Home Entertainment Celebrities

ഒരു രാത്രി പോലും പിരിഞ്ഞിരിയ്ക്കാനാകാതെ ശിവാഞ്ജലി ; അപ്പുവിനോട് സ്‌നേഹമുണെന്ന് തെളിയിച്ച് തമ്പി : പ്രേക്ഷകരെ പിടിച്ചിരുത്തി സാന്ത്വനം

104

സാന്ത്വനം കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിയ്ക്കുകയാണ്. സാന്ത്വനം കുടുംത്തിന്റെ സ്നേഹവും കരുതലും മനസ്സിലാക്കി അപ്പും തിരിച്ചെത്തിയതും, സാവിത്രി അമ്മായി ശിവന്റെയും സാന്ത്വനത്തിലുള്ളവരുടെയും നല്ല മനസ്സ് തിരിച്ചറിഞ്ഞതും എല്ലാം വളരെ പോസിറ്റീവ് ആണ്.

ഇപ്പോൾ ഏഷണി പറയാൻ  ജയന്തി ഏട്ടത്തി ഉള്ളതാണ് എപ്പിസോഡുകളെ ചൂടുപിടിപ്പിയ്ക്കുന്നത്. അതിനൊപ്പം ശിവാഞ്ജലി റൊമാൻസും ഉണ്ടെങ്കിൽ പിന്നെ സാന്ത്വനം പ്രേക്ഷകർക്ക് വേറെ എന്താണ് വേണ്ടത്.

Advertisements

ALSO READ

എല്ലാം ഓക്കെയാണ്, അവളും ഞാനും സന്തോഷത്തിലാണ്! ഞങ്ങൾ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു : ഡിവോഴ്‌സിന് ശേഷം ആദ്യമായി പ്രതികരിച്ച് നടൻ നാഗചൈതന്യ

ശിവനും അഞ്ജലിയ്ക്കും ഇടയിൽ കട്ടുറുമ്പായി നിൽക്കുന്ന ജയന്തിയുടെയും വയ്യാത്ത സാവിത്രി അമ്മായിയിലൂടെയുമാണ് കഴിഞ്ഞ രണ്ട് ദിവസമായി കഥ പുരോഗമിയ്ക്കുന്നത്. പുതിയ പ്രമോ വീഡിയോയിൽ അഞ്ജലി ശിവനെ കളിയാക്കുന്ന ഭാഗം എത്തുമ്പോഴാണ് പ്രേക്ഷകർക്ക് ഒരു ഉഷാർ ഒക്കെ വരുന്നത്.

ജനുവരി 12 ലെ എപ്പിസോഡിൽ ശിവൻ അഞ്ജലിയുടെ വീട്ടിൽ വരുന്നില്ല. ശിവനെ ഫോണിൽ വിളിക്കുന്ന അഞ്ജലിയെ ജയന്തി വന്ന് ചോദ്യം ചെയ്യുന്നു. പാതിരാത്രി മുതൽ ചെലപ്പോൾ പട്ട പകൽ വരെ ഞങ്ങൾ ഫോൺ വിളിച്ചു എന്നിരിയ്ക്കും എന്ന് പറയുമ്പോൾ, നിങ്ങളെന്താ ലവ്വേഴ്സ് ആണോ എന്നാണ് ജയന്തിയുടെ ചോദ്യം. അഞ്ജലിയ്ക്കൊപ്പം അതെ എന്ന മറുപടി സാന്ത്വനത്തിന്റെ പ്രേക്ഷകരും ഒപ്പം പറയുന്നുണ്ട്. അത്തരം കമന്റുകൾ പ്രമോ വീഡിയോയ്ക്ക് താഴെ കാണാം.

ALSO READ

അത് സത്യമാണ്, ഞങ്ങൾ നവ്യ നായരെയും മീര ജാസ്മിനെയും വിവാഹം കഴിക്കാൻ ഇരുന്നതാണ്, എല്ലാം നശിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

പ്രമോ വീഡിയോയുടെ അവസാനം, ശിവൻ ഉറക്കളയ് ക്കുന്നതിനെ കുറിച്ച് എന്തോ പറഞ്ഞപ്പോൾ ആണ് അഞ്ജു കളിയാക്കുന്നത്. ‘അയ്യോ സാഹസം ഒന്നും കാണിക്കല്ലേ, കാലത്തെ എഴുന്നേറ്റില്ലെങ്കിൽ കൃഷ്ണ സ്റ്റോഴ്സ് പൂട്ടി പോവില്ലേ’ എന്ന അഞ്ജലിയുടെ ചോദ്യം പ്രേക്ഷകർക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് കമന്റിൽ നിന്നും മനസ്സിലാക്കാം.

ജനുവരി 13 ലെ പ്രൊമോയും എറെ രസകരമാണ്. അപ്പുവിനെ കാണാൻ തമ്പി സാന്ത്വനത്തിൽ എത്തുന്നതും. അഞ്ജുവിനെ വിളിച്ച് കണ്ണൻ എരിപിരി കയറ്റുന്നതുമൊക്കെ ആണ് കാണിയ്ക്കുന്നത്.

Advertisement