ഈ ഡ്രസ്സിൽ നിന്നെ കണ്ടാൽ നിന്റെ ഫാൻസ് തകർന്ന് പോകുമെന്ന് ശ്രീവിദ്യ മുല്ലശ്ശേരിയോട് പ്രമുഖ നടൻ, കാരണം ഇതാണ്

143

മലയാളത്തിന്റെ മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമ പ്രേക്ഷകർക്ക് ശ്രീവിദ്യ സുപരിചിതയായത്.

സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ശ്രീവിദ്യ ഹിറ്റായി മാറിയത്. കൈ നിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും വരുന്നത്. സ്റ്റാർ മാജിക്കിൽ ബിനു അടിമാലിയ്ക്കൊപ്പം കൗണ്ടർ അടിച്ച് ശ്രദ്ധ നേടിയ ശ്രീ വിദ്യ ഇപ്പോൾ സിനിമയിലും യൂട്യൂബ് വെബ് സീരിസുകളിലും എല്ലാം സജീവമാണ്.

Advertisements

ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച സത്യം മാത്രമേ ബോധിപ്പിയ്ക്കൂ ആണ് ശ്രീവിദ്യയുടെ ഏറ്റവും പുതിയ ചിത്രം. സിനിമ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നടത്തിയ അഭിമുഖങ്ങളിലൊന്നിൽ ധ്യാൻ ശ്രീനിവാസനെയും സുധീഷിനെയും അഭിമുഖം ചെയ്തത് ശ്രീവിദ്യ ആയിരുന്നു. ഈ അഭിമുഖത്തിനിടെ ധ്യാൻ ശ്രീനിവാസൻ ശ്രീവിദ്യയുടെ ഡ്രസ്സിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറുന്നത്.

Also Read
പരദേശിയിലെ മോഹൻലാലിനെ ഒന്നു കണ്ടോളൂ എന്നു സംവിധായകൻ പറഞ്ഞു, ഞാൻ കണ്ടില്ല, കണ്ടിരുന്നെങ്കിൽ: കാരണം വെളിപ്പെടുത്തി സലീം കുമാർ

തുടക്കത്തിൽ തന്നെ ശ്രീവിദ്യയുടെ ചോദ്യവും പ്രകടനങ്ങളും ഒക്കെ കണ്ടപ്പോൾ തന്നെ സുധീഷ് ചോദിച്ചിരുന്നു, ഇവിടെ ഈ നിലവാരത്തിലേക്ക് താഴണം അല്ലേ എന്ന്. ശ്രീവിദ്യയുടെ തട്ടു പൊളിപ്പൻ ചോദ്യങ്ങൾക്ക് ധ്യാൻ ശ്രീനിവാന്റെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയും ആയപ്പോൾ അത് ഗംഭീരമൊരു ടോക്ക് ഷോ ആയി.

ചോദ്യം ചോദിക്കുന്നതിനിടെ, ആരാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസന്റെ സെലിബ്രിറ്റി ക്രഷ് എന്ന ചോദിച്ചപ്പോൾ ആണ് ശ്രീവിദ്യയുടെ ഡ്രസ്സിനെ കുറിച്ച് നടൻ അഭിപ്രായം പറഞ്ഞത്. ഇപ്പോൾ ഒരു ക്രഷ് ഉണ്ട് പറയാൻ പറ്റില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. അന്ന് എന്റെ സങ്കൽപങ്ങൾക്ക് വിപരീതമായി നവ്യയെ കണ്ടപ്പോൾ ഞാൻ തകർന്ന് പോയി.

ഇപ്പോൾ ശ്രീവിദ്യയെ ഈ ഡ്രസ്സിൽ കണ്ടാൽ (മോഡേൺ ലുക്ക്) ഫാൻസ് തകർന്ന് പോകും എന്ന കൗണ്ടർ കൂടെ ധ്യാൻ അടിച്ചു. സിനിമയിൽ എത്തില്ല എന്ന് പറഞ്ഞ അച്ഛനെ വച്ച് സിനിമ ചെയ്തപ്പോൾ എന്തായിരുന്നു ഫീൽ എന്നായിരുന്നു ശ്രീവിദ്യയുടെ അടുത്ത ചോദ്യം.

ഞാൻ ഒന്നും അച്ഛന്റെ അടുത്ത് പോയി പറഞ്ഞില്ല, എല്ലാം അസിസ്റ്റൻസിനെ വിട്ട് പറയിപ്പിക്കുകയായിരുന്നു എന്ന് ധ്യാൻ പറഞ്ഞപ്പോൾ, ഇതുപോലൊരു പണി എന്റെ അച്ഛനും കൊടുക്കണം എന്നായിരുന്നു ശ്രീവിദ്യയുടെ പ്രതികരണം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ സഹോദരിയായിട്ടാണ് ശ്രീവിദ്യ എത്തുന്നത്.

Also Read
ഭാര്യയോടുള്ള സ്‌നേഹത്തിൽ ശിവനേക്കാൾ സൂപ്പറാണ് സജിൻ, നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാൻ കഴിയണേ എന്നാണ് ഞാൻ അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുന്നത്

തന്റെ യൂട്യൂബ് ചാനലിലൂടെയും നടി സിനിമയുടെ പ്രമോഷൻ നടത്തിയിരുന്നു. ഇതാണ് നിന്റെ കരിയർ ബ്രേക്ക് എന്ന് പറഞ്ഞാണത്രെ ശ്രീവിദ്യയുടെ സുഹൃത്ത് കൂടെയായ സംവിധായകൻ സാഗർ ഹരി നടിയെ വിളിച്ചത്.

അത് ചിലപ്പോൾ സഡൺ ബ്രേക്ക് ഇട്ട് നിൽക്കും എന്നായിരിയിരിക്കും ഉദ്ദേശിച്ചത് എന്നായിരുന്നു ധ്യാനിന്റെ കൗണ്ടർ ഇതാണ് നിന്റെ കരിയർ ബ്രേക്ക് എന്ന് പറഞ്ഞാണത്രെ ശ്രീവിദ്യയുടെ സുഹൃത്ത് കൂടെയായ സംവിധാ യകൻ സാഗർ ഹരി നടിയെ വിളിച്ചത്. അത് ചിലപ്പോൾ സഡൺ ബ്രേക്ക് ഇട്ട് നിൽക്കും എന്നായിരിയിരിക്കും ഉദ്ദേശിച്ചത് എന്നായിരുന്നു ധ്യാൻ കൗണ്ടർ അടിച്ചത്.

Advertisement