Home Entertainment Celebrities

എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്, ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയും ചെയ്തു ; കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിന് ഏവർക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

96

ഉണ്ണി മുകുന്ദൻ എന്ന നടനെ സംബന്ധിച്ച് കരിയറിൽ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാൻ. സ്വന്തം നിർമ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ആദ്യ ചിത്രം എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വർഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോഴിതാ ഈ വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തിയ ചിത്രം നേടിയ മികച്ച പ്രതികരണത്തിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. എന്തൊക്കെ കാരണങ്ങളാൽ മേപ്പടിയാൻ തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാവുന്നുവെന്ന് ഉണ്ണി പറയുന്നു.

Advertisements

ALSO READ

ഇരുപത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ പ്രണയം പൂവണിഞ്ഞു ; സിനിമാ നടനും കരിക്ക് താരവുമായ മിഥുൻ എം ദാസ് വിവാഹിതനായി

ഉണ്ണി മുകുന്ദൻറെ കുറിപ്പ്

‘ഒരിക്കലും ‘മറ്റൊരു ചിത്രം’ അല്ല എനിക്ക് മേപ്പടിയാൻ. എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിനുവേണ്ടി ഞാൻ നൽകിയ ഓരോ സെക്കൻഡും അത് അർഹിക്കുന്നതായിരുന്നു എന്നു പറയാൻ അഭിമാനമുണ്ട്. മേപ്പടിയാൻ കണ്ട്, എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നൽകിയ എല്ലാവർക്കും നന്ദി. ഇനി കാണാനുള്ളവർ കാണുക. മനക്കരുത്തിനെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമാണ് മേപ്പടിയാൻ.

‘ജയകൃഷ്ണനാ’വാൻ വിഷ്ണു മോഹൻ എന്ന യുവ രചയിതാവിലും സംവിധായകനിലും പ്രതീക്ഷയർപ്പിച്ചതും, പിന്നീട് ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് എത്തിയതും, നിലവിലെ പശ്ചാത്തലത്തിലും വാഗ്ദാനം ചെയ്തിരുന്നതുപോലെ ചിത്രം തിയ്യേറ്ററുകളിൽ എത്തിച്ചതുമൊക്കെ എക്കാലവും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും. ഈ സ്‌നേഹത്തിന് നന്ദി. മേപ്പടിയാൻ ഇഷ്ടപ്പെട്ട്, സോഷ്യൽ മീഡിയയിൽ പ്രശംസ അറിയിച്ചവർക്കെല്ലാം നന്ദി. എല്ലാ മെസേജുകൾക്കും കോളുകൾക്കും നന്ദി. ഇതായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാൻ എപ്പോഴും പരിശ്രമിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസിലെ എന്റെ സംഘാംഗങ്ങൾക്കും ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കും മേപ്പടിയാനിലെ മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും നന്ദി’.

ALSO READ

അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ല, ഇത്രയും സിനിമ ചെയ്തിട്ടും മടുക്കാതെ പിടിച്ചുനിക്കുന്നത് എന്നെ ആകർഷിച്ചിട്ടുണ്ട്: മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻറെ ആക്ഷൻ ഹീറോ പരിവേഷത്തിൽ നിന്നും വേറിട്ട കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണൻ. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി. അഞ്ജു കുര്യൻ നായികയായി എത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കർ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

 

Advertisement