Home Entertainment Celebrities

അച്ഛാ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ, അച്ഛന്റെ മറുപടി കേട്ട് ഞെട്ടി പോയി : തന്റെ പ്രണയത്തെക്കുറിച്ച് അച്ഛൻ ശ്രീനിവാസനോട് പറഞ്ഞതിനെക്കുറിച്ച് മനസ് തുറന്ന് വിനീത്

587

മലയാളികളുടെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസൻ. ഗായകനായും നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളികളുടെ ഇഷ്ടം വേണ്ടുവോളം നേടിയെടുത്തിട്ടുണ്ട് വിനീത്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്.

വിനീതിനെ അറിയുന്നവർക്കെല്ലാം ഭാര്യ ദിവ്യയേയും അറിയാം. സിനിമയുടെയും ഗ്ലാമറിന്റേയുമെന്നും വെള്ളി വെളിച്ചത്തിലേക്ക് വരാൻ താൽപര്യമില്ലാതെ മാറി നിൽക്കാനാണ് ദിവ്യ ഇഷ്ടപ്പെടുന്നത്. എങ്കിലും ദിവ്യയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ഹൃദയത്തിലെ ഉണക്കമുന്തിരി എന്ന ദിവ്യ പാടിയ പാട്ട് ഇതിനോടകം തന്നെ വൻ ഹിറ്റാണ്. ഇസ്‌ററാ റീൽസിലെല്ലാം ട്രെന്റ് ആണ് ഇപ്പോൾ ഇാേ പാട്ട്. നേരത്തെ സാറാസിലും ദിവ്യ പാടിയിട്ടുണ്ട്.

Advertisements

ALSO READ

ഞാൻ കൊച്ചിനെ കളയാൻ നോക്കി എന്നൊക്കെയാണ് അയാൾ പറഞ്ഞത് ; രണ്ടാമത് വിവാഹം കഴിക്കാൻ പ്ലാനുണ്ട് പക്ഷേ കല്യാണം കഴിക്കരുതെന്നാണ് മകൻ പറഞ്ഞിട്ടുള്ളത് : ലക്ഷ്മി ജയൻ

പ്രണയ വിവാഹമായിരുന്നു ദിവ്യയുടേയും വിനീതിന്റേയും. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പലപ്പോഴും വിനീത് വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അച്ഛൻ ശ്രീനിവാസനോട് പറഞ്ഞതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിനീത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. വിനീതിന്റെ വാക്കുകൾ വിശദമായി വായിക്കാം.

അച്ഛനെ ഫോൺ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്‌സലിന് ശേഷമാണ് പറയാൻ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോൺ വിളിച്ചത് എന്നാണ് വിനീത് പറയുന്നത്. ഫോൺ വിളിച്ച ശേഷം താൻ അച്ഛാ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പറയുകയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. പക്ഷെ അച്ഛന്റെ മറുപടിയായിരുന്നു ഞെട്ടിക്കുന്നത്. രണ്ട് വർഷം മുമ്പേ വീട്ടിൽ വന്ന പെൺകുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിക്കുകയായിരുന്നു ശ്രീനിവാസൻ. അച്ഛന്റെ മറുപടി കേട്ട് ഞെട്ടിയ താൻ അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചുപ്പോൾ പ്രണയത്തിൽ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി എന്നാണ് വിനീത് ഓർക്കുന്നത്. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാൻ ഫോൺ വെക്കുകയായിരുന്നുവെന്നും വിനീത് പറയുന്നു.

ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു വിനീതും ദിവ്യയും തമ്മിൽ പ്രണയത്തിലാകുന്നത്. ഇരുവരും 2012 ലാണ് വിവാഹിതരാകുന്നത്. ദിവ്യ ഹൃദയത്തിലെ പാട്ട് പാടിയതിനെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. ഹൃദയത്തിന്റെ സംഗീത സംവിധായകൻ ആയ ഹിഷാം അബ്ദുൾ വഹാബ് ആണ് ദിവ്യയുടെ പേര് സജസ്റ്റ് ചെയ്യുന്നത്.

ആദ്യം മടിച്ചുവെങ്കിലും പിന്നീട് ദിവ്യ പാടാൻ തയ്യാറാവുകായയിരുന്നു. എന്തായാലും പാട്ട് വൻ ഹിറ്റായി മാറുകയായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയാണ് വിനീത് ഹൃദയം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ്. വർഷങ്ങൾക്ക് ശേഷം കാസറ്റ് പുറത്തിറക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഹൃദയം.

ALSO READ

സിംപിൾ സാരിയും നൂഡ് മേക്കപ്പും ; അതി സുന്ദരിയായി മാളവിക മേനോൻ

പ്രണവ് നായകനായി എത്തുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികമാർ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അജു വർഗ്ഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.

40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ എന്ന യുവാവിന്റെ കോളേജ് ജീവിതം മുതൽ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. കോളേജ് കാലത്തെ പ്രണയത്തിലാണ് ദർശന എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ രാജ്യം ആണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആറ് വർഷത്തിന് ശേഷമാണ് വിനീത് സംവിധാനം ചെയ്തൊരു സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 21 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

Advertisement