ചെറുപ്പത്തിൽ ഒരുപാട് സ്വാധീനിച്ച സിനിമയാണ് ‘പൊൻമുട്ടയിടുന്ന താറാവ്’ ; തനിക്കേറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

55

മലയാളികൾക്ക് പ്രത്യേക ഇഷ്ടമുള്ള യുവതാരമാണ് ദുൽഖർ സൽമാൻ എന്ന് ഡിക്യു. ഇപ്പോഴിതാ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് പറഞ്ഞിരിയ്ക്കുകയാണ് താരം. ബിഹൈൻഡ് വുഡ്സിനോടായിരുന്നു ദുൽഖറിന്റെ പ്രതികരണം. ആദ്യം പറഞ്ഞ സിനിമ മമ്മൂട്ടിയുടെ തനിയാവർത്തനമായിരുന്നു. അത് ഒരു നല്ല ക്രൈം സിനിമയാണെന്നു ദുൽഖർ പറഞ്ഞു. രണ്ടാമതായി സജസ്റ്റ് ചെയ്തത് പൊന്മുട്ടയിടുന്ന താറാവായിരുന്നു. ചെറുപ്പത്തിൽ ഒരുപാട് സ്വാധീനിച്ച സിനിമയാണെന്നും ദുൽഖർ പറയുന്നുണ്ട്.

ALSO READ

Advertisements

റിന്ന സപ്പോർട്ട് ചെയ്തിട്ടാണ് സിനിമയിലെത്തിയത് ; ഇപ്പോൾ തിരക്ക് കാരണം വീട്ടിൽ ഇരിക്കാൻ സമയം കിട്ടാറില്ല, അതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട് : നിവിൻ പോളി

മൂന്നാമതായി നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ പറഞ്ഞ ദുൽഖർ ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നും പറഞ്ഞു. അമരവും സാമ്രാജ്യവുമാണ് ദുൽഖർ നാലാമതും അഞ്ചാമതും പറഞ്ഞത്. അമരം തീരപ്രദേശത്തെ ജീവിതത്തെ നന്നായി കാണിച്ചുവെന്നും സാമ്രാജ്യത്തിലെ സ്‌റ്റൈൽ തനിക്കിഷ്ടപ്പെട്ടുവെന്നും ദുൽഖർ പറയുന്നുണ്ട്.

ദുൽഖറിന്റെ ഈ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഡിക്യുവിന്റെ ആദ്യ സിനിമ സെക്കന്റ് ഷോ കണ്ട് മമ്മൂട്ടിയുടെ മകൻ പരാജയമാണെന്നാണ് വിമർശനം ഉയർന്നിരുന്നു. പിന്നീട് അച്ഛന്റെ പേരിന്റെ പിൻബലം ഇല്ലാതെ തന്നെ ദുൽഖർ മലയാള സിനിമയിൽ തന്റേതായ സിംഹാസനം കഠിനാധ്വാനത്തിലൂടെ പണിതു. ഇപ്പോൾ മലയാളവും കടന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നടന്മാരിൽ ഒരാളായി ദുൽഖർ മാറി കഴിഞ്ഞു.

ALSO READ

ചെറുപ്പം മുതലേ ഞാൻ ഉറക്കത്തൽ നിന്നും എഴുന്നേറ്റ് ഇംഗ്ലീഷ് പ്രസംഗിക്കാറുണ്ട്: വെളിപ്പെടുത്തലുമായി അഹാന കൃഷ്ണ കുമാർ

കുറുപ്പ് എന്ന സിനിമയിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന് നിൽക്കുകയാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതൽ ആഘോഷിച്ച നടന്മാരിൽ ഒരാൾ ദുൽഖർ സൽമാൻ തന്നെയാണ്. താരപുത്രൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ ആ ലേബലില്ലാതെ തന്നെ ഡിക്യു തൻേതായ ഒരു സഥാനം ഉണ്ടാക്കിയെടുക്കുകയായിരുന്നു.

 

Advertisement