Home Entertainment

ചിലർക്ക് അങ്ങനെയൊരു സുഖം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യമാണല്ലോ: രണ്ടാം വിവാഹത്തെയും ഭാര്യയുമായുള്ള പ്രായവ്യത്യാസത്തെയും വിമർശിക്കുന്നവർക്ക് മറുപടിമായി ചെമ്പൻ വിനോദ്

211

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ചെമ്പൻ വിനോദ്. കോമഡി വേഷമായാലും വില്ലൻ വേഷമായാലും അതി ഗംഭീരമായി കൈകാര്യം ചെയ്യുന്ന നടന് ആരാധകരും എറെയാണ്. നടൻ എന്നതിൽ ഉപരി മികച്ച ഒരു രചയിതാവു കൂടിയാണ് അദ്ദേഹം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന സിനിമയിലൂടെ 2010 ആണ് ചെമ്പൻ വിനോദ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ ചെയ്തു. അങ്കമാലി ഡയറിസീന് തിരക്കഥ ഒരുക്കിയാണ് രചനയിലേക്ക് കടന്നത്.

Advertisements

ഇപ്പോൾ ഒടുവിലായി എഴുതിയത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഭീമന്റെ വഴിയാണ്. ഇത് കൂടാതെ നിരവധി സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഭീമന്റെ വഴിയിലൂടെ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയവും സിനിമയിലേയ്ക്ക് എത്തിയിരിക്കുകയാണ്.

Also Read
പതിനെട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു, തീരുമാനം അറിയിച്ച് താരങ്ങൾ, ഞെട്ടിത്തരിച്ച് ആരാധകർ

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും അതിന്റെ പേരിൽ നേരിടുന്ന വിമർശനങ്ങൾക്കും മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ചെമ്പൻ വിനോദ്. 2020 ലോക്ഡൗണിലാണ് മറിയവുമായിട്ടുള്ള വിവാഹം നടക്കുന്നത്. താരത്തെക്കാൾ ഭാര്യയ്ക്ക് വളരെ പ്രായം കുറവാണെന്ന കാര്യത്തിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാമായിട്ടാണ് നടന്റെ മറുപടി.

ചെമ്പൻ വിനോദിന്റെ വാക്കുകൾ ഇങ്ങനെ’

അങ്ങനെ ഒക്കെ ചെയ്യുന്നവർക്ക് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടാകും. എന്റെ രണ്ടാം വിവാഹ വാർത്ത കേൾക്കുമ്പോൾ അങ്ങനെ ചിലർക്ക് സുഖം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യമാണല്ലോ. അത് എന്തgതന്നെ ആയിക്കൊള്ളട്ടെ നമ്മളെ കൊണ്ട് കുറച്ച് ആളുകൾക്ക് ഒരു സുഖം കിട്ടും.

നമ്മൾ എടുക്കുന്ന സിനിമയുടെ ഉദ്ദേശവും അതു തന്നെ ആണല്ലോ. കുറച്ച് ആളുകളെ സന്തോഷിപ്പിക്കുന്നു. ഇവർക്ക് വേറെ സന്തോഷം, സിനിമ കാണുന്നവർക്ക് വേറെ സന്തോഷം. അതിൽ ഒരു പ്രയാസവുമില്ല. ഇതെന്നെ പേഴ്‌സണലായി ബാധിക്കുന്ന കാര്യങ്ങളല്ല.

എന്നെ പറ്റിയോ എന്റെ ഭാര്യയെ പറ്റിയോ ഞങ്ങളുടെ പ്രായത്തെ പറ്റിയോ എന്ത് കമന്റ് ചെയ്താലും എങ്ങനെ യാണ് അത് എന്നെ ബാധിക്കുക. ഞാനും മറിയവും ആയിട്ടുള്ള ബന്ധത്തെയും അത് ബാധിക്കുന്നില്ല. ഞാനും സമൂഹവും ആയിട്ടുള്ള ബന്ധത്തെയും ബാധിക്കുന്നില്ല. പേഴ്‌സണൽ ആയിട്ട് പോലും ബാധിക്കുന്നില്ല.

