ഹരിചന്ദനത്തിലെ ഉമ, മിന്നുകെട്ടിലെ ലക്ഷ്മി, മമ്മൂട്ടിക്കും ജയറാമിനും ഒപ്പം കിടിലൻ വേഷങ്ങളിൽ, നടി മീനാക്ഷി സുനിലിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1510

ഒരുകാലത്ത് മലയാള സിനിമ സീരിയൽ രംഗത്ത് മികച്ച വേഷങ്ങൾ ചെയ്ത് ശ്രദ്ധേയയായ താരമാണ് മീനാക്ഷി സുനിൽ. സിനിമകളേക്കാൾ ഒരു പിടി മികച്ച് സീരിയലുകളിൽ വേഷമിട്ട് ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു നടി കൂടിയാണ് മീനാക്ഷി സുനിൽ.

ജനപ്രിയ പരമ്പരകളിലൂടെ തന്റെ അഭിനയ മികവ് കാഴ്ചവെച്ചതു കൊണ്ടാണ് താരം ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. മലയാളത്തിലെ സീരിയൽ മേഖലയ്ക്ക് ഒരു വലിയ മാറ്റം കൊണ്ടു വന്ന പരമ്പരയായിരുന്നു പകിട പകിട പമ്പരം.

Advertisements

ക ണ്ണീ ർ പരമ്പരകളിൽ നിന്ന് മാറി നർമ്മത്തിൽ ചാലിച്ച കഥാ രീതി സീരിയലിന് നൽകിയതോടെയാണ് പകിട പകിട പമ്പരം ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്. പരമ്പരയുടെ സംവിധാനം ടോം ജേക്കബാണ് നിർവഹിച്ചത്. സംവിധാനം മാത്രമല്ല, ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ടോം ജേക്കബ് തന്നെ.

അതേസമയം, പരമ്പരയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേക്ഷകരുടെ പ്രിയപ്പെട്ട മീനാക്ഷി സുനിൽ ആയിരുന്നു. തുടർന്ന് താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കിളിക്കൂട് എന്ന പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിനും നിരവധി പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

അതിനു ശേഷമാണ് മിന്നുകെട്ടിലെ ലക്ഷ്മി എന്ന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നത്. മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പരമ്പരയാണ് മിന്നുകെട്ട്. അതിലെ ലക്ഷ്മി എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാൻ മീനാക്ഷിക്ക് കഴിഞ്ഞു. ഏറ്റവും ഒടുവിലായി താരം തിളങ്ങിയത് ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത ഹരിചന്ദനം എന്ന സീരിയലിലൂടെയാണ്.

നിരവധി ആരാധകരുള്ള, ഏഷ്യാനെറ്റിലെ തന്നെ എവർഗ്രീൻ ഹിറ്റ് പരമ്പരകളിലൊന്നാണ് ഹരിചന്ദനം. ആ പരമ്പരയിലെ ഉമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. സീരിയലിൽ മാത്രമല്ല സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. ജയറാം, തിലകൻ, സംയുക്ത വർമ്മ തുടങ്ങിയവർ അഭിനയിച്ച വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു.

സോഫിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മാത്രമല്ല, മെഗാസ്റ്റാർ മമ്മൂട്ടിയുടെ വിനയൻ ചിത്രമായ രാക്ഷസരാജാവ് എന്ന സിനിമയിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ മീനാക്ഷി സുനിലിന് കഴിഞ്ഞു. സുനിൽ എന്ന വ്യക്തിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

Advertisement