Home Entertainment Celebrities

എല്ലാം ഓക്കെയാണ്, അവളും ഞാനും സന്തോഷത്തിലാണ്! ഞങ്ങൾ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു : ഡിവോഴ്‌സിന് ശേഷം ആദ്യമായി പ്രതികരിച്ച് നടൻ നാഗചൈതന്യ

166

തെന്നിന്ത്യൻ സിനിമാലോകത്ത് കഴിഞ്ഞ വർഷം ഏറ്റവുമധികം ചർച്ചകളിൽ നിറഞ്ഞ താരങ്ങളാണ് സാമന്തയും നാഗ ചൈതന്യയും. വലിയ ആഘോഷമായി വിവാഹം കഴിച്ചവർ ആണെങ്കിലും നാല് വർഷം കൊണ്ട് ഇരുവരും ബന്ധം പിരുഞ്ഞു. തുടക്കത്തിൽ അഭ്യൂഹങ്ങൾ മാത്രമായിരുന്നെങ്കിൽ പിന്നീട് കേട്ടതൊക്കെ സത്യമാണെന്ന് താരങ്ങൾ തന്നെ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

അതിനുശേഷം സാമന്ത പല അഭിമുഖങ്ങളിലൂടെയും അല്ലാതെയുമായി വിവാഹമോചനത്തെ കുറിച്ചും തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദീകരണം നൽകി കൊണ്ടും വന്നിരുന്നു. അന്നും ഇന്നും യാതൊരുവിധ പ്രതികരണവും ഇല്ലാതെയിരുന്നത് നാഗ ചൈതന്യയ്ക്ക് ആയിരുന്നു.

Advertisements

ALSO READ

അത് സത്യമാണ്, ഞങ്ങൾ നവ്യ നായരെയും മീര ജാസ്മിനെയും വിവാഹം കഴിക്കാൻ ഇരുന്നതാണ്, എല്ലാം നശിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

പലപ്പോഴായി ആരാധകരടക്കം ചോദ്യങ്ങളുമായി വന്നെങ്കിലും നടൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറി. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോൾ സാമന്തയെ കുറിച്ച് ആദ്യമായി താരം പ്രതികരിച്ചിരിക്കുകയാണ്. പുതിയ സിനിമയായ ബംഗരാജുവിന്റെ പ്രൊമോഷന് എത്തിയതായിരുന്നു നടൻ.

‘എല്ലാം ഓക്കെയാണ്. അവളും സന്തോഷത്തോടെ ഇരിക്കുന്നു. ഞാനും സന്തോഷത്തിലാണ്. ഞങ്ങൾ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു. ഞങ്ങളുടെ താൽപര്യവും അങ്ങനെ തന്നെയായിരുന്നു. പിന്നെ ഈ സാഹചര്യത്തിൽ പറയുമ്പോൾ രണ്ട് പേരുമെടുത്ത ഏറ്റവും മികച്ച തീരുമാനം തന്നെയാണ് വിവാഹമോചനമെന്നാണ് നാഗ പറയുന്നത്’. വളരെ സിംപിളായിട്ടാണ് നടൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇതുവരെ പലയിടങ്ങളിൽ നിന്നും സമാനമായ ചോദ്യമുണ്ടായെങ്കിലും നടൻ മറുപടി പറഞ്ഞിരുന്നില്ല. ആദ്യമായി പ്രതികരണം ലഭിച്ചതോടെ ആരാധകരും സന്തോഷത്തിലണ്.

ALSO READ

നടി അഞ്ജു കുര്യനുമായി പ്രണയത്തിൽ ആണോ, ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു

2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. 2010 മുതൽ അടുത്ത സൗഹൃദത്തിലുള്ള ഇരുവരും വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. രണ്ട് മതാചാരപ്രകാരം വലിയ ആഘോഷത്തോടെയായിരുന്നു വിവാഹം. ഗോവയിൽ വെച്ച് ഒരാഴ്ചയോളം നീണ്ട വിവാഹമായിരുന്നു താരങ്ങളുടേത്. വിവാഹശേഷമുള്ള യാത്രകളും മറ്റുമൊക്കെ സന്തോഷം നിറഞ്ഞതും ആയിരുന്നു. വൈകാതെ താരദമ്പതിമാർക്കിടയിലേക്ക് കുഞ്ഞ് വരുമെന്നും സാമന്ത ഗർഭിണിയാവാനുള്ള തയ്യാറെടുപ്പിൽ ആണെന്നുമൊക്കെ പ്രചരിക്കുന്നതിനിടയിലാണ് ഡിവോഴ്‌സ് വാർത്ത വന്നത്.

മാസങ്ങളോളം അഭ്യൂഹങ്ങൾ പ്രചരിച്ചതിന് ശേഷം ഒക്ടോബർ രണ്ടിനാണ് ഭാര്യ-ഭർത്താവ് എന്ന റോളുകളിൽ നിന്നും ഞങ്ങൾ പിന്മാറുകയാണെന്ന് ഇരുവരും പറഞ്ഞത്. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ സുഹൃത്തുക്കളെ പോലെ കഴിയുമെന്നും രണ്ടാളും വ്യക്തമാക്കിയെങ്കിലും പിന്നീട് യാതൊരുവിധ കോൺടാക്ടും ഇല്ലാത്തത് പോലെയാണ് പെരുമാറിയത്. പലപ്പോഴായി സാമന്ത മറുപടികളുമായി വന്നെങ്കിലും അതൊക്കെ വിവാദങ്ങൾക്ക് വഴിയൊരുക്കി. ഒടുവിലിപ്പോൾ നാഗചൈതന്യയും തന്റെ മനസ്സു തുറന്നു കഴിഞ്ഞു.

Advertisement