സിംപിൾ സാരിയും നൂഡ് മേക്കപ്പും ; അതി സുന്ദരിയായി മാളവിക മേനോൻ

69

പീച്ചും വെള്ളയും നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായി മാളവിക മേനോൻ. ദമ്പതികളായ നിത്യയും പ്രമോദുമാണ് പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിംപിൾ സാരിക്ക് വളരെ മിനിമം ആഭരണങ്ങളും ന്യൂഡ് മേക്കപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതു രീതിയിലും ലുക്ക് മാറ്റാൻ പറ്റുന്ന മുഖമാണ് മാളവികയുടേതെന്നും അതിന്റെ അഴകും വ്യത്യസ്തതയും ചിത്രങ്ങളിൽ പ്രകടമാണെന്നും ഫോട്ടോ പകർത്തിയ പ്രമോദ് പറയുന്നു.

ALSO READ

Advertisements

ചെറുപ്പത്തിൽ ഒരുപാട് സ്വാധീനിച്ച സിനിമയാണ് ‘പൊൻമുട്ടയിടുന്ന താറാവ്’ ; തനിക്കേറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

സോഷ്യൽ മീഡിയ വഴിയാണ് നിത്യയും പ്രമോദും എന്നെ സമീപിച്ചത്. പുതിയ രീതിയിൽ ഒരു ഗെറ്റപ്പ് പരീക്ഷിക്കാം എന്നാണു അവർ പറഞ്ഞത്. നിത്യ ഒരു ബ്യൂട്ടിഷനും സ്‌റ്റൈലിസ്റ്റും ഭർത്താവ് ഫൊട്ടോഗ്രാഫറുമാണ്. അവർ രണ്ടുപേരുമായി വർക്ക് ചെയ്യുന്നത് വളരെ കംഫർട്ടബിൾ ആയിരുന്നു. വളരെ സിംപിൾ ആയ കോസ്റ്റ്യൂമുകൾ ആണ് ഉപയോഗിച്ചത്. വെള്ളയും പീച്ചുമൊന്നും ഞാൻ അധികം ഉപയോഗിച്ചിട്ടില്ലാത്ത നിറങ്ങളാണ് അത് എനിക്ക് ചേരുമോ എന്ന സംശയമുണ്ടായിരുന്നു. കടും നിറങ്ങളാണ് ഞാൻ കൂടുതൽ ധരിക്കാറ്.

എന്നാൽ ഈ നിറങ്ങൾ എനിക്ക് നന്നായി ഇണങ്ങുമെന്ന് നിത്യയും പ്രമോദും പറഞ്ഞു. അവർ ചില സ്‌റ്റൈലുകൾ പരീക്ഷിക്കുകയും ഫോട്ടോ എടുത്തു കാണിക്കുകയും ചെയ്തു അതെല്ലാം എനിക്ക് വളരെയധികം ഇഷ്ടമായി. വളരെ സിംപിൾ ആയ കോസ്റ്റ്യൂം സെലക്റ്റ് ചെയ്തതും നിത്യ തന്നെയായിരുന്നു. ന്യൂഡ് നിറങ്ങൾ ആയിരുന്നെങ്കിലും ഫോട്ടോ എടുത്തു കണ്ടപ്പോൾ എനിക്ക് നന്നായി ചേരുന്നതായി തോന്നി. ഒടുവിൽ ഞാൻ ആഗ്രഹിച്ചപോലെ ഒരു ടീമിനൊപ്പം ചേരാൻ കഴിഞ്ഞു എന്നാണു തോന്നുന്നത് എന്നുമാണ് മാളവിക പറയുന്നത്.

ALSO READ

റിന്ന സപ്പോർട്ട് ചെയ്തിട്ടാണ് സിനിമയിലെത്തിയത് ; ഇപ്പോൾ തിരക്ക് കാരണം വീട്ടിൽ ഇരിക്കാൻ സമയം കിട്ടാറില്ല, അതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട് : നിവിൻ പോളി

 

View this post on Instagram

 

A post shared by Malavika✨ (@malavikacmenon)

Advertisement