ഏഴാം മാസത്തിലെ ചടങ്ങ് കഴിഞ്ഞു, ഭർത്താവിനിഷ്ടം പെൺകുഞ്ഞിനെ ആണെന്ന് ആതിര, ദൈവം തരുന്നതിനെ കൈനീട്ടി വാങ്ങാൻ ആരാധകർ

196

മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് ആതിരാ മാധവ്. കുടുംബവിളക്ക് എന്ന സീരിയലിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറിയത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആതിരയുടെ വിവാഹം. രാജീവ് തമ്പിയാണ് നടിയെ വിവാഹം കഴിച്ചത്.

നീണ്ട കാലത്തെ പ്രണയത്തെ തുടർന്നായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ നവംബർ 9ന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചപ്പോഴാണ് അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷം ആതിര മാധവ് ആരാധകരുമായി പങ്കുവച്ചത്.

Advertisements

അതേ സമയം ഗർഭകാലത്തിന്റെ ആറാം മാസത്തിൽ മറ്റൊരു തീരുമാനത്തിലേക്ക് കൂടി ആതിര എത്തിയിരുന്നു. തൽക്കാലം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കുകയാണെന്നും കൺമണി ജനിച്ച ശേഷം മടങ്ങി വരാമെന്നുമാണ് ആതിര മാധവ് തീരുമാനിച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കെ അഭിനയിക്കുന്നതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്‌ട്രെയയിൻ ഉണ്ടായിയെന്നും ആതിര നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ബീച്ചിലെ പാറപ്പുറത്തൊക്കെ വലിഞ്ഞ് കയറുന്നതും ബീച്ചിൽ ഇറങ്ങുന്നതുമൊക്കെയായ കുറേ സീൻസ് കുടുംബ വിളക്കിൽ നിന്ന് പിന്മാറും മുമ്പ് ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നു. ബിടെക്ക് കഴിഞ്ഞ് ടെക്‌നോ പാർക്കിൽ ജോലി ചെയ്യുമ്പോഴാണ് രാജീവിനെ ആതിര പരിചയപ്പെട്ടത്. പരിചയം പ്രണയമായപ്പോൾ വീട്ടിൽ സംസാരിച്ചു.

Also Read
ഈ കേക്ക് പോലെ മധുരമുള്ള ജീവിതമാണ് ശ്രീനി എനിക്ക് നൽകിയതെന്ന് പേളി ; കേക്കിനേക്കാളും മധുരമുള്ള നില ബേബിയെ തന്നതിന് നന്ദി പറഞ്ഞ് ശ്രീനിഷും : പേളിഷിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ലക്ഷങ്ങൾ

രണ്ട് വീട്ടിലും എതിർപ്പുണ്ടായിരുന്നില്ല. ശേഷം ആതിര ജോലി രാജി വച്ച് സീരിയൽ മേഖലയിലേക്ക് വന്നപ്പോൾ ഫുൾ സപ്പോർട്ട് നൽകിയത് രാജീവ് ആയിരുന്നു. ഇപ്പോൾ ഗർഭകാലത്തിന്റെ ഏഴാം മാസത്തിൽ എത്തി നിൽക്കുകയാണ് ആതിര മാധവ്. ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആറ് മാസം കഴിഞ്ഞേ ഇനി രാജീവിന്റെ വീട്ടിലേക്ക് വരികയുള്ളൂ. അതിന് മുൻപായി ഞങ്ങളെല്ലാം ഗംഭീരമായ ആഘോഷം നടത്തിയിരുന്നു. ഇനി 6 മാസം കഴിഞ്ഞല്ലേ വരുള്ളൂയെന്ന് പറഞ്ഞ് സങ്കടത്തിലാണ് പപ്പയും അമ്മയും. അവരിങ്ങനെ പറയുന്നത് കേട്ട് എനിക്കും സങ്കടമാണ്. പപ്പയും അമ്മയും അധികം സംസാരിക്കുന്നത് കാണിച്ചിട്ടില്ല. അതൊക്കെ ഉൾപ്പെടുത്തി വീഡിയോ ചെയ്യുകയാണ്.

പുറത്ത് പോയി സാധനങ്ങളൊക്കെ മേടിച്ച് ഇഷ്ടഭക്ഷണങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. ശനി, ഞായർ, തിങ്കൾ, ദിവസങ്ങളിലെ സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്’ ആതിര പറയുന്നു. നല്ല ടേസ്റ്റിയായി ഫുഡുണ്ടാക്കുന്ന മരുമകളാണ് ആതിര’ അമ്മായിയമ്മ ആതിരയെ കുറിച്ച് പറഞ്ഞു. ‘ക്യാമറാമാനായി നിൽക്കുന്നതിനാൽ വല്ലപ്പോഴുമേ രാജീവ് എന്റെ വീഡിയോയിൽ വരാറുള്ളൂ. ഭർത്താവ് സഹായങ്ങളൊന്നും ചെയ്യാറില്ലേയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിക്കാറുണ്ട്.

ഇവിടുന്ന് പോവുമ്പോൾ എനിക്ക് മിസ് ചെയ്യാൻ പോവുന്നത് ഇവിടുത്തെ അമ്മിയാണ്. എന്റെ വീട്ടിൽ അമ്മിയില്ല. പറയുന്നത് കേട്ടാൽ തോന്നും എപ്പോഴും ഈ അമ്മിയിലാണ് അരക്കുന്നതെന്ന്. ഞായറാഴ്ച നല്ല തിരക്കിലായതിനാൽ വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് തുടങ്ങുന്നത്. എല്ലാരും അതിന്റെ തിരക്കിലാണ്. കല്യാണത്തിന്റെ സെറ്റും മുണ്ടുമായിരുന്നു ആതിര ധരിച്ചത്.

അടിപൊളിയായിരിക്കണം അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്. ഏഴുകൂട്ടം പലഹാരങ്ങൾ ഗർഭിണിക്ക് നൽകുന്നതായിരുന്നു ചടങ്ങ്. പെൺകുഞ്ഞ് ആയിരിക്കുമെന്നായിരുന്നു രാജീവ് ഗസ് ചെയ്തത്. ആൺകുഞ്ഞ് ആയിരിക്കുമെന്നായിരുന്നു രാജീവിന്റെ ആന്റി പറഞ്ഞത്. ഏതായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ യെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

Also Read
എസ്ഡിപിഐ ആംബുലൻസ് മമ്മൂട്ടിക്ക് ഉപയോഗിക്കാമെങ്കിൽ സേവാഭാരതി ഉണ്ണി മുകുന്ദന് ഉപയോഗിച്ചൂടെ; വൈറലായി കുറിപ്പ്

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയുടെ സൈഡിലുള്ളവരെല്ലാം ആൺകുഞ്ഞെന്നാണ് പറയുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടമായിരുന്നു. വീട്ടിലെത്തിയതിന് ശേഷമുള്ള സ്വീകരണവും വീഡിയോയിൽ കാണിച്ചിരുന്നു.

Advertisement