്താളാൻ താരം പറയുന്നു.

Also Read
വിവാഹം ഏകദേശം തീരുമാനമായി, ഇനി ജാതകം നോക്കണം, വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ല: തന്റെ വിവാഹം തീരുമാനമായെന്ന് നടി ഗൗരി കൃഷ്ണ, ആശംസകളുമായി ആരാധകർ

എങ്കിൽ വേറെ ആരുമായിട്ടാണ് പ്രണയം എന്ന ചോദിച്ചാൽ പേര് പറയാൻ പറ്റില്ലെന്നും കുറേ പ്രണയങ്ങൾ ഇപ്പോഴും ഉണ്ടെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. എല്ലാവർക്കും എപ്പോഴും പ്രണയം ഉണ്ടാവും. അതിപ്പോൾ വ്യക്തിയോടോ മറ്റ് എന്തിനോടോ ആയിരിക്കാം. കല്യാണം എപ്പോഴാണെന്ന് ഒന്നും അറിയില്ലെന്നും താരം പറയുന്നു.

Advertisement