ഇരുപത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ പ്രണയം പൂവണിഞ്ഞു ; സിനിമാ നടനും കരിക്ക് താരവുമായ മിഥുൻ എം ദാസ് വിവാഹിതനായി

273

വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരകനായും ആർജെയായും നടനായുമൊക്കെ ശ്രദ്ധേയനായ മിഥുൻ.എം.ദാസ് വിവാഹിതനായി. വിവാഹത്തെ കുറിച്ച് മിഥുൻ തന്നെ നേരത്തെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കരിക്ക് വെബ് സീരിസിലെ അടുത്തിടെ പുറത്തിറങ്ങിയ എപ്പിസോഡിലെ മിഥുന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു.

ഇരുപത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മിഥുന്റെ പ്രണയം പൂവണിഞ്ഞത്. 2002 മുതൽ തുടങ്ങിയ പ്രണയബന്ധമാണ് വിവാഹത്തിലെത്തിയത്. ജിൻസിയാണ് മിഥുന്റെ വധു. ആലുവ യുസി കോളേജിൽ ഒരുമിച്ച് പഠിച്ചപ്പോൾ മുതൽ തുടങ്ങിയ പ്രണയബന്ധമാണ് ഇരുപത് വർഷങ്ങൾക്കിപ്പുറം സഫലമായത്.

Advertisements

ALSO READ

അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ല, ഇത്രയും സിനിമ ചെയ്തിട്ടും മടുക്കാതെ പിടിച്ചുനിക്കുന്നത് എന്നെ ആകർഷിച്ചിട്ടുണ്ട്: മോഹൻലാലിനേയും മമ്മൂട്ടിയേയും കുറിച്ച് ഉണ്ണി മുകുന്ദൻ

മലയാള ചരിത്രത്തിൽ തന്നെ വലിയ വിപ്ലവമായി മാറിയ യൂട്യൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറിൽ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാൻ കരിക്കിന് സാധിച്ചിരുന്നു. കരിക്കിന്റെ സീരിസുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ശ്രദ്ധനേടിയ താരമാണ് മിഥുൻ.എം.ദാസ്. കരിക്കിൽ മാത്രമല്ല ഫ്‌ലവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടിയായ സുപ്രഭാതത്തിൽ ദാസപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മിഥുൻ ശ്രദ്ധനേടിയിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കരിക്കിന്റെ പുതിയൊരു സീരീസ് അടുത്തിടെ എത്തിയത്. ‘കലക്കാച്ചി’ എന്ന് പേരിട്ട സീരീസ് ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. കലക്കാച്ചിയിലെ ഒരോ അഭിനേതാക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ രത്തൻ ആണ് കലക്കാച്ചി എപ്പിസോഡ് സംവിധാനം ചെയ്തത്. കരിക്ക് ടീമാണ് കഥയും തിരക്കഥയും. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി വിൻസി അലോഷ്യസും കലക്കാച്ചിയിൽ കേന്ദ്ര കഥാപാത്രമായിരുന്നു. കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ, ആനന്ദ് മാത്യൂസ്, രാഹുൽ രാജഗോപാൽ, ജീവൻ സ്റ്റീഫൻ, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

‘യു.സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്ന് തുടങ്ങിയതാണ്. കാലങ്ങളേറെ നടന്ന് നടന്ന് ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു…’ എന്നാണ് സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം മിഥുൻ കുറിച്ചത്. കൽക്കി, കുഞ്ഞെൽദോ, സ്ട്രീറ്റ് ലൈറ്റ്‌സ്, പപ്പാസ് തുടങ്ങിയ സിനിമകളിലും മിഥുൻ അഭിനയിച്ചിരുന്നു. ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽദോ എന്ന സിനിമയാണ് മിഥുൻ അവസാനമായി അഭിനയിച്ചത്. ഇതിലെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് മിഥുൻ ഏറ്റുവാങ്ങിയത്. കുഞ്ഞേൽദോ താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

ക്രീം നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ചാണ് മിഥുൻ വിവാഹ വേദിയിലെത്തിയത്. ചുവന്ന നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് മിഥുന്റെ വധു ജിൻസി എത്തിയത്. ‘ഒടുവിൽ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാർക്കും സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി… സ്‌നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ദിവസം വന്നപ്പോൾ അത് എൻറെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാർഷിക ദിനം ആയത് തികച്ചും യാദൃശ്ചികം മാത്രമാണ്….’ എന്നാണ് മിഥുൻ ഫേസ്ബുക്കിൽ വിവാഹ നിശ്ചയ ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്.

ALSO READ

കല്യാണം കഴിച്ചത് ചെറിയ പ്രായത്തിൽ, കൊച്ചുപിള്ളേരെ വിനോദ യാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു അത്, മക്കൾ പോലും അതേ കുറിച്ച് ചോദിക്കാറുണ്ട്: നടി പൂർണിമ ഇന്ദ്രജിത്ത്

ഇരുപത് വർഷം മുമ്പ് ജിൻസിക്ക് ഒപ്പം പകർത്തിയ ചിത്രവും മിഥുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞെൽദോ ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. മാത്തുക്കുട്ടി തന്നെ രചന നിർവഹിച്ച ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സംഗീതം. സംവിധായകനായ മാത്തുകുട്ടിയുടെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Advertisement