പരദേശിയിലെ മോഹൻലാലിനെ ഒന്നു കണ്ടോളൂ എന്നു സംവിധായകൻ പറഞ്ഞു, ഞാൻ കണ്ടില്ല, കണ്ടിരുന്നെങ്കിൽ: കാരണം വെളിപ്പെടുത്തി സലീം കുമാർ

1418

മിമിക്രിയിലൂടെ സിനിമയിൽ എത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സലീം കുമാർ. തുടക്കത്തിൽ ചെറിയ കോമഡി വേഷങ്ങളിൽ ചെയ്തു പോന്നിരുന്ന സലീകുമാർ പിന്നീട് ക്യാരക്ടർ റോളുകളിലേക്കും കൂടി തിരിയുകയും ദേശീയ അവാർഡ് അടക്കം നേടിയെടുത്ത് മലയാളികളെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

ഹിറ്റ് മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തോടെയാണ് നടന്റെ കരിയർ തന്നെ മാറിമറിഞ്ഞത്. അതുവരെ കണ്ട സലീംകുമാറിനെ ആയിരുന്നില്ല ആ ചിത്രത്തിൽ കണ്ടത്. പ്രേക്ഷകരെ ചിരിപ്പിച്ച നടൻ കണ്ണ് നിറയ്ക്കുകയായിരുന്നു.

Advertisements

സിനിമയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സലീം കുമാർ.

Also Read
വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഞങ്ങൾ പതിയെ അതും ചെയ്ത് തുടങ്ങി, പക്ഷേ ഞങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, മുൻ കാമുകനെ കുറിച്ച് സണ്ണി ലിയോൺ

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകൻ സലിം അഹമ്മദിന്റെ നിർദേശത്തെ എതിർത്താണ് ആദാമിന്റെ മകൻ അബു സിനിമ ചെയ്തതെന്നാണ് താരം പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

സലിം അഹമ്മദ് പറഞ്ഞ കഥ തനിക്കിഷ്ടമായി. അന്ന് അവാർഡ് കിട്ടുമെന്ന വിചാരം ഒന്നുമുണ്ടായിരുന്നില്ല. ഏത് തല്ലിപ്പൊളി വേഷം ചെയ്യുമ്പോളും അവാർഡുകളെ കുറിച്ച് എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നൊരു ചിന്തയുമുണ്ട്.

അത് സർവ സാധാരണവുമാണ്. ഈ പടം ശ്രദ്ധിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സലിം അഹമ്മദ് കഥയിൽ ഒരു ചെറിയ ചേഞ്ച് ഒക്കെ വരുത്തിയിട്ടുണ്ട് എന്നു പറഞ്ഞു. ആദ്യം ആ സിനിമയിൽ പ്ലാവിന്റെ തൈ നടുന്ന രംഗം ഉണ്ടായിരുന്നില്ല.

അത് രണ്ടാമതാണ് തന്നോടു പറയുന്നത്. ആദാമിന്റെ മകൻ ഹജ്ജിന് പോകുന്നതൊന്നുമല്ല, ഒരു പ്ലാവ് വെട്ടിയിടത്ത് ഒരു പ്ലാവിൻ തൈ നട്ടു നനക്കുന്ന ഒറ്റ ഷോട്ടിൽ ആണ് ഈ സിനിമയുടെ രാഷ്ട്രീയം നിൽക്കുന്നത്. ബാക്കിയുള്ളത് ഒരു സാധാരണ കഥയാണ്.

ഹജ്ജിന് പോകാൻ പറ്റാത്ത ഒരാളുടെ വിഷമങ്ങൾ, വ്യാകുലതകൾ, അതൊക്കെ ചേർന്ന ഒരു സാധാരണ പടമാണ്.പണമില്ലായ്മയുടെ കഥയാണ്. പക്ഷേ അതിനപ്പുറവും ഒരു രാഷ്ട്രീയമുള്ള ഇത്തരം ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്നു താൻ പറഞ്ഞു.

Also Read
മമ്മൂട്ടിയോട് ഞാൻ പിണക്കമായത് കൊണ്ടാവും സുറുമിയും ഇപ്പോൾ എന്നോട് മിണ്ടുന്നില്ല; അനുഭവം പങ്കുവെച്ച് പ്രമുഖ കലാകാരാൻ

ആദാമിന്റെ മകൻ ചെയ്യുമ്പോൾ സലിം അഹമ്മദ് തന്നോടു പരദേശി സിനിമയിലെ മോഹൻലാലിനെ ഒന്നു കണ്ടോളൂ എന്നു പറഞ്ഞു. താൻ കണ്ടില്ല. സംവിധായകന്റെ തീരുമാനത്തെ എതിർത്തിട്ടാണ് സിനിമ ചെയ്തത്.

കണ്ടു കഴിഞ്ഞാൽ താൻ മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യും എന്ന കാര്യം ഉറപ്പാണ്. അദ്ദേഹം മഹാനായ നടനാണ്. താൻ അനുകരിക്കും. അതുകൊണ്ട് കണ്ടില്ല. അതായിരിക്കാം തന്റെ വിജയം സലിം കുമാർ പറയുന്നു.

Advertisement