അതിന്റെയൊക്കെ ആവശ്യകത നിങ്ങൾക്ക് പിന്നിട് മനസ്സിലാരും: ലിപ് ലോക്കിനെ കുറിച്ചും, ഇഴുകി ചേർന്നതിനെ കുറിച്ചും ചോദിച്ചപ്പോൾ അനുപമ പരമേശ്വരൻ പറഞ്ഞത് കേട്ടോ

96

നിവിൻ പോളിയ നായകനാക്കി അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി എത്തി മലയാളകളുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. അതേ സമയം പ്രേമത്തിന് ശേഷം ഒന്നോ രണ്ടോ മലയാള ചിത്രങ്ങളിൽ മാത്രമേ താരം വേഷമിട്ടിടുള്ളു.

അന്യ ഭാഷകളിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്ക് സിനിമയിലെ മുൻനിര സൂപ്പർ നായികമാരിൽ ഒരാളാണ്. അതേ സമയം തന്റെ സിനിമകൾക്ക് എല്ലാം ഡബ്ബിങ് ചെയ്യുന്നതും അനുപമ തന്നെയാണ്. തെലുങ്ക് പച്ചവെള്ളം പോലെ സംസാരിച്ച് തുടക്കത്തിൽ തന്നെ അനുപമ മലയാളികളെ ഞെട്ടിച്ചിരുന്നു.

Advertisements

തെലുങ്കിലെ നടിയുടെ ഏറ്റവും പുതിയ ചിത്രം റൗഡി ബോയ്സ് ആണ്. ഈ സിനിമയിലെ വിശേഷങ്ങൾ ആണ് നടിയെ ചുറ്റിപ്പറ്റി ഇപ്പോൾ വൈറലാകുന്നത്. തെലുങ്കിലെ പ്രശസ്ത നിർമാതാവായ ദിൽ രാജുവിന്റെ മരുമകൻ ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് റൗഡി ബോയ്സ്.

Also Read
ഈ ഡ്രസ്സിൽ നിന്നെ കണ്ടാൽ നിന്റെ ഫാൻസ് തകർന്ന് പോകുമെന്ന് ശ്രീവിദ്യ മുല്ലശ്ശേരിയോട് പ്രമുഖ നടൻ, കാരണം ഇതാണ്

കാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയവും റൗഡിത്തരവും ഒക്കെയാണ് ശ്രീ ഹർഷ കൊങ്കുണി സംവിധാനം ചെയ്ത റൗഡി ബോസ് എന്ന ചിത്രം. ചിത്രം ജനുവരി 15, ഇന്നലെ റിലീസ് ചെയ്തു. ട്രെയിലർ റിലീസ് ചെയ്തത് മുതൽ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചർച്ചയായിരുന്നു.

ചിത്രത്തിൽ നടിയുടെ ഇഴുകി ചേർന്നുള്ള അഭിനയവും കൂടെ കണ്ടപ്പോൾ, അനുപമ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായി ആരാധകരുടെ ചോദ്യം. അതിനുള്ള മറുപടിയുമായി എത്തിയിരിയ്ക്കുക ആാണ് നടി ഇപ്പോൾ. ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെ ആണ് ചുംബിച്ചത് എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂ.

സിനിമ കണ്ടവർ ഇഴുകി ചേർന്ന് അഭിനയിച്ച രംഗം കാണുമ്പോൾ സിനിമയിൽ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നും അനുപമ പറയുന്നു. അതേ സമയം ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരനെ ഏറ്റവും ഒടുവിൽ മലയാളികൾ കണ്ടത്.

പ്രേമം എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീള നായിക വേഷം അനുപമ മലയാളത്തിൽ ചെയ്തിട്ടില്ല. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അതിഥി താരമായി വന്നു പോകുകയായിരുന്നു. അതേ സമയം തെലുങ്ക് സിനിമാ ലോകത്ത് വളരെ അധികം സജീവമാണ് നടി.

Also Read
വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പതിയെ അതും ചെയ്ത് തുടങ്ങി, പക്ഷേ ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, മുൻ കാമുകനെ കുറിച്ച് സണ്ണി ലിയോൺ

പത്തോളം സിനിമകൾ തെലുങ്കിൽ ചെയ്ത അനുപമ തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 18 പേജസ്, കാർത്തികേയ2, ഹെലൻ എന്നിങ്ങനെയുള്ള തെലുങ്ക് സിനിമകളിലാണ് നടി നിലവിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

Advertisement