എനിക്കറിയാവുന്ന ദിലീപ് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല, എല്ലാവരും രക്ഷപ്പെടണം, നന്നായി കാണണം എന്നാഗ്രഹിക്കുന്നവനാണ് ദിലീപ്: ഹരീശ്രീ അശോകന്റെ വാക്കുകൾ

120

മിമിക്രി രംഗത്ത് നിന്നും എത്തി സിനിമയിൽ ശ്രദ്ധേയരായ നടൻമാരായ ദിലീപും ഹരിശ്രീ അശകനും. ദിലീപ് സൂപ്പർ താരമായി വളർന്നപ്പോൾ കൊമേഡിയനായും ക്യാരക്ടർ വേഷങ്ങളിലും ഹരിശ്രീ അശോകൻ തിളങ്ങി.

അടുത്തിടെ സംവിധാനത്തിലേക്കും ഹരിശ്രി അശോകൻ തിരിഞ്ഞിരുന്നു. ദിലീപിന്റെ സൂപ്പർ താരപദവിയിലേക്കുള്ള വളർച്ചയിൽ ഹരിശ്രീ അശോകന്റെ പങ്ക് വളരെ വലുതാണ്. ദിലീപ് നായകനായി സൂപ്പർ ഹിറ്റായ ഒട്ടുമിക്ക ചിത്രങ്ങളിലു ദിലീപിന് ഒപ്പം സഹതാരമായി ഹരിശ്രീ അശോകൻ ഉണ്ടായിരുന്നു.

Advertisements

മലയാളികളുടെ എക്കാലത്തെയും ഇഷ്ട കോംബോ ആണ് ദിലീപും ഹരിശ്രീ അശോകനും. ഇരുവരും ഒന്നിച്ച എല്ലാ ചിത്രങ്ങളും നമ്മൾ ഇന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. ഈ പറക്കും തളിക, പാണ്ടിപ്പട, സി ഐ ഡി മൂസ, പഞ്ചാബിഹൗസ്, കൊച്ചി രാജാവ് അങ്ങനെ നരിവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു.

Also Read
കിടപ്പ് അവസാനിപ്പിച്ചു, സ്വർഗം കിട്ടിയ സന്തോഷം ; മുന്നോട്ട് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇതെൻറെ ആദ്യത്തെ ചുവട് ആണ് : ഇനിയും കിടത്തല്ലേ എൻറെ അയ്യപ്പ സ്വാമി എന്ന പ്രാർത്ഥനയോടെ ശിവാനി

ഇപ്പോഴിതാ ഹരിശ്രീ അശോകൻ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. എന്റെ സിനിമ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറിയ ചിത്രം പാർവതി പരിണയം എന്ന സിനിമയിലേക്ക് ഉ ള്ള അവസരം എനിക്ക് കിട്ടിയത് ദിലീപ് കാരണമാണെന്നും അശോകൻ പറയുന്നു.

എന്റെ ജീവിതം മാറ്റിമറിച്ച ചിത്രമാണ് പാർവതി പരിണയം, ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു. അതൊരു വലിയ അനുഭവമാണ്. ആ സമയത്ത് ഞാൻ ഞാൻ ദിലീപ് നായകനായ കൊക്കരക്കോ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ മുഴുവനായും ഉള്ള വേഷമാണെനിക്ക്.

അതിനിടെ പാർവതി പരിണയത്തെ കുറിച്ച് കേൾക്കുന്നു. ചിത്രത്തിലൊരു മൂന്ന് സീൻ ഉണ്ട്. ദിലീപ് വഴിയാണ് എനിക്കാ വേഷം വരുന്നത്. ചേട്ടാ ചേട്ടൻ അത് ചെയ്താൽ നന്നായിരിക്കും എന്ന് ദിലീപ് എന്നോട് പറഞ്ഞു.

അവന്റെ കൂടെ നിൽക്കുന്ന എല്ലാവരും രക്ഷപ്പെടണം, നന്നായി കാണണം എന്ന് അവൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്, അതിനു ശ്രമിക്കാറുമുണ്ട്. സത്യത്തിൽ ഇങ്ങനെ ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല എന്നും അശോകൻ പറയുന്നു. പക്ഷെ വെറും മൂന്ന് മിനിറ്റ് മാത്രമുള്ള ആ ചിത്രം എനിക്ക് വേണ്ടായെന്നും ഇതിൽ മുഴുനീള റോൾ ആണ് എന്നും ഞാൻ ദിലീപിനോട് പറഞ്ഞു.

Also Read
അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്സ് കേൾക്കും, ആ വാത്സല്യം അറിയും: അമ്മ വിടപറഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴും മുറിവുണങ്ങാതെ നടി ജൂഹി റിസ്തുഗി

നമ്മുടെ അറിവില്ലായിമയാണ് അന്ന് അങ്ങനെ പറയാൻ തോന്നിയത്, പക്ഷെ അന്ന് അവൻ പറഞ്ഞത് ആയിരുന്നു ശെരി. എന്റെ ആ കഥാപാത്രം ഒരുപാട് ഹിറ്റായി മാറുകയായിരുന്നു.

അതേ സമയം നടിയെ ആ ക്ര മി ച്ച സംഭവത്തിൽ ദിലീപിനെ പ്ര തി സ്ഥാനത്ത് ചേർത്ത സമയത്തെ അശോകന്റെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

പിന്നെ എന്താണ് നടന്നത് എന്ന് അറിയില്ല. എന്തായാലും സത്യം പുറത്തുവരണം. ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമുക്ക് അറിയില്ലല്ലോ. എനിക്ക് എന്തായാലും അറിയില്ല. സത്യം ജയിക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത് എന്നും അശോകൻ പറഞ്ഞത്.

Advertisement