Also Read
ഇങ്ങനൊരു മോൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടാണെന്ന് എന്നോട് കസിൻസ് പറഞ്ഞിട്ടുണ്ട് ; സ്റ്റാർ മാജിക്ക് താരങ്ങളുടെ കണ്ണ് നനയിച്ച് ലക്ഷമിയുടെ സ്വന്തം സന മോളുടെ വിശേഷങ്ങൾ

അത്തരം പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല ചിലർ എനിക്ക് വിഷമത്തോടെ അയച്ചു തരാറുണ്ട്. അവർ എനിക്ക് അത് അയച്ചു തരുന്നത് അവരുടെ വിഷമം എന്നെ അറിയിക്കാൻ ആണോ എന്നും നമുക്ക് അറിയില്ല. നമ്മൾ ഇതൊക്കെ ആലോചിക്കാൻ പോയാൽ നമ്മുടെ ലൈഫ് എവിടെയും എത്തില്ല.

എനിക്ക് ആലോചിക്കാൻ വേറെ കുറേ കാര്യങ്ങളുണ്ടെന്നും താരം പറയുന്നു. അതേ സമയം താൻ അഭിനയിച്ച പുതിയ ചിത്രമായ ഭീമന്റെ വഴിയ്ക്ക് നേരെ ഉയർന്ന സദാചാരകരുടെ വിമർശനത്തിലും നടൻ മറുപടി നൽകിയിരുന്നു.

മലയാളികൾക്ക് എന്ത് സദാചാര ബോധമാണുള്ളത്. എന്തുകൊണ്ടാണ് ആ പെൺകുട്ടിയുടെ ആംഗിളിൽ നിന്ന് ചിന്തിക്കാത്തത്. അവൾക്കൊരു ഗുഡ് ടൈം. അയാൾ ഒരു സുന്ദരൻ സേഫ് ആയിട്ട് കാര്യങ്ങൾ ചെയ്യുന്നു.

ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് നമ്മുടേത്. വളരെ നേരത്തെ മെൻസസ് ആകുന്ന ഒരു പെൺകുട്ടിക്ക് ഇതൊന്നും അധികകാലം വെച്ചു കൊണ്ടിരിക്കാൻ പറ്റില്ല. കാ മാ സക്തി കൂടുതലുള്ള ആളുകളാണ്.
അങ്ങനെ ഉഷ്ണമേഖല നമ്മുടെ കാലാവസ്ഥയിലുള്ള ഒരു പെൺകുട്ടി നോക്കുമ്പോൾ ചേട്ടൻ കൊള്ളാം, ക്യൂട്ടാണ്. ആരും അറിയില്ല. എല്ലാം സേഫ്.

പിന്നെ നോക്കുമ്പോൾ വേറെ ആലോചന വന്നു. അവളെ പൊന്നു പോലെ നോക്കുമെന്ന് അവൾക്ക് തോന്നി. അപ്പോൾ അവന്റെ കൂടെ പോയി. നമുക്ക് അവളുടെ ആംഗിളിൽ നിന്നും നോക്കാമല്ലോ. അപ്പുറത്ത് ഭീമൻ ആണെങ്കിൽ അവനും അവളോട് വലിയ റിലേഷൻ ഒന്നുമുണ്ടായിരുന്നില്ല.

Also Read
എനിക്കറിയാവുന്ന ദിലീപ് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല, എല്ലാവരും രക്ഷപ്പെടണം, നന്നായി കാണണം എന്നാഗ്രഹിക്കുന്നവനാണ് ദിലീപ്: ഹരീശ്രീ അശോകന്റെ വാക്കുകൾ

അവന് കല്യാണം ഒന്നും വേണ്ട. സെ ക് സ് മാത്രം മതി എന്നാണല്ലോ ചിന്തിക്കുന്നത്. അതുപോലെ ഇവൾക്കും ചിന്തിച്ചു കൂടെ. അതൊക്കെ എന്ത് സദാചാര ബോധത്തെ ആണ് തകർക്കുന്നതെന്നും ചെമ്പൻ വിനോദ് ചോദിക്കുന്നു.

Advertisement