ചെറുപ്പം മുതലേ ഞാൻ ഉറക്കത്തൽ നിന്നും എഴുന്നേറ്റ് ഇംഗ്ലീഷ് പ്രസംഗിക്കാറുണ്ട്: വെളിപ്പെടുത്തലുമായി അഹാന കൃഷ്ണ കുമാർ

122

സിനിമാ സീരിയൽ നടനും ബിജെപി നേതാവും ആയ കൃഷ്ണ കുമാറും കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ്. വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് കൃഷ്ണകുമാർ.
ഇപ്പോഴിതാ അച്ഛന് പിന്നാലെ മക്കളും സിനിമയിലേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്.

മൂത്ത മകൾ അഹാനയായിരുന്നു ആദ്യം സിനിമയിൽ എത്തിയത്. 2014ൽ പുറത്ത് ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Advertisements

വാരിവലിച്ച് സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് അഹാനയുടെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ്. ചെറുപ്പം മുതൽ ഉറക്കത്തിൽ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടെന്നാണ് താരം പറയുന്നത്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം പറഞ്ഞത്.

Also Read
ഞാൻ മ രി ച്ചാ ൽ മമ്മൂട്ടി വരുമെന്ന് പലപ്പോഴും പറഞ്ഞ് മാള അരവിന്ദൻ, ആ വാക്കുകൾ അച്ചട്ടാക്കി മമ്മൂട്ടി പറന്ന് എത്തിയത് ദുബായിൽ നിന്ന്

ഇപ്പോൾ ഇത് വൈറൽ ആയിരിക്കുകയാണ്. ഉറക്കത്തിൽ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തിൽ എണീറ്റിരുന്നു ഇംഗ്ലീഷിൽ സ്പീച്ച് പറയാറുണ്ടെന്ന് അഹാന പറയുന്നു. വീട്ടിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവിനെ പറ്റിയും അഹാന അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തു വിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്.

ഞാൻ ആലോചിക്കാറുണ്ട്,വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്നും അഹാന കൂട്ടിച്ചേർത്തു. ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങൾ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണ് അഹാന മറുപടി പറഞ്ഞത്.

പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്‌ബോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന പറഞ്ഞു. അമ്മ സിന്ധുവിനോട് ഒപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു.

Also Read
ഏഴാം മാസത്തിലെ ചടങ്ങ് കഴിഞ്ഞു, ഭർത്താവിനിഷ്ടം പെൺകുഞ്ഞിനെ ആണെന്ന് ആതിര, ദൈവം തരുന്നതിനെ കൈനീട്ടി വാങ്ങാൻ ആരാധകർ

വെറൈറ്റി കണ്ണട ധരിച്ച് ധരിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്. ആദ്യം ഞങ്ങൾ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാർ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത

Advertisement