അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ല, ഇത്രയും സിനിമ ചെയ്തിട്ടും മടുക്കാതെ പിടിച്ചുനിക്കുന്നത് എന്നെ ആകർഷിച്ചിട്ടുണ്ട്: മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ച് ഉണ്ണി മുകുന്ദൻ

54

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ സ്വന്തം മസിലളിയനാണ് താരം. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിച്ചിട്ടുണ്ട് താരം. മമ്മൂട്ടിക്കൊപ്പം മാസ്റ്റർ പീസ്, മാമാങ്കം മുതലായ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മോഹൻലാലിനൊപ്പം ജനത ഗ്യാരേജിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിച്ച 12ത് മാൻ, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയം താൻ കണ്ടുപഠിക്കാറില്ലെന്നും തനിക്കതിന് ആവില്ലെന്നും പറഞ്ഞ ഉണ്ണിയുടെ വാക്കുകളിണിപ്പോൾ ശ്രദ്ധ നേടുന്നത്. എങ്കിലും സിനിമയോടുള്ള അവരുടെ മനോഭാവം കണ്ടുപഠിക്കാറുണ്ടെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പമുള്ള അനുഭവങ്ങൾ ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്.

Advertisements

ALSO READ

കല്യാണം കഴിച്ചത് ചെറിയ പ്രായത്തിൽ, കൊച്ചുപിള്ളേരെ വിനോദ യാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു അത്, മക്കൾ പോലും അതേ കുറിച്ച് ചോദിക്കാറുണ്ട്: നടി പൂർണിമ ഇന്ദ്രജിത്ത്

‘ലാൽ സാറിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ല. പക്ഷേ അവരുടെ വർക്ക് എത്തിക്സ് നോക്കാറുണ്ട്. എങ്ങനെയാണ് ഇത്രയും സിനിമ ചെയ്തിട്ടും മടുക്കാതെ പിടിച്ചുനിക്കുന്നത് എന്നതൊക്കെ എന്നെ ആകർഷിച്ചിട്ടുണ്ട്,’ ഉണ്ണി പറഞ്ഞു.

‘ലാൽ സാർ ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യാറുണ്ട്. മമ്മൂക്കയും അങ്ങനെ ചെയ്യാറുണ്ട്. 12ത്ത് മാൻ ഫുൾ നൈറ്റ് ഷൂട്ടായിരുന്നു. ബോക്സിങ് ബേസ്ഡ് സിനിമ ചെയ്യുന്നുണ്ട് ലാൽ സാർ. വെളുപ്പിനെ നാല് മണി അഞ്ച് മണി വരെ ഷൂട്ട് ചെയ്തിട്ട് ആറ് മണിയാവുമ്പോൾ ബോക്സിംഗ് പ്രാക്ടീസ് ചെയ്യാൻ പോവും. കൈയ്യിലും കാലിലും വെയ്റ്റ്സ് ഇട്ടിട്ടാണ് ചെയ്യുന്നത്. പുള്ളി അങ്ങനെ ചെയ്തില്ലെങ്കിലും സിനിമ ഷൂട്ട് നടക്കും. ലാൽ സാറിനോട് ആര് എന്ത് പറയാനാ.

പക്ഷേ ആ ഒരു കമ്മിറ്റ്മെന്റ് പുള്ളി ഇപ്പോഴും കാണിക്കുന്നുണ്ട്. ആ മനോഭാവം, അതൊക്കെയാണ് എനിക്ക് പഠിക്കാൻ പറ്റുക. ഒരു കാര്യം ചെയ്യാൻ പറയുമ്പോൾ പറ്റില്ലെന്ന് പറഞ്ഞാൽ ഇവരുടെയൊക്കെ കമ്മിറ്റ്മെന്റ് നമ്മളെ വേട്ടയാടും. ഇത്രയും സീനിയറായ സക്സസ്ഫുള്ളായ ആളുകൾക്ക് ഇത്രയും ഹാർഡ് വർക്ക് ചെയ്യാമെങ്കിൽ നിനക്കെന്താ പറ്റാത്തത് എന്നൊരു ചിന്ത ഉണ്ടാവും,’ ഉണ്ണി കൂട്ടിച്ചേർത്തു.

അതേസമയം ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ ആണ് മേപ്പടിയാനിലെ നായിക ആയെത്തിയത്.

ALSO READ

അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ

ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ അഭിനയിയ്ക്കുന്നത്. സംവിധായകൻ വിഷ്ണു മോഹൻ തന്നെയാണ് ചത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ഇന്ദ്രൻസ്, സൈജു കുറുപ്പ്, മേജർ രവി, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

രാഹുൽ സുബ്രമണ്യൻ ആണ് സംംഗീത സംവിധാനം. നീൽ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു മോഹൻ, പ്രൊഡക്ഷൻ മാനേജർ വിപിൻ കുമാർ തുടങ്ങിയവരാണ്.

 

Advertisement