Home Entertainment Celebrities

നീ ഒരു വയസ്സൂകൂടി മറികടന്നെന്ന് എനിക്കൊഴികെ എല്ലാവർക്കും ബോധ്യമായെന്ന് തോന്നുന്നു ; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി ഹിഷാം

120

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് ഹിഷാം അബ്ദുൾ വഹാബ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ‘ഹൃദയ’ത്തിലെ ഗാനങ്ങളാണ് ഹിഷാമിനെ അടുത്തകാലത്ത് കൂടുതൽ ശ്രദ്ധേയനാക്കിയത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലെ ‘ദർശന’ എന്ന ഗാനം ഓൺലൈനിൽ തരംഗമായി മാറി. ഭാര്യ അയ്ഷതിന് പിറന്നാൾ ആശംസകളുമായി പ്രണയാർദ്രമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ഹിഷാം.

നീ ഒരു വയസ്സൂകൂടി മറികടന്നെന്ന് എനിക്കൊഴികെ എല്ലാവർക്കും ബോധ്യമായെന്ന് തോന്നുന്നു, പക്ഷേ എന്റെ കണ്ണിൽ, ഞാൻ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ നീ എങ്ങനെയായിരുന്നു അതുപോലെ തന്നെയാണ്, മനോഹരി. എന്റെ പ്രിയപ്പെട്ട ഭാര്യക്ക് ജന്മദിന ആശംസകൾ. ഐഷുവിന് ജന്മദിനാശംസകൾ. ദൈവം നിന്നെ അനുഗ്രഹിക്കുകയും എല്ലായ്‌പ്പോഴും എന്നപോലെ സുരക്ഷിതയായി നിലനിർത്തുകയും ചെയ്യട്ടെ. അയ്ഷത് സഫയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് എല്ലാത്തിനും നന്ദിയെന്നും കുറിച്ചിട്ടുണ്ട് ഹിഷാം.

Advertisements

ALSO READ

അസുഖം മാറിയിട്ടും ഞാൻ എന്ത് കഴിച്ചാലും തടിക്കാത്ത അവസ്ഥയായി ; മെലിഞ്ഞിരിയ്ക്കുന്നതിന്റെ കാരണം പറഞ്ഞ് ശ്രുതി രജനീകാന്ത്

റിയാദിൽ ജനിച്ച ഹിഷാം കേരളത്തിൽ എത്തുന്നത് ‘ഐഡിയാ സ്റ്റാർ സിംഗർ’ റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു. ദുബായിൽ ഓഡിയോ എഞ്ചിനീയറായി കുറച്ചു കാലം പ്രവർത്തിച്ച ഹിഷാം ‘സാൾട്ട് മാംഗോ ട്രീ’ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായത്. ആദ്യ സംഗീത സംവിധാന സംരഭത്തിൽ തന്നെ ഒരു ഗാനം ആലപിക്കുകയും ചെയ്തു ഹിഷാം. മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമായ ‘ടേക്ക് ഓഫ്’ ഉൾപ്പടെയുള്ളവയിൽ ഗായകനായി ശ്രദ്ധേയനായിട്ടുണ്ട്.

ALSO READ

എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്, ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയും ചെയ്തു ; കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിന് ഏവർക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

ജോജു ജോർജ് ചിത്രം ‘മധുര’മാണ് ഹിഷാമിന്റെ സംഗീത സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ‘എന്തിനാണ് എന്തിനാണ്’ എന്നു തുടങ്ങുന്ന ഒരു ഗാനവും ‘മധുര’ത്തിനായി ഹിഷാം പാടിയിരുന്നു. ഇനി പ്രദർശനത്തിന് എത്താനുള്ള ചിത്രം ‘ഹൃദയ’മാണ്. സ്വന്തം സംഗീത സംവിധാനത്തിൽ ചിത്രത്തിനായി ‘ദർശന’ എന്ന ഹിറ്റ് ഗാനം ആലപിച്ചതും ഹിഷാം തന്നെയാണ്.

Advertisement